നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസ് വിളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നു റോബര്‍ട്ട് വാദ്ര
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ ആവശ്യമെങ്കില്‍ രാഷ്ട്രീയ ലോകത്തേക്ക് ചുവട് വയ്ക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമാണ് രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് മനസിലാക്കി തന്നത്. അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രിയങ്ക ആദ്യം പാര്‍ലമെന്റില്‍ വരണമെന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു, ഇപ്പോള്‍ അത് സാധ്യമായി, ഇനി തന്റെ അവസരത്തിനായി പാര്‍ട്ടി ക്ഷണിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും വദ്ര പറഞ്ഞു. ഗാന്ധി കുടുംബത്തിലെ അംഗമായതു മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം. പക്ഷേ, ഒരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തന്റെ പേര് മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വലിച്ചിഴയ്ക്കും. പല പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എന്റെ പേരാണ് ഉപയോഗിക്കുന്നത്. അതേസമയം, ബെല്‍ജിയത്തില്‍ അറസ്റ്റിലായ

More »

കോട്ടയത്ത് മീനച്ചിലാറ്റില്‍ ചാടി അഭിഭാഷകയും 2 പിഞ്ചുമക്കളും മരിച്ചു
കോട്ടയം : ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടി യുവ അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മരിച്ചു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ്മോള്‍, 2019-2020 കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അയര്‍ക്കുന്നം സ്വദേശിയാണ്. മീനച്ചിലാറ്റില്‍ ഏറ്റുമാനൂര്‍ പുളിക്കുന്ന് കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറില്‍ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് കുട്ടികളുമായി ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവര്‍ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയില്‍പ്പെട്ട

More »

പ്രണയം സംബന്ധിച്ച് തര്‍ക്കം; പ്രവാസി നഴ്‌സും മാതാപിതാക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചു
കോട്ടയം : എരുമേലിയില്‍ കുടുംബത്തിലെ മൂന്നു പേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചു. ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ (56), ഭാര്യ ശ്രീജ (സീതമ്മ-48), മകള്‍ അഞ്ജലി(26) എന്നിവരാണ് മരിച്ചത്. ശ്രീജ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലുമാണ് മരിച്ചത്. എരുമേലിയിലെ ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമയാണ് സത്യപാലന്‍. സാരമായി പൊള്ളലേറ്റ ഇളയമകന്‍ അഖിലേഷ് ചികിത്സയിലാണ്. ഇതരജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയിച്ചതിലുള്ള എതിര്‍പ്പാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ നിന്നും തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാതില്‍ അടച്ച നിലയിലായിരുന്നു. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാവിലെ ഒരു യുവാവ് ഇവരുടെ വീട്ടിലെത്തിയിരുന്നു. വാക്കേറ്റവും ഉണ്ടായി.

More »

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി
ഏഷ്യാനെറ്റ് ന്യൂസ് ഏക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ പ്രതികളായ പോക്‌സോ കേസ് റദ്ധാക്കി ഹൈക്കോടതി. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തെളിവിന്റെ കണികപോലും കൊണ്ടുവരുവാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പോക്‌സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനകാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാര്‍ക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഏക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍

More »

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
നാടും നഗരവും കോവിഡ് ഭീതിയിലായിരുന്ന സമയത്തു പത്തനംതിട്ടയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കണ്ടെത്തിയിരുന്നു. ഐപിസി 366, 376, 354, 323 എന്നീ വകുപ്പുകള്‍ പ്രകാരവും എസ്‌സി, എസ്‌ടി ആക്ട് 5എ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫല്‍ ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലന്‍സിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇയാള്‍ മുന്‍പ് വധശ്രമക്കേസിലും പ്രതിയാണ്. 2020 സെപ്തംബര്‍ അഞ്ചിനാണ് ആറന്മുളയില്‍വച്ച് യുവതി പീഡനത്തിനിരയായത്. അടൂരില്‍നിന്നും

More »

മുബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ എന്‍ഐഎ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ(64)യെ അതി സുരക്ഷാവലയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. 17 വര്‍ഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്കും നയതന്ത്രനീക്കങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച വൈകീട്ടാണ് യുഎസില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്. പാട്യാല പ്രത്യേക കോടതിയില്‍ ഹാജരാക്കിയ റാണയെ ചോദ്യം ചെയ്യുന്നതിനായി 20 ദിവസത്തെ എന്‍ഐഐ കസ്റ്റഡിയില്‍ വിട്ടു. എvഐഎ ഡയറക്ടറര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്. നേരത്തെ ഡല്‍ഹി വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായി എത്തിയ വിമാനം ലാന്റ് ചെയ്തത്. ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവ ആയിരിക്കും റാണക്കായി ഹാജരാകുക.

More »

ട്രംപ് അയഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന
ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ദ്ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് പവന് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2160 രൂപയാണ്. ഇതോടെ ഇന്നത്തെ ഒരുപവന്റെ സ്വര്‍ണവില 68480 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ മരവിപ്പിക്കല്‍ തീരുമാനമാണ് യുദ്ധമാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിന് കളമൊരുക്കിയത്. അന്താരാഷ്ട്ര

More »

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ 90% പരസ്പരം അംഗീകരിച്ചു; ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ വിസ ലഭിച്ചേക്കും
ഇന്ത്യയും, യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് 90 ശതമാനം കാര്യങ്ങളിലും പരസ്പര ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉറപ്പിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് യുകെ നോക്കിക്കാണുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ത്യയിലെ 1.4 ബില്ല്യണ്‍ ജനസംഖ്യയുള്ള സമ്പദ് വ്യവസ്ഥയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് യുകെ ഗവണ്‍മെന്റ്. ഇന്ത്യന്‍ ജോലിക്കാരുടെ വിസ സംബന്ധിച്ച പ്രശ്‌നമാണ് ഇതുവരെ ചര്‍ച്ചകളില്‍ കീറാമുട്ടിയായി നിലനിന്നിരുന്നത്. ഈ വിഷയത്തില്‍ ധാരണ എത്തിയെന്നാണ് ഗവണ്‍മെന്റ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'നമ്മള്‍ അടുത്ത് എത്തിക്കഴിഞ്ഞു. ഇതുവരെയില്ലാത്ത അത്രയും അരികിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയ ചര്‍ച്ചകള്‍ ഇരുഭാഗത്തും തുടരുന്നുണ്ട്', ശ്രോതസ്സ് പറഞ്ഞു. കരാറിലെ 90 ശതമാനവും അംഗീകരിച്ചതായി ട്രേഡ്

More »

കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനുനേരെ ലൈംഗിക പീഡനം; പരിശീലകന്‍ അറസ്റ്റില്‍
പത്തനംതിട്ട : കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ അധ്യാപകന്‍ പിടിയില്‍ . പന്തളം ഉളളനാട് സജിഭവനം വീട്ടില്‍ സാം ജോണാ (45) യാണ് പിടിയിലായത് . ഇലവും തിട്ട പോലീസ് വീടിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാള്‍ക്കെതിരെ ഇലവും തിട്ട പോലീസ് സ്റ്റേഷനില്‍ മറ്റ് രണ്ട് ദേഹോപദ്രവ പീഡനക്കേസുകളുണ്ട് . ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തില്‍ വെച്ചായിരുന്നു പീഡനം. 2023 ഓഗസ്റ്റ് 15-നായിരുന്നു സംഭവം. രാവിലെ 10-ന് ശേഷം സ്ഥാപനത്തില്‍വെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് പ്രതി ഇരയാക്കി. പിന്നീടും ഇത് ആവര്‍ത്തിക്കുകയും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും ഇത് തുടര്‍ന്നു. ഈ മാസം ഏഴിന് പന്തളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇലവുംതിട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ കൗണ്‍സലിങ്ങും മറ്റും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions