ജൂലൈയില്‍ എനര്‍ജി ബില്ലുകള്‍ 7% കുറയും; പ്രൈസ് ക്യാപ്പ് 129 പൗണ്ട് വെട്ടിക്കുറച്ച് ഓഫ്‌ജെം
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കത്തിനിടെ അല്‍പ്പം ആശ്വാസമായി എനര്‍ജി ബില്ലുകള്‍ ജൂലൈയില്‍ 7 ശതമാനം കുറയും. എനര്‍ജി റെഗുേലറ്ററായ ഓഫ്‌ജെം പുതിയ പ്രൈസ് ക്യാപ്പ് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ താഴുമെന്ന് വ്യക്തമായത്.
ശരാശരി എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടില്‍ നിന്നും 1720 പൗണ്ടിലേക്കാണ് താഴുക. ഇതോടെ പ്രതിവര്‍ഷം കുടുംബങ്ങള്‍ക്ക് 129 പൗണ്ടെങ്കിലും ലാഭിക്കാം. ഈ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 22 മില്ല്യണിലേറെ കുടുംബങ്ങളെ പ്രൈസ് ക്യാപ്പ് വ്യത്യാസം നേരിട്ട് ബാധിക്കും.
മൂന്ന് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത്. ജൂലൈയില്‍ 1720 പൗണ്ടിലേക്ക് പ്രൈസ് ക്യാപ്പ് താഴുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. പ്രൈസ് ക്യാപ്പ് താഴുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് സ്വാഗതാര്‍ഹമായ
More »
ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാക് വ്യോമാതിര്‍ത്തിനിരസിച്ച് ക്രൂരത
ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്‍. പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ താല്‍ക്കാലികമായി വ്യോമാതിര്‍ത്തി തേടിയ ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിക്കുകയായിരുന്നു പാകിസ്ഥാന്‍. ഡല്‍ഹി- ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ബുധനാഴ്ചയാണ് അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടത്. ഈ സമയം പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടുകയായിരുന്നു. എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍, ആകാശച്ചുഴി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അപായ സൂചന നല്‍കി. തുടര്‍ന്ന് ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്
More »
കുട്ടിയെ പിതാവിന്റെ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു; കൊല്ലപ്പെട്ട ദിവസവും പീഡനം
കൊച്ചി : തിരുവാങ്കുളത്ത് മൂന്നര വയസു കാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് പിതാവിന്റെ സഹോദരന്‍. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് വിവരം. ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ഇയാള്‍ കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായിട്ടാണ് വിവരം. കൊല്ലപ്പെട്ട ദിവസവും പീഡനം ഉണ്ടായതായാണ് വിവരം. ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനിരയാക്കിയിരുന്നു. അമ്മ നടത്തിയതിന് സമാനമായ രീതിയിലുള്ള കുറ്റസമ്മതമാണ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ പിതാവിന്റെ സഹോദരനും നടത്തിയത്. ചോദ്യം ചെയ്തപ്പോള്‍ തെറ്റുപറ്റിപ്പോയി എന്നായിരുന്നു ഇയാളുടെ പ്രതികരണമെന്നാണ് വിവരം. ഇന്നലെ പുലര്‍ച്ചെ
More »
വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന മകളെ കെട്ടിച്ചുതരണമെന്ന് ആവശ്യം; യുവാവ് യുവതിയുടെ പിതാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം : വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന മകളെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അയല്‍ക്കാരന്‍ യുവതിയുടെ പിതാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം മംഗലപുരത്ത് മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ താഹ എന്നയാളെ അയല്‍ക്കാരനായ റാഷിദ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ നടന്ന ആക്രമണത്തിന്റെ ഫലമായി ഇന്ന് പുലര്‍ച്ചെയാണ് താഹ മരണമടഞ്ഞത്. റാഷിദിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മറ്റൊരു വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുമുള്ള കുടുംബമായി കഴിയുന്ന മകളെ തനിക്ക് വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റാഷിദ് താഹയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറേ നാളായി ഇക്കാര്യം പറഞ്ഞ് താഹയെ നിരന്തരം ഉപദ്രവിച്ചിരുന്ന റാഷിദ് ഇന്നലെ ഉച്ചയോടെ കത്തിയുമായി താഹയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെത്തിയ റാഷിദ് താഹയെ വീടിനുള്ളിലിട്ട് കുത്തി. അക്രമം നടത്തുന്നത് കണ്ട
More »
നവീകരിച്ച ഒസിഐ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു; റജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാകും
ന്യൂഡല്‍ഹി : നവീകരിച്ച ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇതിന്റെ പുതിയ ഓണ്‍ലൈന്‍ യൂസര്‍ ഇന്റര്‍ഫേസ് വിദേശ പൗരന്മാര്‍ക്കുള്ള റജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്‍കാന്‍ നിരന്തരം പരിശ്രമിക്കുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ഇന്ത്യന്‍ വംശജരായ പൗരന്മാര്‍ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുമ്പോഴോ താമസിക്കുമ്പോഴോ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പുതിയ പോര്‍ട്ടല്‍ നിലവിലുള്ള അഞ്ച് ദശലക്ഷത്തിലധികം ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത, നൂതന സുരക്ഷ, ഉപയോക്തൃ സൗഹൃദ അനുഭവം എന്നിവ നല്‍കും.
More »
അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ 3 വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍
എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ മൂന്ന് വയസുകാരി പീഡനത്തിനിരയായി എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കുട്ടി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
കസ്റ്റഡിയിലെടുത്ത ബന്ധുവിനെ പൊലീസ് മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടിയുടെ കൊലപാതകത്തില്‍ ചെങ്ങമനാട് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുന്‍പ് കുട്ടി
More »
പാക് ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായി റിപ്പോര്‍ട്ട്
പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മല്‍ഹോത്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് ഹരിയാനയില്‍ നിന്ന് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്തത്.
പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023 ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലില്‍ ജ്യോതി മൊഴി നല്‍കിയതായാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡാനിഷ്.
പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഡാനിഷിന്റെ പരിചയക്കാരനായ അലി
More »
'മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍'; പൊലീസിനോട് അമ്മ
എറണാകുളത്തെ നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭര്‍തൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതല്‍ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.
സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ പൊലീസ് കോടതിയെ സമീപിക്കും.
More »
ദേശവിരുദ്ധത ആരോപിച്ച് പ്രവാസി പൗരത്വം റദ്ദാക്കിയെന്ന് യുകെയിലെ ഇന്ത്യന്‍ അധ്യാപിക
ലണ്ടന്‍ : ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിന്‍സ്റ്ററില്‍ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് അധ്യാപികയായ ഇന്ത്യന്‍ വംശജയുടെ പ്രവാസി പൗരത്വം (ഒസിഐ) ഇന്ത്യ റദ്ദാക്കിയതായി ആരോപണം. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു പറഞ്ഞാണ് ഇന്ത്യന്‍ അധികൃതരുടെ നടപടിയെന്ന് കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പെട്ട നിതാഷ കോള്‍ ആരോപിച്ചു.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എഴുത്തും പ്രസംഗവും ഉള്‍പ്പെടെയാണ് ഒസിഐ റദ്ദാക്കുന്നതിനു കാരണമായി ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡെമോക്രസി ഡയറക്ടര്‍ കൂടിയാണ് നിതാഷ.
മുന്‍പ് ബെംഗളൂരുവില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള അനുവാദവും ലഭിച്ചിരുന്നില്ല. ന്യൂനപക്ഷ, ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന അക്കാദമിക് പ്രവര്‍ത്തനം നടത്തിയതിനാണു തന്നെ ശിക്ഷിക്കുന്നതെന്ന്
More »