നാട്ടുവാര്‍ത്തകള്‍

ബിഷപ് ഫ്രാങ്കോക്കെതിരെ സമരം നയിച്ച സിസ്‌റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; ഐടി സ്‌ഥാപനത്തില്‍ ജോലിക്ക് കയറി
പീഡന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിനു നേതൃത്വം നല്‍കിയ സിസ്‌റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ജലന്ധര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടെ സന്യാസമഠത്തിലായിരുന്ന അനുപമ ഇപ്പോള്‍ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഒന്നര മാസം മുന്‍പാണ് അനുപമ മഠം വിട്ട് ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്‌ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തെ ഇന്‍ഫോപാര്‍ക്കിലെ ഐടി സ്‌ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കള്‍ അറിയിച്ചു. അനുപമയുടെ പ്രതികരണം ലഭ്യമായില്ല. സിസ്റ്റര്‍ അനുപമയെക്കൂടാതെ മറ്റു രണ്ടു സിസ്റ്റര്‍മാര്‍കൂടി കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കത്തോലിക്ക സഭയെ പിടിച്ചുലച്ച കേസായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014

More »

ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത്; തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. എട്ട് കണ്ടെയ്നറുകള്‍ ഇതിനോടകം കൊല്ലം തീരത്തടിഞ്ഞു. പ്രദേശത്ത് നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചു. തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കപ്പലില്‍ നിന്ന് ഒഴുകിപ്പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുകയാണ്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്‌നറര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്‌നറുകള്‍ അടിഞ്ഞു.

More »

തെലങ്കാനയിലെ 'മിസ് വേള്‍ഡ്' സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മത്സരത്തില്‍ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട്
തെലങ്കാനയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തിന്റെ സംഘാടകര്‍ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങി. ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ആണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്. ഷോപീസുകളെ പോലെയാണ് മത്സരാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത്. സംഘാടകര്‍ മത്സരാര്‍ത്ഥികളെ വില്‍പന വസ്തുക്കളാണെന്നാണ് കരുതുന്നത്. മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാന്‍ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിക്കുന്നത്. സ്‌പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാര്‍ഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളില്‍ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതി, കളിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു എന്നും മാഗി കുറ്റപ്പെടുത്തുന്നു.

More »

ബംഗളൂരു-ലണ്ടന്‍ വിമാനം അബുദാബിവരെ പോയശേഷം തിരിച്ചിറക്കി
ബെംഗളൂരു : ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം സാങ്കേതികത്തകരാര്‍മൂലം യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങിവന്നു. വെള്ളിയാഴ്ച രാവിലെ 7.40-ന് പുറപ്പെട്ട ബിഎ 118 നമ്പര്‍ വിമാനം അബുദാബിവരെ എത്തിയശേഷമാണ് ബെംഗളൂരുവിലേക്ക് മടങ്ങിയത്. വിമാനം സുരക്ഷിതമായി ബെംഗളൂരുവില്‍ ഇറങ്ങിയെന്നും സാങ്കേതികപ്രശ്‌നം മുന്‍നിര്‍ത്തി മുന്‍കരുതലായാണ് തിരിച്ചെത്തിയതെന്നും ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് പറഞ്ഞു. വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉച്ചകഴിഞ്ഞ് 2.30-ഓടെ വീണ്ടും ലണ്ടനിലേക്ക് തിരിച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം. സമീപത്തുള്ള ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് ഈ വിമാനത്താവളം ബുധനാഴ്ച അടച്ചിട്ടിരുന്നു. മണിക്കൂറുകള്‍ക്കുശേഷമാണ്

More »

കേരള തീരത്ത് കപ്പല്‍ ചരിഞ്ഞു; അപകടരമായ കാര്‍ഗോ കടലില്‍
അറബിക്കടലില്‍ കേരള തീരത്ത് ചരക്കു കപ്പലില്‍ നിന്ന് അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ഇതിലുണ്ടായിരുന്ന മറൈന്‍ ഓയിലും ചില രാസവസ്തുക്കളും ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെത്തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കപ്പല്‍ ചരിയുകയായിരുന്നുവെന്നാണ് വിവരം. ഇതിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്നൂ പേര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ കൊച്ചി തുറമുഖത്ത്‌ കുറച്ച് ചരക്കുകള്‍ ഇറക്കിയ ശേഷം തൂത്തുക്കുടിയിലേക്ക് പോകാനിരുന്നതാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡും നേവിയും രംഗത്തുണ്ട്. തീരത്ത്

More »

ഹാര്‍വാഡില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ട്രംപ് സര്‍ക്കാരിന്റെ നടപടിക്ക് സ്റ്റേ; ഇന്ത്യക്കാര്‍ക്കും ആശ്വാസം
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. മസാച്യൂസെറ്റ്സ് ഡിസ്ട്രിക് കോടതി ജഡ്ജ് അല്ലിസന്‍ ബറ്റഫ്സാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹാര്‍വാര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായാല്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 29ന് കേസിന്റെ അടുത്ത വാദം കേള്‍ക്കും. സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിയമത്തിനുമെതിരാണെന്ന് വാദിച്ചായിരുന്നു ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ചത്. സര്‍വകലാശാലയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ നാലിലൊന്ന് പേരെ ഇല്ലാതാക്കാനുള്ള നടപടിയാണിതെന്നും ഹാര്‍വാര്‍ഡ് പറഞ്ഞു. നിയമവിരുദ്ധവും അനാവശ്യവുമായ നടപടിയെ അപലപിക്കുന്നതായി

More »

മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപാഠികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിയില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പൂനെ, സോളാപൂര്‍, സാംഗ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സഹപാഠികളും വിദ്യാര്‍ത്ഥിയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. പ്രതികളെ മെയ് 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം.മെയ് 18 ന് രാത്രി തിയേറ്ററില്‍ സിനിമ കാണാന്‍ പോയപ്പോഴാണ് 22 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. അതിനുമുമ്പ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.20 നും 22 നും ഇടയില്‍ പ്രായമുള്ള മൂവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.

More »

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍ ആയി മലയാളി വൈദികന്‍
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്. ആലപ്പുഴ വെള്ളാപ്പള്ളി കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബര്‍ 18 ന് വൈദികനായശേഷം വത്തിക്കാനില്‍ ഉന്നതപഠനം നടത്തി. തിരിച്ചെത്തി ആലപ്പുഴ രൂപതയില്‍ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാനില്‍ നയതന്ത്ര വിഭാഗത്തില്‍ സേവനത്തിന് നിയോഗിക്കപ്പെട്ടത്.

More »

മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചത് അറിഞ്ഞിരുന്നില്ല; കുഞ്ഞിനെ കൊലപ്പെടുത്തിയത് ഒറ്റപ്പെടുത്തലിനുള്ള പ്രതികാരമെന്ന് അമ്മ
കൊച്ചി : കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് പ്രതിയായ മാതാവിന്റെ മൊഴി. ഭര്‍ത്തൃവീട്ടുകാരോടും ഭര്‍ത്താവിനോടുമുള്ള പ്രതികാരം എന്ന നിലയിലാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവും വീട്ടുകാരും തന്നെ ഒറ്റപ്പെടുത്തുന്നതിലും കുട്ടികള്‍ പോലും അകന്നു നില്‍ക്കുന്നതിലുമുള്ള പ്രതിഷേധവും അനുഭവിച്ചിരുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികാരമായിട്ടുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നല്‍കിയിട്ടുള്ള മൊഴി. ഭര്‍തൃവീട്ടുകാരില്‍ നിന്നും നിരന്തരം മാനസീക പീഡനത്തിന് വിധേയയായിരുന്ന യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസീകപ്രശ്‌നം ഉണ്ടായിരുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നതായിട്ടാണ് വിവരം. അതുപോലെ തന്നെ മുമ്പും ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions