മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പിടിയിലായത് 11 പാക് ചാരന്മാര്‍
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനായി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ, ഒന്നിലധികം സംസ്ഥാനങ്ങളിലായി പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.
സോഷ്യല്‍ മീഡിയ, സാമ്പത്തിക വാഗ്ദാനങ്ങള്‍, മെസേജിംഗ് ആപ്പുകള്‍, പാകിസ്ഥാനിലേക്കുള്ള വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെയാണ് പ്രതികളെ ചാര ശൃംഖലയിലേക്ക് ആകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയ സ്വാധീനം
More »
മൂന്നു വയസുകാരിയെ പുഴയിലേക്ക് എറിഞ്ഞു കൊന്നു; അമ്മ പിടിയില്‍
കൊച്ചി : എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇപ്പോള്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള മാതാവിനെതിരേ കൊലക്കുറ്റും ചുമത്താനാണ് റൂറല്‍ പോലീസിന്റെ ആലോചന. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ പുഴയിലെറിഞ്ഞത് താനാണെന്ന് മാതാവ് സമ്മതിച്ചു.
മൂഴിക്കുളം പാലത്തില്‍ നിന്നാണ് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞതെന്നാണ് അമ്മ സന്ധ്യ നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുക്കും. എറണാകുളം റൂറല്‍ പോലീസിന്റേതാണ് തീരുമാനം.
ഇന്നലെ അംഗനവാടിയില്‍ നിന്നും മകളെ കൂട്ടിക്കൊണ്ടുപോയതും അമ്മയായിരുന്നു. കുഞ്ഞിനെ കാണാതായ ശേഷം ചോദ്യം
More »
സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ മിസൈല്‍ തൊടുത്തു; ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനം അത് തകര്‍ത്തു
പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യന്‍ സേനയുടെ സ്ഥിരീകരണം. ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേത്രം തകര്‍ക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ നടത്തിയ ശ്രമം സൈന്യം തകര്‍ത്തെറിഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന് ഇന്ത്യന്‍ ആര്‍മിയുടെ മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി സ്ഥിരീകരിച്ചു.
പാകിസ്താന് ഒരിക്കലും നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍ ഇടങ്ങള്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ അവര്‍ ആക്രമിക്കുമെന്ന് സൈന്യം മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും
More »
ശശി തരൂരിനെ കേരളത്തില്‍ അച്ചടക്കം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് ; വടിയെടുത്ത് കെപിസിസി അച്ചടക്ക സമിതി
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരെഞ്ഞെടുത്ത സംഘത്തില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം അടങ്ങുന്നില്ല.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്.
തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടണം. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം.
ഏതുതലം വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍
More »
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; 21 ന് ചുമതലയേല്‍ക്കും
മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിന് നിയമനം. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ ആയിരുന്നു എ പ്രദീപ് കുമാർ.
നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. അതേസമയം വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. 21 ന് ചുമതല ഏല്‍ക്കുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. ഭരണത്തുടര്‍ച്ച എല്ലാവരും അംഗികരിക്കുന്ന
More »
സുപ്രീം കോടതിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി
സുപ്രീം കോടതിയില്‍ വച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി നിമ്രത് കൗര്‍ അലുവാലിയ. 19-ാം വയസില്‍ സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴുണ്ടായ ദുരനുഭവമാണ് നിമ്രത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗര്‍ അലുവാലിയ.
തന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. വെറുതെ തോന്നിയതായിരിക്കുമെന്ന് കരുതി മാറി നിന്നപ്പോള്‍ അയാള്‍ തന്റെടുത്തേക്ക് മാറി നിന്ന് വീണ്ടും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ വസ്ത്രത്തിനുള്ളിലേക്ക് വരെ അയാള്‍ കൈയ്യിടാന്‍ ശ്രമിച്ചു എന്നാണ് നിമ്രത് ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
'എന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വ്യക്തി ഒന്നും അറിയാത്ത പോലെ
More »
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് വിലയിരുത്തല്‍.
ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. കേസെടുക്കുന്നതിലുളള നിയമോപദേശം ആലപ്പുഴ സൗത്ത് പൊലീസിന് ലഭിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ബിജി ആണ് നിയമോപദേശം നല്‍കുക.
36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ ഇന്നലെ പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍ എത്തി അമ്പലപ്പുഴ തഹസില്‍ദാര്‍ മൊഴിയെടുത്തിരുന്നു.
More »
രണ്ട് ദൗത്യങ്ങളിലൂടെ ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ
ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറു കൊടുംഭീകരരെ വധിച്ച് സൈന്യം. ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടു ദിവസത്തിനിടെ വധിച്ചത്. ചൊവ്വാഴ്ച ഓപ്പറേഷന്‍ കെല്ലര്‍ ദൗത്യത്തില്‍ ലഷ്‌കറെ തൊയ്ബ പ്രധാന കമാന്‍ഡറെയടക്കം സൈന്യം വധിച്ചു. വ്യാഴാഴ്ച ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി.
ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് കുട്ടെ, അദ്നാന്‍ ഷാഫി, മറ്റൊരാള്‍ എന്നിവരെയാണ് ഓപ്പറേഷന്‍ കെല്ലറിലൂടെ വധിച്ചത്. ലഷ്‌കര്‍ അനുബന്ധ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറാണ് ഷാഹിദ് കുട്ടെ. ഷോപ്പിയാനിലെ ചോട്ടിപോറ ഹീര്‍പോര പ്രദേശത്തെ താമസക്കാരനായ കുട്ടെ 2023ലാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്.
ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ചത്തെ തിരച്ചില്‍. തിരച്ചില്‍ തുടങ്ങിയതോടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെച്ചു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നുപേരെയും
More »
യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനമോടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
വണ്ടിയ്ക്ക് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്ത യുവവൈനെ നെടുമ്പാശ്ശേരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടികൂടി. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോമീറ്ററോളം ബോണറ്റില്‍ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാര്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍.
എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ഐവിനെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. വ്യാഴാഴ്ച രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം.
ഐവിന്‍ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ്
More »