ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി നടന്‍ വിനായകന്‍; സ്റ്റേഷനിലും പ്രശ്നമുണ്ടാക്കി
നടന്‍ വിനാകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവം. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നടന്‍ പൊലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി. ഇതിനിടെ വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു.
തന്നെ എന്തിനാണ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകന്‍ ചോദിക്കുന്നത്.
More »
സംസ്ഥാനത്ത് വീണ്ടും നിപ, വളാഞ്ചേരി സ്വദേശിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു.
നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എന്‍ഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.
More »
മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടു
ലാഹോര്‍ : ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജസിയും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അസര്‍ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു, ' ഇസ് സുല്‍ നെ സാരേ സബ്തയ് തോര്‍ ദിയേ ഹേ. അബ് കോയി റെഹം കി ഉമീദ് ന രഖേ', അതായത് 'ഈ ക്രൂരത എല്ലാ അതിരുകളും ലംഘിച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്'. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ
More »
ഇന്ത്യ ആക്രമിച്ചത് പാക് ഭീകരരെ മാത്രം ; സാധാരണക്കാരേയോ പാക് സൈന്യത്തേയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി : ബുധനാഴ്ച പുലര്‍ച്ചെ 1.05 ന് തുടങ്ങി 1.28 വരെ 23 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 21 ഭീകരക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും ഒമ്പതെണ്ണത്തില്‍ അടിച്ചെന്നും പറഞ്ഞു. ഭീകരരുടെ കെട്ടിടമോ കെട്ടിടങ്ങളോ ആണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്നും സാധാരണക്കാരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന്റെ കൃത്യമായ മാപ്പും ആക്രമണശേഷമുള്ള വിഷ്വലുകളുമായിട്ടായിരുന്നു വാര്‍ത്താസമ്മേളനം.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു ഇന്ത്യ നല്‍കിയതെന്നും കൊല്ലപ്പെട്ടത് ഭീകരര്‍മാത്രമാണെന്നും സാധാരണക്കാരെ ഒരു തരത്തിലും ലക്ഷ്യമിട്ടിട്ടില്ലെന്നും സേന വ്യക്തമാക്കി.
More »
ചൈന സമ്മാനിച്ച പാക് വ്യോമസേനയുടെ ജെ എഫ് 17 തകര്‍ത്ത് ഇന്ത്യന്‍ മിസൈല്‍
ഇന്ത്യയെ ആക്രമിക്കാനായി ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ്-17 യുദ്ധവിമാനത്തെ ഇന്ത്യന്‍ മിസൈല്‍ തകര്‍ത്തു. ചൈനീസ് സമ്മാനവുമായി ജമ്മുകാഷ്മീരിലെ അഖ്‌നൂര്‍ മേഖലയിലെയ്‌ക്കെത്തിയെ ജെഎഫ്-17 വിമാനം ആകാശ് മിസൈല്‍ ഉപയോഗിച്ചാണ് ഇന്ത്യ തകര്‍ത്തത്. അഖ്‌നൂര്‍ മേഖലയിലെ സുങ്കലിനടുത്തുള്ള രാജാ ചാക് ഗ്രാമത്തിലാണ് ജെഎഫ്-17 തകര്‍ന്നുവീണതെന്ന് പറയുന്നു.
ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത മിസൈലാണ് ആകാശ്. 15,500 ആകാശ് മിസൈലുകള്‍ ഇന്ത്യയില്‍ സജ്ജമാണ്. 45 കിലോമീറ്റര്‍ റേഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആകാശ് മിസൈല്‍ രാജ്യത്തിന്റെ അഭിമാനമാണ്.
പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളാണ്. ഒമ്പതിടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്‍പ് മിസൈലുകളും
More »
'ഓപ്പറേഷന്‍ സിന്ദൂര്‍': പാകിസ്ഥാനിലെ 9 സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം നാള്‍ ഇന്ത്യയുടെ സൈനിക നടപടി. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു.
നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും
More »
'മാമാ ഇത് ശരിയാണോ'? ക്ഷേത്ര മതിലില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും
തിരുവനന്തപുരം : കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും. പ്രതി ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പൂവച്ചല്‍ സ്വദേശികളായ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു പ്രതി കാറിടിച്ച് കൊലപ്പെടുത്തിയത്.
ആദ്യം വാഹനാപകടം എന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബോധപൂര്‍വ്വം ഇയാള്‍ കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍
More »
കെപിസിസി പ്രസിഡന്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അടി മൂക്കുന്നു
കണ്ണൂര്‍ : കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എംപി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെഎസ് തുടരണമെന്ന വാചകത്തോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂര്‍ നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്.
ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികള്‍ കെ.എസ് എന്നു വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍
More »
അപകീര്‍ത്തിക്കേസില്‍ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടികൂടി; പിണറായിസമെന്ന് ഷാജന്‍
മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാജന് പിന്നീട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാര്‍ ജാമ്യം അനുവദിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അര്‍ദ്ധരാത്രി ഷാജന് ജാമ്യം അനുവദിച്ചത്.
ഷര്‍ട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട്
More »