പോത്തന്‍കോട് സുധീഷിന്റെ കൊലപാതകം; കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം
തിരുവനന്തപുരം പോത്തന്‍കോട് സുധീഷിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് എസ്‌സി- എസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒട്ടകം രാജേഷ് ഉള്‍പ്പടെ 11 പ്രതികള്‍ ആണ് ഉള്ളത്. സുധീഷ് ഉണ്ണി, ശ്യാം, ഒട്ടകം രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, സജിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഗുണ്ടാസംഘം സുധീഷിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞുവെന്നാണ് കേസ്.
ഒമ്പത് പ്രതികള്‍ക്കും നിരവധി കേസുകള്‍ ഉണ്ട്. ഒട്ടകം രാജേഷ് രണ്ട് കൊല കേസുകളില്‍ ഉള്‍പ്പടെ 18 കേസുകളിലെ പ്രതിയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഒന്നാം പ്രതി സുധീഷ്, മൂന്നാം പ്രതി ഒട്ടകം രാജേഷ് എന്നിവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നുമായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്റെ വാദം.
മംഗലപുരം സ്വദേശിയാണ് കൊല്ലപ്പെട്ട സുധീഷ്. 2021 ഡിസംബര്‍ 11നായിരുന്നു സുധീഷ് ഒളിവില്‍ താമസിച്ചിരുന്ന വീട്ടിലേക്ക്
More »
കഞ്ചാവ് വലിക്കും, കള്ള് കുടിക്കും, ലോക്കറ്റിലുള്ളത് പുലിപ്പല്ലാണോയെന്ന് അറിയില്ല-വേടന്റെ പ്രതികരണം
കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ പുലിപ്പല്ല് കൈവശം വെച്ച കേസില്‍ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി. വേടനെതിരെ വനംവകുപ്പ് ഏഴു വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ് ചുമത്തിയത്.
അതേസമയം താന്‍ കഞ്ചാവും വലിക്കുകയും കളള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ പറഞ്ഞു. രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു വേടന്റെ മറുപടി. തന്റെ മാലയില്‍ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു.
പുലിപ്പല്ല് കൈവശം വെച്ച കേസില്‍ നേരത്തേ വേടനെതിരേ
More »
യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; കൊടുംക്രൂരതയ്ക്ക് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം
കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം ശിക്ഷ. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയെ (28) കൊന്ന കേസിലാണ് ഒന്നാംപ്രതിയും തുഷാരയുടെ ഭര്‍ത്താവുമായ പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. പ്രതികള്‍ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.
2019 മാര്‍ച്ച് 21-ന് രാത്രിയില്‍ മരണമടഞ്ഞതായി കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊലപാതകം, സ്ത്രീധന പീഡനം, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. കോടതിയില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകള്‍ ഹാജരാക്കി. സാക്ഷിമൊഴികളും
More »
കത്തോലിക്ക സഭയുടെ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും; സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു
കത്തോലിക്ക സഭയുടെ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും. പേപ്പല്‍ കോണ്‍ക്ലേവ് ആരംഭിക്കുന്നതിന്റെ ഭാഗമായി സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് പേപ്പല്‍ കോണ്‍ക്ലേവ് ആരംഭിക്കാന്‍ തീരുമാനമായത്.
പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗത്തിന് ശേഷം ചേരുന്ന കര്‍ദിനാള്‍മാരുടെ അഞ്ചാമത്തെ യോഗത്തിലാണ് പേപ്പല്‍ കോണ്‍ക്ലേവ് സംബന്ധിച്ച തീരുമാനമുണ്ടായത്. ബസേലിയോസ്‌ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോര്‍ജ് ജേക്കബ് കൂവക്കാടും അടക്കം 4 കര്‍ദിനാള്‍മാര്‍ ഇന്ത്യയില്‍ നിന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കും.
80 വയസ്സില്‍ താഴെ പ്രായമുള്ള 135 കര്‍ദിനാള്‍മാര്‍ക്കാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്. മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ദിവ്യബലിക്ക് ശേഷം കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന
More »
സിന്തറ്റിക് ഡ്രഗ്‌സ് വേണ്ടെന്നു ക്ലാസെടുത്ത വേടന്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍
വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന ഒറ്റ റാപ്പിലൂടെയാണ് വേടന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകര്‍ ഏറെയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയിലെ ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായതോടെ വേടന്‍ ലഹരിക്കെതിരെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സിന്തറ്റിക് ഡ്രഗ്‌സിനെതിരെ റാപ്പര്‍ വേടന്‍ സംസാരിച്ചത്.
ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് ചത്ത് പോകും.'
'എനിക്ക്
More »
ചരിത്രപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു
ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ (92)അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ഇന്ന് രാവിലെ 9.30 നാണ് അന്ത്യം. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.
മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എംജിഎസ് ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ആദ്യം അധ്യാപകനായി. 1973ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടി.
ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച
More »
മാസശമ്പളം 2 ലക്ഷം; ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം; ഇപ്പോള്‍ അപേക്ഷിക്കാം
കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴില്‍ നേടാന്‍ അവസരം. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മനിയിലെ വിവിധ ഹോസ്പിറ്റലുകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ വഴി മേയ് 2ന് മുന്‍പ് അപേക്ഷിക്കാം.
ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷിക്കാന്‍ ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മോഡ്യൂള്‍) യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി/ജനറല്‍ നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് പാസായവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 2025 മേയ് 31ന് ഉയര്‍ന്ന പ്രായപരിധി 38 വയസ് കവിയരുത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യമായിരിക്കും. കേരളീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ്
More »
ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി
സംസ്ഥാനത്ത് ഇനി ഐടി പാര്‍ക്കുകളിലും മദ്യം സുലഭമാകും. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി . കമ്പനികള്‍ക്ക് സമീപമാകും മദ്യ വില്‍പ്പന ശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഐടി പാര്‍ക്കുകള്‍ക്കും സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും ഇതിനായി ലൈസന്‍സിന് അപേക്ഷിക്കാം.
അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ലൈസന്‍സിനായി പത്ത് ലക്ഷം രൂപയാണ് ഈടാക്കുക. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ. എഫ്എല്‍ 9 ലൈസന്‍സ് ഉളളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുളളൂവെന്നും ഉത്തരവില്‍ നിബന്ധനയുണ്ട്.
എന്നാല്‍ ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കാന്‍ പാടില്ല. ഉച്ചയ്ക്ക് 12 മുതല്‍
More »
മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലേക്ക്
മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും. ഇതിനായി റോഷി അഗസ്റ്റിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി വെള്ളിയാഴ്ച വത്തിക്കാനിലേക്ക് പുറപ്പെടും.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ഥനയോടെ വിട നല്‍കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ശനിയാഴ്ച സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കും മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുക.
തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തില്‍ പോപ്പ് ഫ്രാന്‍സിസ്
More »