നാട്ടുവാര്‍ത്തകള്‍

തൃക്കാക്കരയില്‍ ഫ്ലാറ്റില്‍ റെയിഡ്, സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യൂട്യൂബറും ആണ്‍സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍
എറണാകുളം തൃക്കാക്കരയില്‍ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇവരുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. ഇവര്‍ എംഡിഎംഎ വില്‍ക്കാന്‍ വേണ്ടിയാണോ കയ്യില്‍ വച്ചതെന്ന് അറിയേണ്ടതുണ്ട്. പ്രതികള്‍ക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമകൂടിയാണ് റിന്‍സി. അതിനാല്‍ ഇത്രയും അളവ് എംഡിഎംഎ സിനിമാക്കാര്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

More »

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി പിടിയില്‍; ടെയ്‌ലര്‍ രാജ പിടിയിലാകുന്നത് 26 വര്‍ഷങ്ങള്‍ക്കിപ്പുറം
1998ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. ടെയ്‌ലര്‍ രാജ എന്നറിയപ്പെടുന്ന എ രാജയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പിടിയിലായത്. കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ മുഖ്യ പ്രതി പിടിയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നിരോധിത സംഘടനയായ അല്‍-ഉമ്മയുടെ സജീവ കേഡറായിരുന്നു എ രാജ. തയ്യല്‍ക്കട നടത്തുകയായിരുന്ന രാജ സ്‌ഫോടനത്തിനുള്ള ബോംബുകളും മറ്റും

More »

സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരത, പ്രേരണ ഇന്ദിര ഗാന്ധി-ആഞ്ഞടിച്ചു ശശി തരൂര്‍
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രണ്ടും കല്‍പ്പിച്ചു തന്നെ. കോണ്‍ഗ്രസിനേയും നെഹ്‌റു കുടുംബത്തെയും പരസ്യമായി വെല്ലുവിളിച്ചു പ്രസ്താവനയുമായി വീണ്ടും രംഗത്തുവന്നു. അടിയന്തരാവസ്ഥയുടെ പേരിലാണ് നെഹ്റു കുടുംബത്തിനെതിരെ തരൂര്‍ ആഞ്ഞടിച്ചത്. അടിയന്തരാവസ്ഥ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ ശശി തരൂര്‍ ഇന്ത്യയില്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതയാണെന്നും വിമര്‍ശിച്ചു. അടിയന്തരാവസ്ഥക്ക് കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിര ഗാന്ധിയാണെന്നും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ദിരയുടെ മകന്‍

More »

യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ തനിക്കെന്ന് സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍
കൊച്ചി : യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ തനിക്കെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ

More »

ഒറ്റ സാമ്പത്തിക വര്‍ഷം കേരളം വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം
കൊച്ചി : 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കുകളാണിത്. ഇതേകാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മദ്യവില്‍പ്പനയുടെ നികുതിയിനത്തില്‍ നല്‍കിയത് 14,821.91 കോടി രൂപ. സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ 24.75 ലക്ഷം ലിറ്റര്‍ മദ്യം ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിനുപുറമേ 763.07 കോടി രൂപയുടെ മദ്യം പുറത്തുനിന്ന് വാങ്ങി. രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2025 മാര്‍ച്ച് 31 വരെ ബാര്‍ ലൈസന്‍സ് ഫീസിനത്തില്‍ ഖജനാവില്‍ ലഭിച്ചത് 1225.70 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് നിലവില്‍ ബാര്‍ ലൈസന്‍സ് ഫീസ്. എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം. 304.07 കോടി രൂപ. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍നിന്ന് യഥാക്രമം 156.15 കോടി രൂപയും 134.43 കോടി രൂപയും

More »

'ദേശീയ പണിമുടക്ക്' കേരളത്തില്‍ മാത്രം ഹര്‍ത്താലായി; മറ്റു സംസ്ഥാനങ്ങളില്‍ ജനം തള്ളി
സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം ജനജീവിതം സ്തംഭിപ്പിച്ചു. ഹര്‍ത്താലായി. രാത്രി പന്ത്രണ്ടിന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാണ്. തൊഴിലാളികളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മോട്ടോര്‍ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനം, പാല്‍ വിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കി. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും ഒഴിവാക്കി. തലസ്ഥാനത്ത് രാവിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ദേശീയ പണിമുടക്കില്‍ മുട്ടുമടക്കി കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന്

More »

മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നിശ്ചയിച്ചു
പ്രയ്തനങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി, യമന്‍ ജയിലുള്ള മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ചു. വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും എന്നാണു അറിയിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കി. നിമിഷപ്രിയ തടവില്‍കഴിയുന്ന ജയില്‍ അധികൃതര്‍ക്കാണ് പ്രോസിക്യൂട്ടറുടെ നിര്‍ദേശം. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍

More »

ഇന്ത്യ-യുകെ വ്യാപാര കരാറില്‍ ഒപ്പിടാന്‍ മോദി ബ്രിട്ടന്‍ സന്ദര്‍ശിച്ചേക്കും
ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) യാഥാര്‍ഥ്യത്തിലേയ്ക്ക്. കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ബ്രിട്ടന്‍ സന്ദര്‍ശിച്ചേക്കും. മേയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനു ധാരണയായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ എന്നതു ശ്രദ്ധേയമാണ്. കരാറനുസരിച്ച്, ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങള്‍ക്കും ബ്രിട്ടന്‍ തീരുവ ഒഴിവാക്കും. പകരം ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉല്‍പന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും. 10 വര്‍ഷത്തിനുള്ളില്‍ ഇതില്‍ 85% ഇനങ്ങളും തീരുവരഹിതമാകും. ചുരുക്കത്തില്‍ ഇരുരാജ്യങ്ങളുടെയും ഉല്‍പന്നങ്ങള്‍ പരസ്പരം കുറഞ്ഞ വിലയ്ക്കു വില്‍ക്കാന്‍ കഴിയും. വില കുറയുമെന്നതിനാല്‍ മറ്റു രാജ്യങ്ങളുടെ ഉല്‍പന്നങ്ങളെക്കാള്‍ ഇവയ്ക്കു മുന്‍തൂക്കം ലഭിക്കും. ഇന്ത്യ-ബ്രിട്ടന്‍

More »

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ താന്‍ മരിക്കാറായെന്നും ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നും സജി ചെറിയാന്‍
സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും വെട്ടിലാക്കി മന്ത്രി സജി ചെറിയാന്‍. താന്‍ അസുഖബാധിതനായി സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും പോകും. സാധാരണക്കാരും പോകും. അല്ലാത്തവരും പോകും. താന്‍ പോയത് മെഡിക്കല്‍ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലര്‍ സ്വകാര്യ ആശുപത്രിയില്‍ പോകും. 2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ താന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions