സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ താന്‍ മരിക്കാറായെന്നും ജീവന് രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നും സജി ചെറിയാന്
സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും വെട്ടിലാക്കി മന്ത്രി സജി ചെറിയാന്. താന്‍ അസുഖബാധിതനായി സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് ജീവന് രക്ഷപ്പെട്ടതെന്നും സജി ചെറിയാന് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും പോകും. സാധാരണക്കാരും പോകും. അല്ലാത്തവരും പോകും. താന്‍ പോയത് മെഡിക്കല്‍ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലര്‍ സ്വകാര്യ ആശുപത്രിയില്‍ പോകും. 2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ താന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്.
സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ
More »
ബ്രിട്ടീഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി, ബ്രിട്ടീഷ് സംഘം കേരളത്തില്‍ തുടരും
ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടീഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനമായ എയര്‍ബസ് മടങ്ങി. ബ്രിട്ടന്റെ വ്യോമസേന വിമാനം എയര്‍ ബസ് A 400 M അറ്റ്ലസ് ഉച്ചയ്ക്ക് 12.45 ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.
എഫ് 35 ബിയുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാലാണ് എയര്‍ബസ് 400 വൈകുന്നേരത്തോടെ മടങ്ങിയത്. ബ്രീട്ടീഷ് വ്യോമസേനയിലെ 24 പേരടങ്ങുന്ന സാങ്കേതിക വിദഗ്ധരും F35ന്റെ നിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനിലെ സാങ്കേതിക വിദഗ്ധരും സംഘത്തില്‍ ഉണ്ടെന്നാണ് വിവരം. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണികള്‍ക്കായി വിമാനം ഹാങ്ങറിലേക്ക് മാറ്റി. തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതായിരുന്നു എഫ് 35 ബി.
പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കും ഇന്ത്യ
More »
100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി
ബെംഗളൂരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികള്‍ മുങ്ങി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് മുങ്ങിയത്.
ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ&എ ചിട്ട് ഫണ്ട്സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. ഇരുപത് വര്‍ഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവര്‍ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വില്‍പ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാര്‍ പോലുമറിഞ്ഞിരുന്നില്ലെന്നാണ് 9 വര്‍ഷമായി രാമമൂര്‍ത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സില്‍ ജോലി ചെയ്തിരുന്ന
More »
നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ കുട്ടിയ്ക്ക് പനി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സാമ്പിള്‍ കോഴിക്കോട്, പൂനെ വൈറോളജി ലാബുകളില്‍ പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടിരുന്നു. രോഗലക്ഷണം കണ്ടതിന് ശേഷം യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചു. ഇതോടെ യുവതിയുമായി അടുത്ത്
More »
80കാരിയെ കുത്തിക്കൊലപ്പെടുത്തി മലയാളി കെയര്‍ ഗിവര്‍ ഇസ്രയേലില്‍ ജീവനൊടുക്കി
വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍
ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. മുന്‍പ് നാട്ടില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു ജിനേഷ്.
More »
പഠിപ്പീര്, എച്ച്.എം ഡ്യുട്ടി, സ്കൂള്‍ വാന്‍ ഡ്രൈവറും; സിസ്റ്ററിന്റെ ട്രിപ്പിള്‍ റോള്‍
കാലം മാറി, സ്കൂള്‍ അന്തരീക്ഷം മാറി, പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു. ചെലവ് ചുരുക്കാന്‍ സ്കൂള്‍ അധികൃതര്‍ ഒന്നിലധികം ജോലി ചെയ്യേണ്ടതായി വന്നു. അത്തരത്തില്‍ വയലാര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് വലിയ ഉത്തരവാദിത്വങ്ങളാണ് ചെയ്യേണ്ടിവന്നത്. പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിര്‍വഹിക്കണം, പിന്നെ, രാവിലെയും വൈകുന്നേരവും സ്കൂള്‍ വാന്‍ മൂന്നു ട്രിപ്പുകള്‍ വീതം ഓടിക്കണം. കൂടാതെ വയലാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ മതബോധന ക്ലാസിന്റെ പ്രിന്‍സിപ്പല്‍ പദവിയും .
സാഹചര്യമാണ് അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ എന്ന വലിയ ഉത്തരവാദിത്തം ഏല്‍ക്കാനിടയാക്കിയത് എങ്കിലും അതൊരു പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. ഡ്രൈവറാകുന്നതു
More »
'ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖം, സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമുണ്ടാകും'; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണ ജോര്‍ജ്
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍പെട്ട് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രി ബിന്ദുവിന്റെ കുടുംബത്തിന്റെ തന്റെയും ദു :ഖമാണെന്നും കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു :ഖം എന്റേയും ദു :ഖമാണ്. കുടുംബത്തിന്റെ ദു :ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.'
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പിന്തുണയുമായി ഉന്നത
More »
'മന്ത്രിപോയിട്ടു എംഎല്‍എ പോലും ആകാന്‍ യോഗ്യതയില്ല'- വീണാ ജോര്‍ജിനെതിരെ സിപിഎം നേതാക്കളും
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങള്‍ക്കു പിന്നാലെ വീണാ ജോര്‍ജിനെതിരെ സിപിഎം നേതാക്കളും. മന്ത്രി അല്ല എംഎല്‍എ പോലും ആകാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പിജെ ജോണ്‍സന്റെ പോസ്റ്റ്.
പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്സണ് പിജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്സണ് പിജെ. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവര്‍ത്തകരെയടക്കം പ്രകോപിപ്പിച്ചത്. ഇതിനിടെ വീണാ ജോര്‍ജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തി.
പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ നടപടി വന്നേക്കും. പോസ്റ്റുകള്‍
More »
55 കാരനായ അമ്മാവനുമായി കടുത്ത പ്രണയം; ഭര്‍ത്താവിനെവിവാഹം കഴിഞ്ഞു 45-ാം നാള് വെടിവെച്ചു കൊന്നു യുവതി
വിവാഹത്തിന്റെ 45-ാം നാള് നവവരന് വെടിയേറ്റ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 25കാരനായ, പ്രിയാന്‍ഷു എന്ന ചോട്ടുവാണ് വെടിയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 24നായിരുന്നു സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാന്‍ഷുവിന്റെ ഭാര്യ ഗൂഞ്ച സിംഗ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയുടെ സഹോദരന് ജീവന് സിംഗു(55)മായി പ്രണയത്തിലായിരുന്നു ഗൂഞ്ച സിംഗ്. ഇരുവരുടേയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ഗൂഞ്ചയെ വിവാഹം കഴിച്ചയക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗൂഞ്ച സിംഗ് പ്രിയാന്‍ഷുവിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഗൂഞ്ചയും ജീവനും തമ്മിലുള്ള ബന്ധം തുടര്‍ന്നു. പ്രിയാന്‍ഷു ബന്ധം തുടരാന്‍ തടസ്സമാകുമെന്ന് മനസിലാക്കിയ ഗൂഞ്ചയും ജീവനും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന് സിംഗ് വാടക
More »