അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു പേരെ കാണാതായി
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന് പരാതി. ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. മരിച്ചവരില്‍ ഇതുവരെ 80പേരെയാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതില്‍ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്കി.
വിമാന അപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. വിമാന അപകടത്തില്‍ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. കൂടുതല്‍ പേരുടെ ഡിഎന്‍എ പരിശോധന ഇന്ന് പൂര്‍ത്തിയാകും. അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും. അപകട സ്ഥലത്ത് ഫോറന്‍സിക് പരിശോധന ഇന്നും തുടരും.
അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം
More »
ഷനേലിന്റെ സിഇഒ ലീന നായര്‍ക്ക് ഉന്നത ബ്രിട്ടീഷ് ബഹുമതി സമ്മാനിച്ചു
ചാനല്‍ ഗ്ലോബലിന്റെ സിഇഒ ലീന നായര്‍ക്ക് പ്രിന്‍സ് വില്യം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ബഹുമതി സമ്മാനിച്ചു. റീട്ടെയില്‍, ഉപഭോക്തൃ മേഖലയ്ക്ക് നല്കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് ലീന നായര്‍ ആരാണെന്നും അവരുടെ പ്രവര്‍ത്തന മേഖല എന്തെന്നുമൊക്കെ ഇന്ത്യക്കാര്‍ കൂടുതലായി തിരയുന്നത്.
2025ലെ ചാള്‍സ് രാജാവിന്റെ പുതുവത്സര ബഹുമതി പട്ടികയില്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്കാരവും ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയ്ക്ക് കീഴില്‍, രാജകുടുംബം യുകെയിലെ അവരുടെ വിശിഷ്ട സേവനത്തിനോ നേട്ടങ്ങള്‍ക്കോ വ്യക്തികളെ അംഗീകരിക്കുകയും അവര്‍ക്ക് പുരസ്കാരം സമ്മാനിക്കുകയുമാണ് ചെയ്യാറുള്ളത്.
മഹാരാഷ്ട്രയിലെ കോലാപൂരില്‍ മലയാളി കുടുംബത്തിലാണ് ലീന നായര്‍ ജനിച്ചത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള വാല്‍ചന്ദ് കോളേജ് ഓഫ്
More »
അത്ഭുതമല്ല, രക്ഷിച്ചത് പൊടുന്നനെയുള്ള പ്രവൃത്തിയെന്ന് രമേശ് വിശ്വാസ്
242 പേര് യാത്ര ചെയ്ത എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഒരോയൊരു വ്യക്തിയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യ അത്ഭുതമല്ല, രക്ഷിച്ചത് പൊടുന്നനെയുള്ള പ്രവൃത്തിയെന്ന് രമേശ് വിശ്വാസ് വംശജനായ രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതം തന്നെയാണെന്ന് വിദഗ്ധര്‍ പോലും വിലയിരുത്തി. എന്നാല്‍ വെറും അത്ഭുതം മാത്രമല്ല, സെക്കന്റുകള്‍ക്കുള്ളിലുണ്ടായ പ്രതികരണം കൂടിയാണ് വിശ്വാസ് കുമാറിന്റെ ജീവന് രക്ഷപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് വന്‍ അഗ്നിഗോളമായി മാറിയിരുന്നു. നിമിഷങ്ങള്‍ കൊണ്ട് സംഭവിച്ച ഈ ദുരന്തത്തിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നും നടന്ന് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചതാണ് തന്റെ ജീവന് രക്ഷപ്പെടുത്തിയതെന്ന് രമേഷ് പറയുന്നു. എന്നിരുന്നാലും ചെറിയ പരുക്കുകള്‍ മാത്രമാണ് ഏറ്റതെന്നത് ഒരു അത്ഭുതമാണെന്ന് ഈ 40-കാരനും
More »
പീരുമേട്ടിലെ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല, കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍
ഇടുക്കി : പീരുമേടിന് സമീപം പ്ലാക്കത്തടത്ത് ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നേരത്തെ കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. എന്നാല്‍ ഇത് തള്ളി സീതയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് ബിനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം. വനത്തിനുള്ളില്‍ മീന്മുട്ടി എന്ന സ്ഥലത്ത് വച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് സീത മരിച്ചതെന്നാണ് ബിനു മൊഴി നല്‍കിയത്. എന്നാല്‍ കാട്ടാന ആക്രമണത്തിലല്ല മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടിത്തത്തിന്റെ പാടുകളുണ്ട്. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതിന്റെ
More »
മുത്തശ്ശിയുടെ ജന്മദിനത്തില് സര്‍പ്രൈസ് നല്‍കാനായി ലണ്ടനില്‍ നിന്നെത്തിയ സഹോദരിമാര്‍ വിമാന ദുരന്തത്തിനിരയായി
മുത്തശ്ശിയുടെ ജന്മദിനത്തില് സര്‍പ്രൈസ് നല്‍കാനായി ലണ്ടനില്‍ നിന്നും അഹമ്മദാബാദിലെത്തിയ സഹോദരിമാര്‍ക്ക് മടങ്ങിവരവില്‍ എയര്‍ ഇന്ത്യ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടു. 20-കളില്‍ പ്രായമുള്ള ധീര്‍, ഹീര്‍ ബാക്സി സഹോദരിമാരാണ് യുകെ തലസ്ഥാനത്ത് നിന്നും അഹമ്മദാബാദിലുള്ള മുത്തശ്ശിയെ കാണാനായി പോയത്. എന്നാല്‍ ഗാറ്റ്വിക്കിലേക്കുള്ള മടങ്ങിവരവില്‍ വെറും 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവരുടെ യാത്ര എന്നന്നേയ്ക്കുമായി അവസാനിക്കുകയായിരുന്നു.
ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ധീറും, റിന്യൂവബിള്‍ എമര്ജി മേഖലയില്‍ പ്രൊജക്ട് ലീഡറായി ജോലി ചെയ്ത ഹീറും മുന്‍പ് സിംഗപ്പൂരിലായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ വിമാനം മെഡിക്കല്‍ കോളേജ് ഹോസ്റ്റ സഹോദരിമാര്‍ക്ക് കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
പറക്കാനുള്ള ശേഷിയില്ലാത്ത പോലെ തോന്നിച്ച വിമാനം പെട്ടെന്ന്
More »
ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ
അഹമ്മദാബാദ് വിമാനത്താവളത്തില്‍ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനര്‍ 787- 8 വിമാനങ്ങളുടെ പറക്കല്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം സര്‍വീസുകള്‍ തുടരാന്‍ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കന്‍ വൈഡ് ബോഡി എയര്‍ലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജന്‍സികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.
വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ എയര്‍ ഇന്ത്യയും ആരംഭിച്ചു. എയര്‍ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം 242 പേരുമായി ഇന്നലെ ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്നതിന് പിന്നാലെയാണ് രാജ്യത്തെ
More »
ലണ്ടനിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്കു പോയ നവവധുവും കൊല്ലപ്പെട്ടു; കൂടുതല്‍ മരണം രാജസ്ഥാനില്‍ നിന്ന്
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍പ്പെട്ട രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അറബ ഗ്രാമവാസിയായ ഖുശ്ബു ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ലണ്ടനില്‍ വിദ്യാര്‍ത്ഥിയായ മന്‍ഫൂല്‍ സിംഗുമായി വിവാഹിതരായത്. കല്യാണം കഴിഞ്ഞ് ആദ്യമായി ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പോയ നവവധു യാത്രയ്ക്കിടയില്‍ ദുരന്തത്തിനിരയായി.
വിമാനാപകടത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ്. സംസ്ഥാനത്ത് നിന്നുള്ള 11 പേര് ദുരന്തത്തില്‍ പെട്ടു. രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ അറബ എന്ന ചെറിയ ഗ്രാമത്തില്‍ താമസിക്കുന്ന ഖുശ്ബു രാജ്പുരോഹിത് അവളുടെ കുടുംബത്തിന് കണ്ണീരില്‍ കുതിര് ന്ന യാത്രയയപ്പ് നല് കി. അവള് ഭര്‍ത്താവിന്റെ അടുത്തേക്ക് ലണ്ടനിലേക്ക് പോകുകയായിരുന്നു. അവളുടെ അവസാനത്തെ ചിത്രം, ഒരു ബന്ധുവിനൊപ്പം, എയര്‍പോര്‍ട്ടിന് പുറത്ത് ക്ലിക്ക് ചെയ്തു. അതില്‍ അവളുടെ മുഖത്ത് തിളങ്ങുന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു.
അപകടത്തില്‍
More »
രഞ്ജിതയ്ക്കെതിരെ ജാതി, ലൈംഗിക അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ച ലണ്ടനിലെ നഴ്സായ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്. വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെതിരെയാണ് നടപടി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലും രഞ്ജിതയെ ജാതീയമായും ലൈംഗികമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരുന്നു.
'പവി ആനന്ദാശ്രമം' എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന് ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു.
More »
ദുരന്തം കണ്മുന്നില് കണ്ടപ്പോഴും പ്രോട്ടോക്കോള്‍ പാലിച്ച് 'മേയ് ഡേ' വിളിച്ചറിയിച്ച് ക്യാപ്റ്റനും, കോ-പൈലറ്റും
അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നപ്പോള്‍ യാത്ര ചെയ്തവര്‍ക്കെല്ലാം ലണ്ടന്‍ നഗരമെന്ന ലക്ഷ്യം മാത്രമായിരുന്നു ചിന്ത. പക്ഷെ ആ വിമാനത്തിലെ രണ്ട് പേര്‍ക്ക് അപ്പോഴേയ്ക്കും മുന്നിലുള്ളത് മരണമാണെന്ന് അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അവരാണ് ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന പൈലറ്റുമാര്‍. പറന്നുയര്‍ന്നതിന് സെക്കന്റുകള്‍ക്കുള്ളില്‍ ദുരന്തം തങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.
എന്നിട്ടും ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, കോ-പൈലറ്റ് ക്ലൈവ് കുന്ദറും പ്രോട്ടോക്കോള്‍ പാലിച്ചു. അവര്‍ 'മേയ് ഡേ' വിളിച്ച് അറിയിച്ചു. പക്ഷെ ആ ശ്രമങ്ങളെല്ലാം പാഴായി. ലണ്ടനിലേക്ക് 242 ജീവനുകളുമായി സന്തോഷപൂര്‍വ്വം പറന്നെത്തേണ്ട വിമാനം റണ്‍വെയുടെ അവസാനം വെച്ച് തന്നെ താഴേക്ക് വീണു. ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്കാണ്. രണ്ടായി പിളര്‍ന്ന്
More »