നാട്ടുവാര്‍ത്തകള്‍

ഫേസ്ബുക്കിലെ ലിങ്ക് തുറന്നു; തിരുവനന്തപുരത്ത് 70കാരിക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ 60 ലക്ഷം നഷ്ടമായി
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ 70കാരിക്ക് 60.45 ലക്ഷം രൂപ നഷ്ടമായതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. മണക്കാട് പുത്തന്‍കോട്ട സ്വദേശിനിയായ വയോധികയ്ക്കാണ് പണം നഷ്ടമായത്. ഫേസ്ബുക്കിലെ പരസ്യത്തിന്റെ ലിങ്ക് തുറന്ന പരാതിക്കാരിയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടും ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കിയും മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വയോധികയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഇലക്ട്രോണിക് രേഖകള്‍ ചമച്ച് നിര്‍മിച്ച സൈറ്റും ആപ്പും അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ സംഘം തെറ്റിദ്ധരിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ നിര്‍ദേശ പ്രകാരം 6 അക്കൗണ്ടുകളിലേക്ക് 60.45 ലക്ഷം രൂപ അയച്ചു നല്‍കുകയായിരുന്നു. പരാതിക്കാരിയുമായി പ്രതികള്‍ നടത്തിയ ചാറ്റുകളും

More »

മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടു; ദമ്പതികളുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്
തൃശ്ശൂര്‍ : പുതുക്കാട് മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാവിന്റെയും യുവതിയുടെയും മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കുഴിച്ചിടുന്നത് അയല്‍വാസി കണ്ടതിനാല്‍ സ്ഥലംമാറ്റി കുഴിച്ചിട്ടെന്നാണ് മൊഴി. കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നു. എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ സ്ഥലം ഉപേക്ഷിച്ചെന്നും പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് മൊഴി. ആദ്യകുഞ്ഞിന്റെ അവശിഷ്ടത്തില്‍ നിന്നും മരണകാരണം കണ്ടെത്തുക വെല്ലുവിളിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുഞ്ഞ് മരിച്ച് നാല് വര്‍ഷം കഴിഞ്ഞതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് പൊലീസിന് മുന്നിലുള്ളത്. 2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു

More »

ശരീരത്തില്‍ സിറിഞ്ച് കുത്തിവച്ചു; ഈരാറ്റുപേട്ടയില്‍ നഴ്‌സും ഭര്‍ത്താവും മരിച്ചനിലയില്‍
കോട്ടയം : ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ ശരീരത്തില്‍ നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൈകള്‍ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ദമ്പതികള്‍ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക്

More »

കേരളത്തില്‍ ഗര്‍ഭഛിദ്രം കുത്തനെ കൂടി, ഒമ്പത് വര്‍ഷത്തിനിടെ വര്‍ധന 76%
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിത്തിനിടെ കേരളത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ 76% വര്‍ധന!. 2023- 24 ല്‍ സംസ്ഥാനത്ത് 30,037 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 ല്‍ ഇത് 17,025 ആയിരുന്നു. ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിന്റെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 21, 282 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 8,755 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്. സ്വാഭാവിക ഗര്‍ഭഛിദ്രവും ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്. 9,858 സ്വാഭാവിക ഗര്‍ഭഛിദ്രമാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. 2014-15 വര്‍ഷം പൊതു, സ്വകാര്യ ആശുപത്രികളില്‍ നടത്തിയിട്ടുള്ള ഗര്‍ഭഛിദ്രങ്ങളുടെ

More »

കാബിനില്‍ പുകയുടെ മണം; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. കാബിനില്‍ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. എഐ 639 വിമാനമാണ് തിരിച്ചിറക്കിയത്. എഐ 639 വിമാനം രാത്രി 11 :50നാണ് പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. രാത്രി 12 :47ന് വിമാനം നിലത്തിറക്കി. അപ്രതീക്ഷിത തടസം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാ

More »

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്‌ത്രക്രിയാ പ്രതിസന്ധി ഉണ്ടെന്നും ഇല്ലെന്നും
തിരുവനന്തപുരം : സാധാരണക്കാരായ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധിയെന്ന ആരോപണവുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹാരിസ്

More »

സ്വകാര്യനിമിഷങ്ങള്‍ ഓണ്‍ലൈനില്‍, കാണാന്‍ 2000 രൂപ വരെ; ദമ്പതികള്‍ അറസ്റ്റില്‍
പണം സമ്പാദിക്കാനായി മൊബൈല്‍ ആപ്പില്‍ സ്വകാര്യ നിമിഷങ്ങള്‍ ലൈവ് സ്ട്രീം ചെയ്ത ദമ്പതികള്‍ അറസ്റ്റിലായി. പണം നല്‍കുന്ന ഉപയോക്താക്കളുമായി ദമ്പതികള്‍ ആപ്പിലെ ആക്സസ് ലിങ്കുകള്‍ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങള്‍ കാണിച്ചിരുന്നത്. കാര്‍ ഡ്രൈവറായ 41 കാരനും 37 കാരിയുമായ ഭാര്യയുമാണ് അറസ്റ്റിലായത്. ഐഡന്റിറ്റി മറയ്ക്കാന്‍ ഇവര്‍ മാസ്‌ക് ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മാസമായി ദമ്പതികള്‍ ഇത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ആംബര്‍പേട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്. ജൂണ്‍ 17 ന് ഉച്ചകഴിഞ്ഞ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്സ് സംഘവും ആംബര്‍പേട്ട്

More »

അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ എയര്‍ ഇന്ത്യ ജീവനക്കാരുടെ ഡാന്‍സ് പാര്‍ട്ടി; നാലു പേരെ പുറത്താക്കി
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ജോലിസ്ഥലത്ത് ആഘോഷം നടത്തുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, നാല് ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് ഗേറ്റ്വേ സേവന ദാതാവായ എയര്‍ ഇന്ത്യ എസ്എടിഎസിന്റെ നാല് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെ പിരിച്ചുവിട്ടു. ഇവരുടെ ആഘോഷ വീഡിയോ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടി നടന്ന തീയതി കമ്പനി പരാമര്‍ശിച്ചില്ല എങ്കിലും 275 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനം എഐ 171 അഹമ്മദാബാദില്‍ ദാരുണമായി തകര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എഐഎസ്എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം നൃത്തം

More »

തൃശൂരില്‍ കെട്ടിടം ഇടിഞ്ഞുവീണു മൂന്ന് മരണം; മൃതദേഹങ്ങള്‍ പുറത്തെടുത്തു
തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത മൂന്ന് പേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. 14 പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions