കോട്ടയം മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഇടിഞ്ഞ് വീണു സ്ത്രീ മരിച്ചു
കോട്ടയം : മെഡിക്കല്‍ കോളേജില്‍ 14 ാം വാര്‍ഡ് ഇടിഞ്ഞുവീണ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണു മരിച്ചതെന്നാണ് വിവരം. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആളെ പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ തന്നെ ജീവന് നഷ്ടമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തേ മെഡിക്കല്‍ കോളേജിലെ പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് നേരത്തേ രംഗത്ത് വന്നിരുന്നു. പതിനാലാം വാര്‍ഡ് ഇടിഞ്ഞതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിന്റെ വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രംഗത്ത് വന്നിരുന്നത്. മകള്‍ക്കൊപ്പം നില്ക്കുന്ന ബിന്ദു കാണാതാകുമ്പോള്‍ ബാത്ത്
More »
ഇംഗ്ലണ്ടിലും, വെയില്‍സിലും 60 കഴിഞ്ഞവര്‍ക്കു കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കൂടുന്നു
വെസ്റ്റ് മിഡ്ലാന്‍ഡ്സിലാണ് ഏറ്റവും വലിയ വര്‍ദ്ധന, 3.4%. ലണ്ടനില്‍ 1.8 ശതമാനവും ജനന നിരക്ക് ഉയര്‍ന്നു
ബ്രിട്ടനിലെ യുവാക്കളുടെ ഇടയില്‍ ജനന നിരക്ക് കുറയുമ്പോള്‍ 60 കഴിഞ്ഞവര്‍ക്കു കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കൂടുന്നൂ. ബ്രിട്ടനില്‍ ജനന നിരക്ക് പൊതുവെ ഇപ്പോഴും താഴ്ന്ന നിലയിലാണ്. ഇതില്‍ അല്‍പ്പം ആശ്വാസം നല്കി ആദ്യമായി ഇംഗ്ലണ്ടിലും, വെയില്‍സിലും ജനനങ്ങളില്‍ ചെറിയൊരു വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിന് കാരണമായതാകട്ടെ 60 വയസ്സ് കഴിഞ്ഞ പുരുഷന്മാരും!
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്ക് പ്രകാരമാണ് 2021ന് ശേഷം ആദ്യമായി രാജ്യത്ത് ജനങ്ങള്‍ ഉയര്‍ന്നത്. 2024-ല്‍ 594,677 ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ നിന്നും 0.6% വര്‍ദ്ധന.
എങ്കിലും ചരിത്രപരമായ തോതില്‍ ഈ ജനനങ്ങള്‍ കുറഞ്ഞ നിലയില്‍ തന്നെയാണ്. 1977-ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും താഴ്ന്ന ടോട്ടലാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ താഴേക്ക് പോയിരുന്ന
More »
മാരാരിക്കുളത്ത് പിതാവ് മകളെ കൊലപ്പെടുത്തി; സഹികെട്ടു ചെയ്തതെന്ന് കുറ്റസമ്മതം
മാരാരിക്കുളം ഓമനപ്പുഴയില്‍ ജോസ്മോന് 28 വയസ്സുകാരിയായ മകള്‍ എയ്ഞ്ചല്‍ ജാസ്മിനെകഴുത്തുഞെരിച്ചു കൊന്നെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാര്‍. ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലതേ പറയാനുള്ളൂ. പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ലെന്നും അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
സഹികെട്ടാണ് മകളെ കൊല്ലേണ്ടി വന്നതെന്നാണ് ജോസ്മോന് പൊലീസിനോടു പറഞ്ഞത്. 'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ'- പൊലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്മോന് പറഞ്ഞത് ഇങ്ങനെ. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വഴക്കിട്ടെത്തിയ എയ്ഞ്ചല്‍ സ്വന്തം വീട്ടുകാരോടും വഴക്ക് കൂടി.
അമ്മയുടെ കണ്മുന്നില് വെച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ ജെസിക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
More »
വിസ്മയ കേസില്‍ പ്രതി അരുണ്‍ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി
വിസ്മയ കേസില്‍ പ്രതിയായ അരുണ്‍ കുമാറിന് ജാമ്യം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കിരണ്‍ കുമാറിന് ജാമ്യം ലഭിക്കും. കിരണ്‍ കുമാറിനായി അഭിഭാഷകന് ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരണ്‍ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ്
More »
യന്ത്ര തകരാര്‍; നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെട്ടില്ല
ബുധനാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെട്ടില്ല. യന്ത്ര തകരാറിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്ര തകരാര്‍ കണ്ടെത്തിയത്.
ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്ര തകരാര്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലായി. അതേസമയം ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
More »
യുവ സംഗീതജ്ഞന് അനൂപ് വെള്ളാറ്റഞ്ഞൂര്‍ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍ : സംഗീതജ്ഞനും വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകനും സ്കൂള്‍ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റില്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂര്‍ ഗവ.സ്കൂള്‍ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.
ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതല്‍ 2024 വരെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂര്‍ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക
More »
പറന്നുയര്‍ന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് എയര്‍ ഇന്ത്യവിമാനം, രക്ഷപ്പെട്ടത് തലനാരിഴക്ക്
അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹി -വിയന്ന എയര്‍ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തിലേക്ക് നീങ്ങിയത്. ഉയര്‍ന്ന് പൊങ്ങിയ ശേഷം വിമാനം 900 അടിയിലേക്ക് വീണു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറന്നു. അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിര്‍ത്തിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ 14 നാണ് സംഭവം നടന്നത്. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി - വിയന്ന വിമാനം അപകടത്തില്‍ പെട്ടത്. മറ്റൊരു ബോയിംഗ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിന്റെ അപകടത്തില്‍ അട്ടിമറി നടന്നോ എന്ന പരിശോധനയിലാണ് വിദഗ്ധര്‍. വിമാനത്തിന് പറന്നുപൊങ്ങാന്‍ സാധിക്കാതെ പോയതാണ് അന്വേഷിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടീഷുകാരുള്‍പ്പെടെ 241 പേരടക്കം 260 പേരുടെ
More »
എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല് സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി.
ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്.
More »
എയര്‍ഇന്ത്യ വിമാനത്തിന്റെ അപകട കാരണത്തില്‍ ദുരൂഹത തുടരുന്നു; അട്ടിമറി സാധ്യതയും പരിശോധിക്കുന്നു
ആഴ്ചകള്‍ കഴിഞ്ഞിട്ടും എയര്‍ഇന്ത്യ വിമാനത്തിന്റെ അപകട കാരണത്തില്‍ ദുരൂഹത തുടരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിന്റെ അപകടത്തില്‍ അട്ടിമറി നടന്നോ എന്ന പരിശോധനയിലാണ് വിദഗ്ധര്‍. വിമാനത്തിന് പറന്നുപൊങ്ങാന്‍ സാധിക്കാതെ പോയതാണ് അന്വേഷിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടീഷുകാരുള്‍പ്പെടെ 241 പേരടക്കം 260 പേരുടെ ജീവനുകളാണ് നഷ്ടമായത്. വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം താഴെക്കു പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. 40 കാരനായ വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയെങ്കിലും വിവര ശേഖരണം പൂര്‍ത്തിയാക്കാനായിട്ടില്ല. ബ്ലാക്ക്ബോക്സിനും കേടുപാടുണ്ടായിട്ടുണ്ട്.
അട്ടിമറി ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍
More »