മകനും കുടുംബത്തിനുമൊപ്പം താമസിക്കാനായി യുകെയിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു
നാട്ടില്‍ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ കോട്ടയം സ്വദേശിയായ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഓള്‍ഡ്ഹാമില്‍വച്ചായിരുന്നു സംഭവം. മകനും കുടുംബത്തിനുമൊപ്പം ഓള്‍ഡ്ഹാം സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പാരാമെഡിക്കല്‍ സംഘത്തിന്റെ വൈദ്യസഹായവും ആംബുലന്‍സ് സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുമ്പാണ് മകന്‍ ടിബിന്‍ രാജുവിനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി സന്ദര്‍ശക വിസയില്‍ ജാന്‍സി ബ്രിട്ടനിലെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്
More »
2024 ല്‍ കേരളത്തിലെ വീടുകളില്‍ നടന്നത് 500 ലധികം പ്രസവങ്ങള്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ വീടുകളില്‍ നടന്നത് 500 ലധികം പ്രസവങ്ങളാണെന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ വീടുകളിലെ പ്രസവങ്ങളില്‍ കുറവുണ്ടെന്നവകാശപ്പെട്ട ആരോഗ്യമന്ത്രി പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്ത് ഇടപെടലുകള്‍ നടത്തും എന്നതില്‍ മൗനം പാലിച്ചു. വീടുകളില്‍ നടക്കുന്ന പ്രസവങ്ങള്‍ ഗൗരവകരമായ പ്രശ്‌നമാണ്. എല്ലാവരുടേയും സഹകരണത്തോടെ അവബോധവും പൊതുബോധവും സൃഷ്ടിക്കേണ്ടതുണ്ട്.
എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സാഹചര്യം ഗൗരവകരമാണ്. വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് വീട്ടുകാര്‍ വിവരങ്ങള്‍ മറച്ചുപിടിച്ചതായും വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തെ മനപ്പൂര്‍വ്വമുള്ള നരഹത്യയായികാണേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആശാവര്‍ക്കര്‍മാരും
More »
ട്രംപിന്റെ താരിഫ് നയം; പ്രതിസന്ധിയിലായ ബ്രിട്ടിഷ് വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കീര്‍ സ്റ്റാര്‍മര്‍
ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ താരിഫ് യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടിഷ് വ്യവസായത്തെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ പ്രഖ്യാപിക്കുമെന്നും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ബ്രിട്ടനിലെ വാഹന വിപണി ഇലക്ട്രിക് ആയി മാറുന്നതിന് വ്യവസായത്തിന് കൂടുതല്‍ സമയം നല്‍കും. ഹൈബ്രിഡ് കാറുകളുടെ വില്‍പന 2035 വരെ തുടരും.
യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്. നിലവില്‍ യുഎസുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് യുകെയുടെ ശ്രമം. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍
More »
നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നാലുവര്‍ഷം മുമ്പാണ് ദലീപ് ഹര്‍ജി നല്‍കിയത്.
കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് പള്‍സര്‍സുനി ജാമ്യം നേടി പുറത്തുവന്നത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം കഴിഞ്ഞ ആറ് വര്‍ഷമായി ഉന്നയിച്ചില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.
കേസില്‍ സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നാണ് ദിലീപിന്റെ വാദം. ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലില്‍ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്,
More »
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം, കേസെടുത്തു
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ പരാതിയുണ്ടെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസം ഭര്‍ത്താവ് സിറാജുദ്ദീന്‍ മൃതദേഹം മലപ്പുറത്ത് നിന്നും അസ്മയുടെ സ്വദേശമായ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അസ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് തന്നെ നടക്കും.
അതേസമയം മരണ വിവരം സിറാജുദ്ദീന്റെ ഒരു ബന്ധുവാണ് അസ്മയുടെ
More »
യുകെയില്‍ നിന്നുള്ള വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ മധ്യപ്രദേശില്‍ മരിച്ചത് 7 പേര്‍
യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ജോണ്‍ കെം എന്ന പേരില്‍ ഡോക്ടറായി ജോലി ചെയ്തു ; മധ്യപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ മരിച്ചത് ഏഴു പേര്‍
മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുകെയില്‍ നിന്നുള്ള വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ' ജോണ്‍ കെം ' എന്ന പേരില്‍ ജോലിചെയ്യുന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരിയാണ് വ്യാജനെ പുറത്തുകൊണ്ടുവന്നത്. ദീപക് തന്റെ പിതാവിന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയെ സമീപിച്ചിരുന്നു. പിതാവിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചതോടെ തട്ടിപ്പ് പുറത്തുവന്നെന്ന് ദീപക് പറയുന്നു.
More »
സിപിഎമ്മിനെ നയിക്കാന്‍ എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തില്‍നിന്നുള്ള ജനറല്‍ സെക്രട്ടറി
മധുര : സിപിഎമ്മിനെ നയിക്കാന്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു മലയാളി. എംഎ ബേബിക്കിതു ചരിത്ര നിയോഗം. എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുണ്ടായില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.
ഞായറാഴ്ച രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ സാംസ്‌കാരിക ദാര്‍ശനിക മുഖമാണ് എം എ ബേബി. കൊല്ലം എസ് എന്‍ കൊളജില്‍ നിന്ന് തുടങ്ങിയ
More »
കൊച്ചിയില്‍ ഞെട്ടിക്കുന്ന അടിമവേല: കഴുത്തില്‍ ബെല്‍റ്റ്; ചവച്ച് തുപ്പിയിട്ടത് നക്കിക്കും
കൊച്ചി : സാക്ഷര കേരളത്തിന് അപമാനമായി 'ആധുനിക അടിമവേല'. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കള്‍ക്കു സമാനമായി കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ചു മുട്ടില്‍ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ പുറത്ത് വന്നു. പെരുമ്പാവൂരിലെ അറയ്ക്കല്‍പ്പടിയിലുള്ള സ്ഥാപനത്തിലാണു തൊഴിലാളി പീഡനം നടന്നതെന്നാണു പോലീസ് നല്‍കുന്ന വിവരം.
ജീവനക്കാര്‍ പാന്റ്സ് ഊരി കഴുത്തില്‍ ബെല്‍റ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടില്‍ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയില്‍ ഉള്ളത്. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങള്‍. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കില്‍ അതിനനുസരിച്ച് അവര്‍ ശിക്ഷകള്‍ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കില്‍ അവരെ രാത്രിയില്‍ വിളിച്ചുവരുത്തി നനഞ്ഞ തോര്‍ത്ത് കൊണ്ട് ശരീരം മുഴുവന്‍
More »
സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ നിരക്ക് ഉയരുന്നു, കടുത്ത ആശങ്കയെന്ന് വിദ്യാഭ്യാസ വകുപ്പ്
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ നിരക്ക് കുതിച്ചുയരുന്നു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. 170000 ലധികം കുട്ടികള്‍ സ്‌കൂള്‍ പാഠങ്ങളുടെ പകുതിയെങ്കിലും നഷ്ടമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ 2.3 ശതമാനത്തിന്റെ അവസ്ഥയാണിത്. 2023-24 അധ്യയന വര്‍ഷത്തില്‍ നടന്ന ക്ലാസുകളില്‍ കുറഞ്ഞത് 50 ശതമാനം എങ്കിലും നഷ്ടമായതായിട്ടാണ് കണക്കുകള്‍ പറയുന്നത്. 2022-23 ല്‍ 2.0 ആയിരുന്നു.
171269 കുട്ടികളാണ് നീണ്ട അവധികളെടുത്തത്. 23-23 ല്‍ 150256 ആയിരുന്നു. കോവിഡിന് മുമ്പുള്ള അവസാന അധ്യായന വര്‍ഷമായ 2018-19 ല്‍ 60247 പേരാണ് നടപടി നേരിട്ടത്.
കുട്ടികള്‍ സ്‌കൂളിലെത്താത്തതില്‍ കടുത്ത ആശങ്കയിലാണ് വിദ്യാഭ്യാസ വിദഗ്ധര്‍. കുട്ടികളുടെ പഠന നിലവാരത്തെ തന്നെ ഇതു സാരമായി ബാധിക്കുന്ന അവസ്ഥയാണ്. സ്വഭാവ രൂപീകരണത്തിലും പ്രതിസന്ധിയുണ്ടാകും. സ്‌കൂള്‍ വിദ്യാഭ്യാസം കൃത്യമായി നടക്കാതെ പോകുന്നത് ഒരു സാമൂഹിക
More »