'നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോര, അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ട'; മാസപ്പടിക്കേസില്‍ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്റെ ചോരയാണെന്നും അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനെതിരായ മാസപ്പടിക്കേസില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേസിന്റെ ലക്ഷ്യം താനാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതാണ്. മകളുടെ പേരു മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവച്ചത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുണ്ട്. ഈ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞതു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത്.
More »
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. തഹാവൂര്‍ റാണയുമായി ഉദ്യോഗസ്ഥര്‍ ഇന്ന്ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് യുഎസ് അറിയിച്ചു.
തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തളളിയതിനുപിന്നാലെയാണ് ഇന്ത്യ നടപടികള്‍ വേഗത്തിലാക്കിയത്. പ്രത്യേക വിമാനത്തിലാണ് ഇയാളെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. തിഹാര്‍ ജയിലില്‍ റാണയെ പാര്‍പ്പിക്കാനുളള സൗകര്യമൊരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് നീക്കം.
പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ ലൊസാഞ്ചല്‍സിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക്
More »
കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷം വീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതികളുടെ മകന്‍ അര്‍ജുനെ (14)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അര്‍ജുനെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും അര്‍ജുനെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപം മറ്റൊരു പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിരപ്പന്‍കോട് ഹൈസ്കുളിലെ 10-ാം ക്ലാസ്
More »
അമ്മയുടെ ഒത്താശയോടെ 11 വയസുകാരിയെ കാമുകന്‍ പീഡിപ്പിച്ചു; കുട്ടിയുടെ വെളിപ്പെടുത്തല്‍ മാതാപിതാക്കളുടെ വിവാഹമോചന കൗണ്‍സിലിങ്ങിനിടെ
തിരുവനന്തപുരം പോത്തന്‍കോടില്‍ 11 വയസുകാരിക്ക് പീഡനം. അമ്മയുടെ ആണ്‍സുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ വിവാഹമോചന കൗണ്‍സിലിനിങ്ങിനിടെയാണ് 11 വയസുകാരി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസ് എടുത്തു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
പോത്തന്‍കോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുടുംബകോടതിയിലാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അമ്മയുടെ ഒത്താശയോട് കൂടിയാണ് പീഡനം നടന്നത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു പീഡനമെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനവിവരം അമ്മയോട് പറഞ്ഞെങ്കിലും പുറത്ത് പറയുന്നത് അമ്മ വിലക്കിയെന്നും കുട്ടി പറഞ്ഞു.
സുഹൃത്തിനെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും അച്ഛന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. പിന്നാലെ കോടതിയുടെ നിര്‍ദേശപ്രകാരം
More »
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ, യുകെ അറിയിപ്പ് വിവാദത്തില്‍
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂവെന്ന ജോലി ഒഴിവ് അറിയിപ്പുമായി എത്തിയ യുകെയിലെ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനി വിവാദത്തില്‍. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി.
ലണ്ടനിലെ ഇല്‍ഫോഡില്‍ പ്രവര്‍ത്തിക്കുന്ന അവന്താവോ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്‌ഡോര്‍ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് സൈറ്റുകളില്‍ ഡെവലപ്‌മെന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നല്‍കിയത്. അറിയിപ്പില്‍ നിങ്ങള്‍ യുകെയില്‍ ജോലിക്കായി സ്‌പോണ്‍സര്‍ഷിപ്പ് തേടുകയാണോ ? നിങ്ങളുടെ മാതൃരാജ്യം ഏതാണ് ? എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
വിചിത്രമായ ആവശ്യങ്ങളും വിവേചനവും ശ്രദ്ധയില്‍പ്പെട്ടവര്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയതോടെ കമ്പനി ക്ഷമാപണം നടത്തി.
യുഎസിലെ
More »
'ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെണ്‍ സുഹൃത്തിന്റെ സിം, മലയാളത്തിലെ മൂന്ന് നടന്മാരുമായി തസ്ലിമക്ക് ഇടപാട്'; നിര്‍ണായക വിവരങ്ങള്‍ എക്‌സൈസിന്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ പിടിയിലായ പ്രതി തസ്ലീമയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ ശേഖരിച്ച് എക്‌സൈസ്. ലഹരി ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാര്‍ഡായിരുന്നുവെന്ന് എക്‌സൈസ് കണ്ടെത്തി. പെണ്‍ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാര്‍ഡെന്നും ഈ സിം ഉപയോഗിച്ചാണ് ശ്രീനാഥ് ഭാസി തസ്ലിമയെ ബന്ധപ്പെട്ടിരുന്നതെന്നും എക്‌സൈസ് കണ്ടെത്തി.
നടന്റെ പെണ്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. അതേസമയം പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുന്‍പ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവര്‍ വഴിയാണോ എന്ന് സംശയമുണ്ട്. ബാംഗ്ലൂരില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവര്‍ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്‌സൈസിന്
More »
മുനമ്പം കമ്മിഷനു തുടരാം; റിപ്പോര്‍ട്ട് സര്‍ക്കാര്‍ തൊടരുത്- ഹൈക്കോടതി
കൊച്ചി : മുനമ്പം ഭൂമിപ്രശ്‌നം പഠിച്ച് പരിഹാരനടപടികള്‍ നിര്‍ദേശിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്നു ഹൈക്കോടതി. റിട്ട. ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് നിതിന്‍ ജാംദാര്‍, ജസ്‌റ്റിസ് എസ്. മനു എന്നിവരുടെ ഇടക്കാല ഉത്തരവ്. പ്രവര്‍ത്തനം തുടരാമെങ്കിലും കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കരുതെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
അപ്പീല്‍ വേനലവധിക്കുശേഷം ജൂണ്‍ 16-ന് വീണ്ടും പരിഗണിക്കും. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വഖഫ് ട്രിബ്യൂണലിനേ ഇടപെടാന്‍ സാധിക്കൂവെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നിയമനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. വസ്‌തുതകന്‍ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ കമ്മിഷനെ
More »
മകനും കുടുംബത്തിനുമൊപ്പം താമസിക്കാനായി യുകെയിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു
നാട്ടില്‍ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ കോട്ടയം സ്വദേശിയായ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഓള്‍ഡ്ഹാമില്‍വച്ചായിരുന്നു സംഭവം. മകനും കുടുംബത്തിനുമൊപ്പം ഓള്‍ഡ്ഹാം സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പാരാമെഡിക്കല്‍ സംഘത്തിന്റെ വൈദ്യസഹായവും ആംബുലന്‍സ് സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുമ്പാണ് മകന്‍ ടിബിന്‍ രാജുവിനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി സന്ദര്‍ശക വിസയില്‍ ജാന്‍സി ബ്രിട്ടനിലെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്
More »
2024 ല്‍ കേരളത്തിലെ വീടുകളില്‍ നടന്നത് 500 ലധികം പ്രസവങ്ങള്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ വീടുകളില്‍ നടന്നത് 500 ലധികം പ്രസവങ്ങളാണെന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ വീടുകളിലെ പ്രസവങ്ങളില്‍ കുറവുണ്ടെന്നവകാശപ്പെട്ട ആരോഗ്യമന്ത്രി പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്ത് ഇടപെടലുകള്‍ നടത്തും എന്നതില്‍ മൗനം പാലിച്ചു. വീടുകളില്‍ നടക്കുന്ന പ്രസവങ്ങള്‍ ഗൗരവകരമായ പ്രശ്‌നമാണ്. എല്ലാവരുടേയും സഹകരണത്തോടെ അവബോധവും പൊതുബോധവും സൃഷ്ടിക്കേണ്ടതുണ്ട്.
എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സാഹചര്യം ഗൗരവകരമാണ്. വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് വീട്ടുകാര്‍ വിവരങ്ങള്‍ മറച്ചുപിടിച്ചതായും വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തെ മനപ്പൂര്‍വ്വമുള്ള നരഹത്യയായികാണേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആശാവര്‍ക്കര്‍മാരും
More »