നാട്ടുവാര്‍ത്തകള്‍

കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമയെന്ന് നാട്ടുകാര്‍
കോട്ടയം : കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വാക്കത്തി ഉപയോഗിച്ച് സിന്ധുവിന്റെ കഴുത്തിലാണ് അരവിന്ദ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. ജെസിബി ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന അരവിന്ദ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവിന് അടിമയായിരുന്ന ഇയാള്‍ നേരത്തേ ചികിത്സതേടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

More »

ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍; ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തു
ഫ്ലോറിഡ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ചരിത്രം കുറിച്ചു! . ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു. ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്‌സിന്‍റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍

More »

ആരെയും അടുപ്പിക്കാതെ 10 ദിവസം; ബ്രിട്ടന്റെ F 35 'കെട്ടിവലിയ്ക്കും'
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിവന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35 പത്തു ദിവസമായിട്ടും ഇനിയും കൊണ്ടുപോകാനായിട്ടില്ല. അമേരിക്കന്‍ നിര്‍മിതമായ അത്യാധുനിക യുദ്ധവിമാനത്തിന്റെ രഹസ്യം പുറത്താവാതെ ഇരിക്കുന്നതിന് വ്യോമസേനയുടെയോ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരുടെയോ സഹായം തേടാന്‍ യുകെ വിമുഖത കാണിക്കുകയാണ്. ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും വിമാനത്തിന്റെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുന്നു, ഒപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. പത്ത് ദിവസമായി വിമാനത്താവളത്തില്‍ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 40 അംഗസംഘം എത്തുന്നുണ്ടെന്നാണ് വിവിരം.

More »

യുകെയില്‍ നിന്ന് കൊച്ചിയിലേക്കെത്താന്‍ മലയാളി കുടുംബത്തിന് വേണ്ടിവന്നത് 63 മണിക്കൂര്‍!
യുകെയിലെ ബര്‍മ്മിങ്ഹാമില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്താന്‍ മലയാളി കുടുംബത്തിന് വേണ്ടിവന്നത് 63 മണിക്കൂറിലേറെ. ശനിയാഴ്ച യുകെ സമയം രാത്രി 8.15നാണ് മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിയായ ജിജോ ഡാനിയേലും കുടുംബവും എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഭാര്യ ബിന്ദുവും മൂത്തമകന്‍ ജോവനും ഒപ്പമുണ്ടായിരുന്നു. ഞായര്‍ രാവിലെ 10.55ന് ന്യൂഡല്‍ഹിയിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് വരാനായിരുന്നു പദ്ധതി, ജിജോയും കുടുംബവും കൊച്ചിയിലെത്തിയത് ഉച്ചയ്ക്ക് 12 നാണ്. ഞായര്‍ രാവിലെ 6ന് ഇവര്‍ സഞ്ചരിച്ച വിമാനം സൗദിയുടെ മുകളില്‍ പറക്കുമ്പോള്‍ ബോംബു ഭീഷണിയുണ്ടായി. വിമാനത്തിന്റെ ശുചിമുറിയില്‍ ടിഷ്യു പേപ്പറില്‍ എഴുതിയ നിലയിലായിരുന്നു ഭീഷണി. വിമാനം അടിയന്തരമായി റിയാദില്‍ ഇറക്കി. കാബിന്‍ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരേയും വൈകീട്ട് വരെ ടെര്‍മിനലില്‍ ഇരുത്തി. ബോംബ് പരാശോധന പൂര്‍ത്തിയാക്കി

More »

സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ കയറി സ്വയംഭോഗം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് യുകെയില്‍ 14 മാസം തടവുശിക്ഷ
സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ മുറിയില്‍ ആരുമറിയാതെ കയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥി പിടിയില്‍. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉദ്കര്‍ഷ യാദവിനെയാണ് നോര്‍ത്താംബ്രിയ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് സഹപാഠിയായ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. അവധിക്കാലത്ത് സഹപാഠിയായ വിദ്യാര്‍ത്ഥിനി വിനോദയാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്കര്‍ഷ് മുറിയില്‍ കയറിയത്. ഇയാള്‍ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇദ്കര്‍ഷ് മുറിയില്‍ കയറി സ്വയംഭോഗം ചെയ്തതായി വിദ്യാര്‍ത്ഥിനി തിരിച്ചറിയുന്നത്. കിടക്കവിരിയിലും പാവയിലും എന്തോ വസ്തു പറ്റിപിടിച്ചിരിക്കുന്നതായി

More »

ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഐ എസ് അജണ്ടകള്‍ തുറന്നുകാട്ടണം- കെസിബിസി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണമെന്ന് കെസിബിസി. മുപ്പതുപേര്‍ മരിക്കുകയും, സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പശ്ചിമേഷ്യയിലും, നൈജീരിയ, സുഡാന്‍, ബുര്‍കിന ഫാസോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ കെസിബിസി ശക്തമായി അപലപിക്കുന്നു. മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റകെട്ടായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു. 2019 ല്‍ ലോകത്തെ

More »

കണ്ണീരോടെ നാട്: പൂര്‍ത്തിയാകാത്ത സ്വപ്‌നഭവനത്തിന്‌ സമീപം രഞ്‌ജിതയ്‌ക്ക് അന്ത്യവിശ്രമം
കോഴഞ്ചേരി : അഹമ്മദാബാദ്‌ വിമാനാപകടത്തില്‍ മരിച്ച നഴ്സ് രഞ്‌ജിതയ്‌ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്‌നഭവനത്തിന്‌ സമീപം ആയിരുന്നു രഞ്‌ജിതയ്‌ക്ക് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. ചിതയ്‌ക്ക് മകന്‍ ഇന്ദുചൂഡന്‍, സഹോദരങ്ങളുടെ പുത്രന്മാരായ കാശിനാഥ്‌, ശ്രീറാം എന്നിവര്‍ ചേര്‍ന്ന്‌ അഗ്നിപകര്‍ന്നു. ആയിരകണക്കിന് പേരാണ് രഞ്‌ജിതയ്‌ക്ക് അന്ത്യാഞ്ജലി അര്‍ പ്പിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്‌ക്കു വേണ്ടി പ്രോജക്‌ട്

More »

കൊല്ലത്ത് പതിനാലുവയസുകാരി 7 മാസം ഗര്‍ഭിണി; 19 കാരന്‍ അറസ്റ്റില്‍
കൊല്ലം : കുളത്തൂപ്പുഴയില്‍ പതിനാല് വയസുകാരിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയായ സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണു ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ മാതാവിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുമായി പോലീസും ശിശുക്ഷേമ സമിതിയും സംസാരിച്ചതോടെയാണ് പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്.

More »

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്ക് വിട നല്‍കാന്‍ ജന്മനാട്; മൃതദേഹം കേരളത്തിലെത്തിച്ചു
തിരുവനന്തപുരം : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ലണ്ടനില്‍ നഴ്സായിരുന്ന, പത്തനംതിട്ട സ്വദേശി രഞ്ജിത (38)യുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആ‍ര്‍ അനില്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവ‍ര്‍ വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അ‍ര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions