നാട്ടുവാര്‍ത്തകള്‍

ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; പിതാവിന് ദാരുണാന്ത്യം, ഷൈനിന് പരിക്ക്
നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഷൈനിന്റെ പിതാവ് സി.പി ചാക്കോ അപകടത്തില്‍ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുമ്പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്ത് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം ഉണ്ടായ ഉടനെ ഷൈനിനെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. നടനും മറ്റ് കുടുംബാംഗങ്ങളും പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സാര്‍ത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമ

More »

തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും മുന്‍ ബിജെഡി എംപിയും ജര്‍മ്മനിയില്‍ വിവാഹിതരായി
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) മുന്‍ എംപി പിനാകി മിശ്രയാണ് വരന്‍. ജര്‍മനിയില്‍ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേയ് മൂന്നിനായിരുന്നു വിവാഹം. പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് മഹുവ പ്രശസ്തയാകുന്നത്. 1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച് പാര്‍ലമെന്റിലെത്തി.

More »

കഞ്ചാവ് കേസ്; യു പ്രതിഭയുടെ മകന്‍ ഉള്‍പ്പടെ 7 പേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു
കഞ്ചാവ് കേസില്‍ കായംകുളം സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കേസില്‍ ഇപ്പോള്‍ രണ്ട് പ്രതികള്‍ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മറ്റുള്ളവരെ പ്രതി ചേര്‍ക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല എന്നും പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്നും ഇവര്‍ കഞ്ചാവ് വലിക്കുന്നത് നേരിട്ട് കണ്ട സാക്ഷികള്‍ ഇല്ല എന്നൊക്കെയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് . അതിനാല്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. ഒന്നും രണ്ടും പ്രതികളില്‍ നിന്നാണ് മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോങ് എന്ന

More »

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രം; ചടങ്ങ് ബഹിഷ്കരിച്ച് കൃഷിമന്ത്രി
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതമാതാവ് ചിത്രത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജ് ഭവനിലെ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ തയ്യാറായില്ല. പിന്നാലെയാണ് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചത്. എന്നാല്‍ പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താന്‍ രാജ്ഭവന്‍ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതി ദിനാഘോഷത്തിലെ ചിത്രം ആര്‍എസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതിനിടെ കൃഷിമന്ത്രി റദ്ധാക്കിയ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. രാജ് ഭവനില്‍ നിന്ന് ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ദര്‍ബാര്‍ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്.

More »

'തെറ്റിദ്ധാരണ പരത്തുന്നു, ഇതൊന്നും അറിയാത്തവരല്ല ചില കമന്റ്കള്‍ ഇറക്കുന്നത്'; പാര്‍വതിക്ക് മറുപടിയുമായി സജി ചെറിയാന്‍
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായിട്ടും കേരള സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന് വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. അതേസമയം നടപടികള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചതെന്ന് പറഞ്ഞ സജി ചെറിയാന്‍ സിനിമാ നയത്തിനായി അടുത്ത മാസം കോണ്‍ക്ലേവ് വിളിക്കുമെന്നും പറഞ്ഞു. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകള്‍ ഇറക്കുന്നതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി. ഇരകള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍

More »

'ഇന്ത്യാ' സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി; ഇനി ഒറ്റയ്ക്ക്
ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. അതേസമയം ഇനി ബിഹാര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ പറഞ്ഞു. ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നും മോദി രക്ഷിക്കുന്നു എന്നും ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ലെന്നും അനുരാഗ് ദണ്ഡ എക്‌സില്‍ കുറിച്ചു.

More »

പോക്‌സോ കേസ് പ്രതി പ്രവേശനോത്സവത്തില്‍ പങ്കെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്നലെയായിരുന്നു പോക്‌സോ കേസിലെ പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്

More »

ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍
മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ നവ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. രാജാ രഘുവംശി- സോനം ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം രാജായുടെ സഹോദരനായ വിപിന്‍ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. എങ്ങനെയാണ് ഇയാളുടെ മരണം സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ നേരത്തെ പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കും പ്രാദേശിക ഹോട്ടല്‍ ജീവനക്കാരുടെ ഗൈഡുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് സഹോദരന്റെ ആരോപണം. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ

More »

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്
കോയമ്പത്തൂരിലെ വടുകപാളയത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് അറസ്റ്റില്‍. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions