നാട്ടുവാര്‍ത്തകള്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ വിഷയം; പുലിവാല് പിടിച്ച് ലേബര്‍ കാബിനറ്റ് മന്ത്രി
ബ്രിട്ടനിലെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനും, ബലാത്സംഗത്തിനും വിട്ടുനല്‍കുന്ന ചൂഷക സംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാനല്‍ 4 പുറത്തുവിട്ട ഗ്രൂംഡ് : എ നാഷണല്‍ സ്‌കാന്‍ഡല്‍ പരസ്യമാക്കിയത്. ഗ്രൂമിംഗ് സംഘങ്ങളുടെ ചൂഷണത്തിന് വിധേയമായ അഞ്ച് സ്ത്രീകളാണ് തങ്ങളെ പോലീസും, സോഷ്യല്‍ സര്‍വ്വീസും കൈവിട്ടത് ഉള്‍പ്പെടെ അനുഭവങ്ങള്‍ വിവരിച്ചത്. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വിഷയത്തില്‍ സുപ്രധാന നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ഈ ഘട്ടത്തിലാണ് റേഡിയോ ചര്‍ച്ചയില്‍ റിഫോം യുകെ അംഗം ടിം മോണ്ട്‌ഗോമറിയുടെ ചോദ്യത്തിന് ഒരു ലേബര്‍ ക്യാബിനറ്റ് മന്ത്രി ഇതൊക്കെ വെറും ഏതാനും പേരെ മാത്രം ബാധിക്കുന്ന നിസ്സാര വിഷയമാണെന്ന തരത്തില്‍ നിലപാട് സ്വീകരിച്ച് വിവാദത്തില്‍ ചാടിയത്. ഗ്രൂമിംഗ് സംഘങ്ങളെ കുറിച്ചുള്ള ചാനല്‍ 4 ഡോക്യുമെന്ററിയെ കുറിച്ച് ചോദിച്ചപ്പോഴാണ് 'ഇനി ഇതെല്ലാം പറഞ്ഞ് കുഴലൂത്ത് നടത്തണമല്ലോ'

More »

കഞ്ചാവ് കേസ്: ചോദ്യംചെയ്യലിനെത്തിയ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ ഛായാഗ്രഹകനും സംവിധായകനും കൂടിയായ സമീര്‍ താഹിര്‍ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ എക്‌സൈസ് ഓഫീസിലെത്തിയിരുന്നത്. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകര്‍ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ്

More »

കൊച്ചിയില്‍ നിന്നുമാത്രം കാര്‍ത്തിക തട്ടിയെടുത്തത് 30 ലക്ഷം!ഇടപാടുകാരെ ഇന്‍സ്റ്റയിലൂടെയും കണ്ടെത്തി
യുകെയിലടക്കം വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി കാര്‍ത്തിക പ്രദീപ് തട്ടിപ്പ് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെയാണ് പത്തനംതിട്ട സ്വദേശിയായ കാര്‍ത്തിക പറ്റിച്ചിരിക്കുന്നത്. ഇതിനായി ഇവര്‍ കൊച്ചി പുല്ലേപ്പടിക്ക് സമീപത്ത് ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. തട്ടിപ്പ് ചോദ്യം ചെയ്തവരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ഇവര്‍ ചെയ്തുവെന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. ‘ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തേ താന്‍ കൂടൂന്നുണ്ടോ. ഇത്രേംനാളും പ്രതികരിച്ചില്ലെന്ന് കരുതി മെക്കിട്ട് കയറരുത്. എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്. മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ..

More »

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടം; 3 പേരുടെ മരണ കാരണം പുക ശ്വസിച്ചതല്ലെന്ന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മൂന്ന് പേരുടെയും മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം മൂലമല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം മൂലമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് അമിതമായി പുക ഉയര്‍ന്നത്. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍നിന്നാണ് പുക ഉയര്‍ന്നത്. യുപിഎസ് റൂമില്‍ ഷോര്‍ട്ട്

More »

കുട്ടികളെ കൂടെക്കൂട്ടി ഓസ്ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു; എന്ത് സംഭവിച്ചുവെന്ന് അറിയില്ല'; മലയാളി ദമ്പതികളുടെ മരണത്തില്‍ കുടുംബം
കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍ . ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രശ്നമില്ലെന്ന് മാത്രമല്ല, നല്ല സ്നേഹത്തിലുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കും. സാമ്പത്തികമായും ഇരുവര്‍ക്കും പ്രശ്നങ്ങളില്ല. കുട്ടികളെ കൂടെകൂട്ടി ഓസ്ട്രേലിയയിലേക്ക് പോകാന്‍ ഇരുന്നതാണ് സൂരജിന്റെ ബന്ധു പറഞ്ഞു. മരണം നടന്നു എന്നതില്‍ കവിഞ്ഞ് മറ്റു വിവരങ്ങള്‍ അറിയില്ലെന്ന് മറ്റൊരു ബന്ധു പ്രതികരിച്ചു. പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി സ്വാഭാവികമായി സംസാരിച്ചതാണ്.

More »

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി : യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തുന്ന കാര്‍ത്തികയെയാണ് സെന്‍ട്രല്‍ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ തൃശ്ശൂരിലാണ് ഇപ്പോള്‍ താമസിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. 2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ ഇടപാടിലൂടെയും പരാതിക്കാരി പണം നല്‍കിയത്. എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാന്‍ ആവശ്യമായ

More »

വൈറ്റിലയില്‍ സ്പായുടെ മറവില്‍ അനാശാസ്യം; 11 യുവതികകളും ഇടനിലക്കാരനും പിടിയില്‍
കൊച്ചി : വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ സ്പാ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആര്‍ട്ടിക് ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്. വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ 'ആര്‍ട്ടിക്കി'ല്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫും മരട് പൊലീസും ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. എന്നാല്‍ ലഹരി കണ്ടെത്തിയില്ല, പക്ഷെ വന്‍ പെണ്‍ വാണിഭ സംഘം പൊലീസിന്റെ വലയിലിലായി. ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികള്‍ വാടകയ്ക്കെടുത്ത് മഞ്ചേരി സ്വദേശി നൗഷാദ് എന്നയാളാണ് സ്പാ നടത്തിയത്. ഇയാളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. മനേജറായി പ്രവര്‍ത്തിച്ച യുവതി ഉള്‍പ്പടെ മലയാളികളായ 11 യുവതികളാണ്

More »

കുവൈറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ മലയാളി നഴ്സ് ദമ്പതികള്‍; സംഭവം ഓസ്‌ട്രേലിയയിലേക്ക് കൂടിയേറാനിരിക്കെ
കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, അയല്‍ക്കാര്‍ സംശയത്തെത്തുടര്‍ന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് വിവരം ലഭിച്ചു. തുടര്‍ന്നാണ് ഫര്‍വാനിയ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയത്. പൊലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റില്‍ പോയി ഡോറില്‍ മുട്ടിയപ്പോള്‍ ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി

More »

പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കല്‍: യുകെയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ നാലു മണിക്കൂര്‍ അധിക യാത്ര
ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നി പല സര്‍വീസുകളും സമയം പാലിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ ഇനി അനുമതിയില്ല. അതിര്‍ത്തി വലം വച്ചു പോകേണ്ട അവസ്ഥയാണ് വിമാനങ്ങള്‍. കശ്മീര്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാനും വ്യോമ പാത അടച്ചു പ്രതികരിക്കുകയായിരുന്നു. വടക്കേ അമേരിക്കയിലേക്കുള്ള ചില വിമാനങ്ങള്‍ക്ക് യൂറോപ്പിലിറക്കി ഇന്ധനം നിറക്കേണ്ട സാഹചര്യമുണ്ട്. അതിനു ശേഷമാണ് വിമാനങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രം കടക്കുന്നത്. നാലു മണിക്കൂറാണ് യാത്ര വൈകുന്നത്. പാകിസ്താന്‍ വ്യോമപാത അടച്ചതോടെ ഇന്‍ഡിഗോ ചില സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഡല്‍ഹിയില് നിന്ന് ഷിക്കാഗോയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മണിക്കൂറുകള്‍ നീണ്ട

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions