നാട്ടുവാര്‍ത്തകള്‍

കൈക്കൂലി കേസില്‍ കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി
കൈക്കൂലി കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കാനാണ് വിജിലന്‍സ് സംഘമെത്തിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരായ ഇഡി കേസ് ഒതുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് വിജിലന്‍സ് അന്വേഷണം. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ഒന്നാം പ്രതിയാക്കിയാണ് കേസ്. തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വില്‍സനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയില്‍ ശേഖര്‍ കുമാറിനെതിരെ പരാമര്‍ശമുണ്ട്. ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും ഇതിന് പുറമെ മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. തമ്മനം സ്വദേശിയാണ് വില്‍സണ്‍. 2 കോടി നല്‍കിയാല്‍ ഇഡി

More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പീഡനക്കേസുകള്‍ അവസാനിപ്പിക്കുന്നു
മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നു. താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ 35 കേസുകളാണ് പൊലീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല. അതേസമയം ഇതിനോടകം 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചാണ് സര്‍ക്കാര്‍ നിയോഗിച്ച ഹേമകമ്മിറ്റി

More »

രാജ്യത്ത് 3758 കോവിഡ് കേസുകള്‍; പകുതിയിലേറെയും കേരളത്തില്‍
രാജ്യത്ത് നിലവില്‍ 3758 പേ‍‍ര്‍ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 1400 കോവിഡ് കേസുകള്‍ കേരളത്തിലാണെന്നും കണക്കുകള്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ വര്‍ധനവില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും

More »

'പുലര്‍ച്ചെ പ്രാര്‍ത്ഥനക്കുശേഷം ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; അതിന് മുന്‍പ് ഇന്ത്യയുടെ ബ്രഹ്‌മോസ് പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചു'- പാക് പ്രധാനമന്ത്രി
സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10ന് പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. എന്നാല്‍ അതിനു മുമ്പേ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചെന്നു പാക് പ്രധാനമന്ത്രി പറഞ്ഞു. റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രധാന സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിക്ഷേപിച്ചപ്പോള്‍ തങ്ങളുടെ സൈന്യം അശ്രദ്ധയില്‍ കുടുങ്ങിപ്പോയെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായ അസര്‍ബൈജാനില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍. അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10ന് പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം

More »

കേരളത്തിലടക്കം കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു
കേരളത്തിലടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുതിയ കണക്കുകള്‍ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ മാത്രമണ് ചേര്‍ത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഉടനെ പുറത്തുവിട്ടേക്കും. പല സംസ്ഥാനങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 519 ആക്ടീവ് കോവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. മഹാരാഷ്ട്രയില്‍ 86

More »

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്
തിരുവനന്തപുരം : അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതികസാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും. കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ് സി എല്‍സ 3 (MSC Elsa 3) എന്ന കപ്പല്‍ ഞായറാഴ്ചയാണ് പൂര്‍ണമായി മുങ്ങിയത്. കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെടുത്തവയില്‍ മിക്കതും കാലി കണ്ടെയ്‌നറുകളാണ്.

More »

നെടുമ്പാശേരി വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തകര്‍ത്ത യുകെ യുവതി അറസ്റ്റില്‍
നെടുമ്പാശേരി : വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയ വിദേശ വനിത വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ചു. തുടര്‍ന്ന് യുകെ സ്വദേശിനിയായ യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തന്റെ വീസയുടെ കാലാവധി തീര്‍ന്നെന്നും ഉടന്‍ മടങ്ങണമെന്നും പറഞ്ഞ് യുവതി രാജ്യാന്തര ടെര്‍മിനലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥര്‍ ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയ ശേഷമാണ് മറ്റൊരിടത്തെ ഗ്ലാസ് തല്ലിയുടച്ചത്. നെടുമ്പാശേരി പൊലീസ് ഇവരെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

More »

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ ഇവിടെയെത്തിയ നാട്ടുകാരാണ് സംഭവം കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കുടുംബത്തിന് കടബാദ്ധ്യത ഉള്ളതായി അയല്‍വാസികള്‍ പറയുന്നുണ്ട്. അതേസമയം തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കടം ഉണ്ടായിരുന്നതായോ മറ്റെന്തെങ്കിലും വിഷയമാണോ എന്നത് അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ ഹാളില്‍ നാലുമൂലകളിലായി തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. പോലീസിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. മക്കളില്‍ ഒരാള്‍ ബികോം ബിരുദധാരിയും രണ്ടാമത്തെയാള്‍ ബിടെക് അവസാനവര്‍ഷ

More »

മകള്‍ കാമുകനൊപ്പം പോയി; മാതാവും പിതാവും സഹോദരിയും ജീവനൊടുക്കിയ നിലയില്‍
യുവതി കാമുകനൊപ്പം പോയതില്‍ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി, മഞ്ജുള, ഹര്‍ഷിത എന്നിവരാണ് കര്‍ണാടകയിലെ ഹെബ്ബാള്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വാമിയുടെ മൂത്തമകള്‍ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. എന്നാല്‍ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ഹെബ്ബാള്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് കാരണക്കാരി മൂത്തമകളാണെന്നും അതിനാല്‍ മകളെ മരണാനന്തര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തങ്ങളുടെ സ്വത്തുക്കള്‍ സഹോദരന് കൈമാറണമെന്നും കുടുംബം കത്തിലൂടെ വ്യക്തമാക്കി. സ്വാമിയേയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions