നാട്ടുവാര്‍ത്തകള്‍

വ്ലോ​ഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധ നഗ്നയാക്കി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കള്‍ കോവളം പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും മൊഴിയുണ്ട്. പെvകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

More »

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ ഞെട്ടി പാക്കിസ്ഥാന്‍; ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു
പഹല്‍ഗാമില്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ അടിയന്തരയോഗം വിളിച്ച് പാക്ക് സര്‍ക്കാര്‍. ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗമാണ് വിളിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് യോഗം വിളിച്ചത്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്നു രാവിലെയാണ് പാകിസ്താനില്‍ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്. അതേസമയം, ആക്രമണം നടത്തിയ ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരായ 1500 പേരെ ജമ്മു-കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവിധ കേസുകളിലായി

More »

മൂന്നു വയസുകാരി ഒലിവിയയുടെ മരണം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
യുകെയില്‍ നിന്നെത്തിയ പിതാവിനെ കൂട്ടാന്‍ നെടുമ്പാശ്ശേരിയിലെത്തി, തിരിച്ചുവരവേ കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധ മൂലം മരണമടഞ്ഞ മൂന്നു വയസുകാരി ഒലിവിയയുടെ വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍. ഈസ്റ്റര്‍ -വിഷു അവധിയ്ക്ക് നാട്ടിലെത്തിയ പിതാവിനെ കൂട്ടായന്‍ എയര്‍പോര്‍ട്ടില്‍ എത്തി മടങ്ങിയ തൃശൂര്‍ സ്വദേശി ഒലിവിയയാണ് അങ്കമാലിയിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. തൃശൂര്‍ വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ആണ് ഒലിവിയ. യുകെയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന ഒലിവിയ മോള്‍ക്കൊപ്പം ഹെന്‍ട്രിയുടെ ഭാര്യയായ റോസ് മേരിയും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ ഹെന്‍ട്രി, ഭാര്യ റോസ് മേരി, ഹെന്‍ട്രിയുടെ അമ്മ ഷീബ, മകള്‍ ഒലിവിയ എന്നിവരൊക്കെ ഒന്നിച്ചു ഭക്ഷണം കഴിച്ച ഹോട്ടലിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന്

More »

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ മാളയിലെ കോഴിഫാമില്‍ നിന്ന് പിടികൂടി
കോട്ടയം : തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍. തൃശ്ശൂര്‍ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം

More »

സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി; സൈനിക മേധാവിമാരുടെ അടിയന്തര യോഗം വിളിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ചശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഇന്ത്യയിലെത്തി. അടിയന്തര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് സൈനിക മേധാവിമാരുടെ യോഗംചേരും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും ചേരും. മോദി കാഷ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ട മലയാളി. കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റു. ജമ്മു കാഷ്മീരില്‍ അടുത്ത നാളില്‍ നാട്ടുകാര്‍ക്കു നേര്‍ക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്

More »

പെഹല്‍ഗാം ഭീകരാക്രമണം; 28 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ജിദ്ദയിലുള്ള മോദി ആക്രമണത്തിന് പിന്നാലെ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാനും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈസാറിന്‍ എന്ന കുന്നിന്‍മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തേക്ക് വാഹനങ്ങള്‍ക്ക്

More »

മലപ്പുറത്ത് യുവതി 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഭര്‍ത്താവ് വീഡിയോ പകര്‍ത്തി
മലപ്പുറം തിരൂരില്‍ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതും യുവതിയുടെ ഭര്‍ത്താവ് സാബിക് ആണെന്ന് പരാതിയില്‍ പറയുന്നു. തിരൂര്‍ ബി പി അങ്ങാടി സ്വദേശിയായ സാബിക് ഇപ്പോള്‍ ഒളിവിലാണ്. സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയില്‍ തിരൂര്‍ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് സാബികിനായി

More »

കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
കോട്ടയം : തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

More »

മാര്‍പാപ്പയുടെ വിയോഗത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം
അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങളോടുള്ള മാര്‍പാപ്പയുടെ വാത്സല്യം എന്നും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുകമ്പയുടെയും എളിമയുടെയും ആത്മീയ ശക്തിയുടെയും വെളിച്ചമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ : 'വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions