നാട്ടുവാര്‍ത്തകള്‍

ബ്രിട്ടീഷ് യുദ്ധവിമാനം മൂന്നാംദിനവും തിരുവനന്തപുരത്ത്; കാവലൊരുക്കി സിഐഎസ്എഫ്
തിരുവനന്തപുരം : ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മൂന്നാംദിനവും തിരുവനന്തപുരത്ത് തുടരുന്നു. ഇതോടെ യുദ്ധവിമാനത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. യാത്രാ വിമാനത്താവളം ആയതിനാലാണ് പ്രത്യേക സുരക്ഷ. വിമാനത്താവളത്തിലെ ബേ നമ്പര്‍ നാലിലാണ് ഇപ്പോള്‍ വിമാനമുള്ളത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു യുദ്ധവിമാനം ഇവിടെ ഇറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക്സ് സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകിക്കുന്നത്. അന്തര്‍ദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്-35 വിമാനത്തിനു സുരക്ഷയേര്‍പ്പെടുത്തിയതായി സിഐഎസ്എഫ് എക്‌സില്‍ കുറിച്ചു. വിമാനത്തിനു കാവലേര്‍പ്പെടുത്തിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും സംയുക്തമായി

More »

എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ സാങ്കേതിക തകരാര്‍ യാത്രക്കാരെ പുറത്തിറക്കി
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ വിമാനത്തിന്റെ മുംബൈയിലേക്കുള്ള തുടര്‍ യാത്ര പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലര്‍ച്ചെ 12.45നാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഏതാനും മണിക്കൂറുകള്‍ക്ക്

More »

അപകട ശേഷമുള്ള ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ യാത്ര മുടങ്ങി; ടേക്ക് ഓഫ് ചെയ്തില്ല
കഴിഞ്ഞയാഴ്ച രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം ലണ്ടനിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനയാത്ര മുടങ്ങി. അപകടത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതോടെയാണ് യാത്ര മുടങ്ങിയത്. സാങ്കേതിക തകരാര്‍ കണ്ടതോടെ വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 നാണ് എയര്‍ ഇന്ത്യയുടെ എഐ 159 വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാതില്ല. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള AI 159 വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റും സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു

More »

മിഡില്‍ ഈസ്റ്റില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് വെല്ലുവിളിയായി യുദ്ധം
ടെഹ്റാന്‍ : ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച മധ്യ ഇറാനില്‍ ഇസ്രായേല്‍ വന്‍ ആക്രമണം നടത്തി. ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ രണ്ട് എഫ് 14 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഐഡിഎഫ് ഒരു വീഡിയോ പുറത്തിറക്കി അവകാശപ്പെട്ടു. ഇറാന്റെ ഡ്രോണ്‍ ലോഞ്ചര്‍ സൈറ്റിലും അവര്‍ വ്യോമാക്രമണവും നടത്തി. കൂടാതെ ടെഹ്‌റാനില്‍ മിസൈലുകള്‍ വഹിച്ചുകൊണ്ടിരുന്ന ഒരു ട്രക്കും ആക്രമിക്കപ്പെട്ടു. അതേ സമയം ഇറാനും തിരിച്ചടിച്ചു. ഹൈഫയിലും ടെല്‍ അവീവിലും ഇറാന്‍ വന്‍ ആക്രമണം നടത്തി. ഇസ്രായേലിലെ പല നഗരങ്ങളും മിസൈലുകളും ഡ്രോണുകളും വഴി ലക്ഷ്യം വച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഇതുവരെ ഇസ്രായേലില്‍ 24 പേര്‍ മരിച്ചു, 500 പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിലൂടെ മാത്രമേ ഇറാന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

More »

വഴങ്ങിയില്ലെങ്കില്‍ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ സഹ പൂജാരിയായ അരുണ്‍ ആണ് അറസ്റ്റിലായത്. കര്‍ണാടക സ്വദേശിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും യുവതിയുടെ പരാതിയുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നം തീര്‍ക്കാനാണ് യുവതി ഈ ക്ഷേത്രത്തില്‍ എത്തിയത്. ഓണ്‍ലൈന് പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ സൗഹൃദത്തിലായി.കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതു മാറ്റാനായി പ്രത്യേക പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു.പിന്നീട് നിരന്തരം ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും നഗ്‌ന വിഡിയോ എടുത്ത് കേരളത്തില്‍ എത്തിച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി.

More »

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല,131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 131 മൃതദേഹങ്ങള്‍ ഇതിനോടകം തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടന്‍ വീട്ടുനല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും. അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇന്നും ശേഖരിക്കും. നിലവില്‍ 17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ലഭിച്ചിട്ടുള്ളത്. അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ല. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാന്‍ ആകുമെന്നാണ് പ്രതീക്ഷ. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയ

More »

വിക്ടോറിയന്‍ പാര്‍ലമെന്റിന്റെ വിശിഷ്ടാതിഥിയായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാര്‍ലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. 19ന് വിക്ടോറിയന്‍ പാര്‍ലമെന്റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് അപൂര്‍വമായാണ് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഈ കാലയളവില്‍ കേരളവും വിക്ടോറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. സന്ദര്‍ശനത്തോടനുബന്ധിച്ച് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ് മന്ത്രി, വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി എന്നിവരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും.

More »

രഞ്ജിതയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു പോര്‍ട്ട്‌സ്മൗത്ത് മലയാളികള്‍
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിക്കേ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട യുകെ മലയാളി നഴ്‌സിന് പോര്‍ട്ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പോര്‍ട്ട്‌സ്മൗത്ത് ക്യു എ ആശുപത്രിയിലെ നഴ്‌സായ രഞ്ജിത ഗോപകുമാറിന്റെ വിയോഗത്തില്‍ കണ്ണീരോടെയാണ് സഹപ്രവര്‍ത്തകര്‍ ഒരുമിച്ചത്. ആത്മാര്‍ത്ഥമായി ജോലി ചെയ്തിരുന്ന തങ്ങളില്‍ ഒരാളായ രഞ്ജിത ഇനി വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. വിനയവും രോഗികളെ പരിപാലിക്കുമ്പോള്‍ ഏറെ ആത്മാര്‍ത്ഥതയുമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപ്രവര്‍ത്തക ലീന ഫര്‍ട്ടാഡോ പറഞ്ഞു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ ആരും മറക്കില്ലെന്നും അവര്‍ പറഞ്ഞു. ചിരിയോടെ ഒപ്പം നിന്നിരുന്ന രഞ്ജിത ഇനിയില്ലെന്ന് ഓര്‍ക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് പലരും പറഞ്ഞു. ബഹുമാനവും സ്‌നേഹവും പുലര്‍ത്തിയിരുന്ന മികച്ച

More »

കൊച്ചിയില്‍ ട്രോളി ബാഗില്‍ 37 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും യുവതിയും പിടിയില്‍
കൊച്ചി : ബംഗാളില്‍ നിന്ന് ട്രോളി ബാഗില്‍ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും മറ്റൊരു യുവതിയും പിടിയിലായി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുര്‍ഷിദാബാദ് സ്വദേശിനികളായ 21 കാരായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം ബംഗാളില്‍ നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്കായി റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമില്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. അതേ സമയത്ത് അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു രണ്ട് യുവതികളുടെയും കഞ്ചാവ് കടത്ത്. ബംഗളൂരുവില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. പാലക്കാട് പരിശോധന കര്‍ശനമാക്കിയതോടെ റൂട്ട് മാറ്റിപ്പിടിച്ചെങ്കിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions