നാട്ടുവാര്‍ത്തകള്‍

ദുരന്തം കണ്‍മുന്നില്‍ കണ്ടപ്പോഴും പ്രോട്ടോക്കോള്‍ പാലിച്ച് 'മേയ് ഡേ' വിളിച്ചറിയിച്ച് ക്യാപ്റ്റനും, കോ-പൈലറ്റും
അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നപ്പോള്‍ യാത്ര ചെയ്തവര്‍ക്കെല്ലാം ലണ്ടന്‍ നഗരമെന്ന ലക്ഷ്യം മാത്രമായിരുന്നു ചിന്ത. പക്ഷെ ആ വിമാനത്തിലെ രണ്ട് പേര്‍ക്ക് അപ്പോഴേയ്ക്കും മുന്നിലുള്ളത് മരണമാണെന്ന് അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അവരാണ് ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന പൈലറ്റുമാര്‍. പറന്നുയര്‍ന്നതിന് സെക്കന്റുകള്‍ക്കുള്ളില്‍ ദുരന്തം തങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. എന്നിട്ടും ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, കോ-പൈലറ്റ് ക്ലൈവ് കുന്ദറും പ്രോട്ടോക്കോള്‍ പാലിച്ചു. അവര്‍ 'മേയ് ഡേ' വിളിച്ച് അറിയിച്ചു. പക്ഷെ ആ ശ്രമങ്ങളെല്ലാം പാഴായി. ലണ്ടനിലേക്ക് 242 ജീവനുകളുമായി സന്തോഷപൂര്‍വ്വം പറന്നെത്തേണ്ട വിമാനം റണ്‍വെയുടെ അവസാനം വെച്ച് തന്നെ താഴേക്ക് വീണു. ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്കാണ്. രണ്ടായി പിളര്‍ന്ന്

More »

അമ്മ കാന്‍സര്‍ രോഗി, രണ്ടു കുഞ്ഞുങ്ങള്‍.. നാട്ടില്‍ നില്‍ക്കാനുള്ള രഞ്ജിതയുടെ ആഗ്രഹം ബാക്കിയായി മടക്കം
ലണ്ടനിലെ നഴ്‌സ് ജോലി മതിയാക്കി നാട്ടില്‍ തിരികെയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് കുടുംബത്തോടൊപ്പം കഴിയാനുള്ള ആഗ്രഹത്തിലായിരുന്നു പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത. എന്നാല്‍ വിധി ക്രൂരത കാട്ടി. രഞ്ജിത നാട്ടിലെത്തിയത് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനെന്ന് കുടുംബം വ്യക്തമാക്കി. ലണ്ടനിലെ നഴ്‌സ് ജോലി മതിയാക്കി വൈകാതെ നാട്ടില്‍ തിരികെയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായിരുന്നു രഞ്ജിത. അതിന്റെ നടപടിക്രമത്തിന്റെ ഭാഗമായായാണ് ഒരാഴ്ചത്തെ അവധിയെടുത്ത് നാട്ടിലെത്തിയത്. രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു . ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും അനാഥരായത്. 2014 ല്‍ സലാലയില്‍ നഴ്‌സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി.

More »

മരണത്തിലേക്ക് പറക്കും മുമ്പ് അവസാന സെല്‍ഫി; ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മൂന്നു മക്കളും കണ്ണീരോര്‍മ്മ
അഹമ്മദാബാദ് : മരണത്തിലേക്ക് ഒന്നിച്ചു പറക്കും മുന്‍പ് ജീവിതത്തിന്റെ ലാസ്റ്റ് ഫ്രെയിമിലേക്ക് നിറചിരിയുമായി ഒരു സെല്‍ഫി. ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മൂന്നുമക്കളും കണ്ണീരോര്‍മ്മയായി. ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഡോ. പ്രതീക് ജോഷിയുടെ അടുത്തേക്ക് താമസം മാറാന്‍ വേണ്ടി ഉദയ്പൂരിലെ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച ഡോക്ടര്‍ കോമി വ്യാസിനും അവരുടെ മൂന്ന് മക്കള്‍ക്കും ഇതൊരു പുതിയ തുടക്കമായിരുന്നു. അവരുടെ മുഖത്തെ സന്തോഷം ആ ഫോട്ടോയില്‍ വ്യക്തമായിരുന്നു. ദുരന്തം സംഭവിച്ച വിമാനത്തില്‍ ഡോ. ജോഷി എടുത്ത സെല്‍ഫിയില്‍ അദ്ദേഹവും ഭാര്യയും ഒരു വശത്ത് പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു. മറുഭാഗത്ത് അവരുടെ ഇരട്ടക്കുട്ടികളായ ആണ്‍മക്കളും മൂത്ത മകളും ഇരിക്കുന്നുണ്ട്. കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നതനുസരിച്ച്, ഡോ. കോമി വ്യാസും ഡോ. പ്രതീക് ജോഷിയും ഉദയ്പൂരിലെ പസഫിക് ഹോസ്പിറ്റലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഡോ.

More »

വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി(69)യും. തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടായിരുന്നു. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാന്‍ പോകുകയായിരുന്നു രൂപാണി. അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കള്‍ : പുജിത്, ഋഷഭ്, രാധിക. 2016-2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. അപകട സ്ഥലത്തുനിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘയാത്രക്ക് മുന്നോടിയായതിനാല്‍ വിമാനത്തില്‍ നിറയെ

More »

ലണ്ടനിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണു; 247 പേര്‍ കൊല്ലപ്പെട്ടു
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്‌ വിക്കിലേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ടേക്ക്ഓഫിനിടെ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റല്‍ മെസ്സിലെ 6 എംബിബിഎസ് വിദ്യാര്‍ഥികളും അടക്കം 247 പേര്‍ കൊല്ലപ്പെട്ടു 625 അടി മുകളില്‍ എത്തിയപ്പോഴാണ് വിമാനം താഴേയ്ക്ക് പതിച്ചത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 1.38 നായിരുന്നു ടേക്ക്ഓഫ്. സെക്കന്റുകള്‍ക്കുള്ളിലാണ് അപകടം. 230 യാത്രക്കാരും 12 ക്രൂ മെമ്പേഴ്‌സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ 53 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. ഇവര്‍ക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോര്‍ച്ചുഗല്‍ സ്വദേശികളും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 169 ഇന്ത്യക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു.

More »

പടിയൂര്‍ ഇരട്ടക്കൊലപാതക കേസ്; പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ച നിലയില്‍
തൃശൂര്‍ : പടിയൂര്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ കോട്ടയം സ്വദേശി പ്രേംകുമാര്‍ (46) മരിച്ച നിലയില്‍. പടിയൂര്‍ സ്വദേശി മണി (74)​,​ മകള്‍ രേഖ (43) എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രേംകുമാര്‍ ഒളിവില്‍പ്പോയിരുന്നു. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. കേദാര്‍നാഥ് പൊലീസാണ് കേരള പൊലീസിനെ വിവരമറിയിച്ചത്. കൊലക്കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പൊലീസ് സംഘം സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരമാണ് മണിയും രേഖയും​ കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച

More »

'48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം'; കേന്ദ്രത്തിന്റെ അന്ത്യശാസനം
കൊച്ചി തീരത്തെ കപ്പല്‍ അപകടത്തില്‍ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംഎസ്‌സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു. വിവിധ ആക്റ്റുകള്‍ പ്രകാരം നടപടി തുടങ്ങും. അടിയന്ത നടപടിയില്ലെങ്കില്‍ കര്‍ശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ത്യന്‍ തീരത്തെയും സമുദ്രാവസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി.

More »

യുകെയിലെ പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ സഹായം വേണമെന്ന് ആവശ്യം
ലണ്ടന്‍ : പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്ന യുകെയിലെ പ്രവാസി മലയാളികളുടെ സര്‍ക്കാര്‍ പദ്ധതിയില്‍ യുകെയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. യുകെയിലെ ലോക കേരള സഭ അംഗങ്ങള്‍ ഈ വിഷയം രേഖാമൂലം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസത്തില്‍ അന്തരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നിലവിലുള്ള പദ്ധതിയെ യുകെയെ കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലോക കേരള സഭയുടെ യുകെ ഘടകം ആവശ്യപ്പെട്ടു. നിലവില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തില്‍ എയര്‍ ഇന്ത്യയുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരു സഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി സാമ്പത്തികമായി

More »

പടിയൂരിലെ ഇരട്ടക്കൊല: അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കി. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണമാണ് സജീവമായി നടക്കുന്നത്. പൊലീസ് സംഘം ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രേംകുമാര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. പൊലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം സജീവമാണ്. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മികച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions