നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് നാലുകോടിയുടെ ഹെെബ്രിഡ് കഞ്ചാവ്; ഒരാള്‍ പിടിയില്‍
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെെബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു. സിബിനില്‍ നിന്നും 4.1 കിലോ ഹെെബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും.
വിദേശത്ത് നിന്നും വിമാനത്താവളങ്ങളിലൂടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് വ്യാപകമായിരിക്കുകയാണ്. പരിശോധനയ്‌ക്ക് അത്യാധുനിക സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി. എക്‌സ്റേ പരിശോധനയില്‍ പിടിക്കപ്പെടാത്ത രീതിയിലാണ് ഇപ്പോള്‍ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത്. കഴിഞ്ഞ ദിവസം 13 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത് കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇല്ലെങ്കില്‍ ഇയാള്‍
More »
അധികം കളിക്കരുത്; കേരളം ഞെട്ടിപ്പോകുന്ന ബോംബ് വരാനുണ്ടെന്നു സിപിഎമ്മിനോട് വി ഡി സതീശന്‍
കോഴിക്കോട് : സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. 'സിപിഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ', വി ഡി സതീശന്‍ പറഞ്ഞു.
കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
'ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ
More »
പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം
എറണാകുളം : പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി വേര്‍പെടുത്താത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകള്‍ക്ക് സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം. ഇവര്‍ വീട് പൂട്ടിപ്പോയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളെ കണ്ടെത്തി. കുട്ടിയുടെ അമ്മ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ലേബര്‍ റൂമില്‍ ചികിത്സയിലാണ്. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
More »
ലൈംഗികാതിക്രമം; വേടനെതിരെ പുതിയ കേസ്
കൊച്ചി : റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷണ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസാണ് നിയമനടപടി തുടങ്ങിയത്. 354, 354A(1), 294(b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കൊച്ചി പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസടക്കം വേടനെതിരെ നിലവിലുണ്ട്. വേടന്‍ ഒളിവില്‍ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. പരാതി ഉയര്‍ന്നതിന് പിന്നാലെ സംഗീത പരിപാടികള്‍ റദ്ദാക്കിയ വേടനെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചിരുന്നു.
യുവ
More »
ആദ്യ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്ട്രോങ്ങല്ല ഹനുമാനാണെന്ന് വിദ്യാര്‍ത്ഥികളോട് അനുരാഗ് താക്കൂര്‍!
ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചത്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നീല്‍ ആംസ്ട്രോങ് എന്ന് മറുപടി നല്‍കി. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണ് എന്നാണ് താന്‍ കരുതുന്നതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞത്. ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്‍ ജിയാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം എക്സില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് യൂറി ഗഗാറിനാണ്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ആളാണ് നീല്‍
More »
'ജോലിയില്ലാത്ത ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം'; വിവാഹമോചനത്തിന് അനുമതി നല്‍കി കോടതി
ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജോലി നഷ്ടപ്പെട്ടതനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരിക്കുമ്പോള്‍ ഭര്‍ത്താവിനെ പരിഹസിക്കുക, കാരണങ്ങളില്ലാതെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോവുക, കോടതി നടപടിക്രമങ്ങളില്‍ കൃത്യമായി ഹാജരാകാതിരിക്കുക എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം.
1996ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്റെ ജോലി നഷ്ടമായത്. ഇതോടെ വല്ലാത്ത സാമ്പത്തിക ഞെരുക്കമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ഈ
More »
ലൈംഗികാരോപണങ്ങള്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; എംഎല്‍എ ആയി തുടരും
തിരുവനന്തപുരം : ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതേ സമയം എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. ആറുമാസത്തേയ്ക്കാണ് സസ്പെന്‍ഷന്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി.
രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്പെന്‍ഷനില്‍ മാത്രമായി ഒതുങ്ങും. ഇനിമുതല്‍ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അംഗമായിരിക്കില്ല. എംഎല്‍എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാല്‍ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പില്‍ കണ്ടാണ് പാര്‍ട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളില്‍ രാഹുല്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.
ലൈംഗികാരോപണത്തില്‍
More »
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം; ജാസ്മിന്‍ ജാഫറിനെതിരെ പൊലീസില്‍ പരാതി
ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജാസ്മിന്‍ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയതായാണ് വിവരം.
വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയര്‍ത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും പരാതിയിലുണ്ട്.
അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജാസ്മിന്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത്. അതേസമയം വിഷയത്തോട് ജാസ്മിന്‍ പ്രതികരിച്ചിട്ടില്ല. പരാതിക്കുമേല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ്
More »
രാഹുലിനെതിരായ തുറന്ന് പറച്ചിലിന് പിന്നാലെ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഹണി ഭാസ്‌കരന്‍
മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ തുറന്ന് പറച്ചില്‍ നടത്തിയതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരന്‍. സൈബര്‍ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് ഹണി വ്യക്തമാക്കി. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്നും പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതിയെന്നും ഹണി ഫേസ്ബുക്കില്‍ കുറിച്ചു.
'നിങ്ങളെ ജനിപ്പിച്ചത് ഓര്‍ത്ത് അവര്‍ തലയില്‍ കൈ വെച്ചാല്‍ മതി. എന്നെ തീര്‍ത്തു കളയാന്‍ പറ്റില്ല. സ്ത്രീകള്‍ ഏതെങ്കിലും രീതിയില്‍ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ഉടന്‍ സൈബര്‍ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെര്‍വേര്‍റ്റുകളുടെ ആഘോഷം കണ്ടു', ഹണി ഭാസ്‌കരന്‍ പറഞ്ഞു. എനിക്ക് നിങ്ങള്‍ക്ക്
More »