നാട്ടുവാര്‍ത്തകള്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി; പ്രതി ഇപ്പോഴും കാണാമറയത്ത്
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരം പേട്ട പൊലീസ് ആണ് പ്രതിയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഒളിവില്‍ തുടരുന്ന പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഐബി ഉദ്യോഗസ്ഥയുടെ പിതാവ് നല്‍കിയ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് സുകാന്തിനെതിരെ പൊലീസ് കേസെടുത്തത്. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. തുടര്‍ന്ന് പ്രതി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവുകള്‍ പിതാവ് പൊലീസിന് കൈമാറി. സുകാന്തിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കിയിരുന്നു. സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത

More »

എറണാകുളത്ത് പതിനഞ്ചുകാരി 8മാസം ഗര്‍ഭിണി, വീട്ടുകാര്‍ വിവരം മറച്ചുവെച്ചു; പ്രതി 55കാരന്‍
എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന്‍ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം ഗര്‍ഭിണിയാണെന്ന് പൊലീസ് പറയുന്നു. പീഡന വിവരം വീട്ടുകാര്‍ മറച്ചുവെച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രിയില്‍ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തു.

More »

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്നു വഖഫ് ഭേദഗതി ബില്‍
ന്യൂഡല്‍ഹി : ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസ്സായതോടെ വഖഫ് നിയമ ഭേദഗതി ബില്‍ ഇനി രാഷ്ട്രപതിയുടെ പരിധിയിലേക്ക്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. നിര്‍ദിഷ്ട നിയമനിര്‍മാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവില്‍ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും. വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കാനായത്. രാജ്യസഭയിലും നീണ്ട ചര്‍ച്ചകളുണ്ടായി. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു. നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ

More »

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതി; 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും വിചാരണ ചെയ്യാന്‍ അനുമതി. എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി. കമ്പനികാര്യ മന്ത്രാലയമാണ് എസ്എഫ്‌ഐഒക്ക് അനുമതി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. എസ്എഫ്‌ഐഒയുടെ ചാര്‍ജ് ഷീറ്റില്‍

More »

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; അപ്പോളോ ആശുപത്രിയില്‍
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ഹൃദയാഘാതം. സമ്മേളന സ്ഥലത്ത് അദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്.

More »

വിപ്പു ലംഘിച്ചു; പാര്‍ലമെന്റിന്റെ പരിസരത്ത് എത്തിയില്ല, വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി
സുപ്രധാനമായ വഖഫ് ഭേദഗതി ബില്ലിന്റെ അവതരണ ദിനത്തില്‍ ലോക് സഭയില്‍ എത്താതെ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ബില്ലിന്റെ അവതരണ ചര്‍ച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി വിട്ടുനില്‍ക്കുകയായിരുന്നു. നേരത്തെ, വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാര്‍ലമെന്റിലെത്തിയിരുന്നില്ല. ഇന്നലെ വഖഫ് ബില്ലിന്റെ അവതരണം ആരംഭിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് രണ്ടോടെയാണ് അദേഹം സഭയില്‍ എത്തിയത്. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു. പ്രതിപക്ഷ അംഗങ്ങള്‍

More »

വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി ലോക്സഭ; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മുനമ്പം സമരപന്തലില്‍ ആഘോഷം
ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ ലോക്സഭയില്‍ പാസായി. ബില്ല്പുലര്‍ച്ചെ 2.05 നാണ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയത്. ശബ്ദവോട്ടോടെ പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിയപ്പോള്‍ മുതല്‍ മുനമ്പത്തെ സമര പന്തലില്‍ ആഹ്‌ളാദ പ്രകടനം ആരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചുമാണ് കേന്ദ്രം പാസാക്കിയ വഖഫ് ബില്ലിനെ എതിരേറ്റത്. രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതി ബില്‍ വോട്ടിനിട്ടത്. 390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു. ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബില്‍ ആക്കി അടിച്ചേല്‍പിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ്വവഴക്കങ്ങളും ഉദ്ധരിച്ച് എന്‍കെ

More »

കൊച്ചി കായലില്‍ മാലിന്യപ്പൊതിയെറിഞ്ഞു; ഗായകന്‍ എം.ജി.ശ്രീകുമാറിന് കാല്‍ ലക്ഷം പിഴ
കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടില്‍ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകന്‍ എം.ജി.ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നല്‍കിയത്. തുടര്‍ന്നു ഗായകന്‍ കഴിഞ്ഞ ദിവസം പിഴ ഒടുക്കി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയോയില്‍ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. നാലു ദിവസം മുന്‍പ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സര്‍ക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നല്‍കി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ

More »

വഖഫ് ബില്ലിനെ എതിര്‍ക്കുന്നവരെ ഒഴിവാക്കാന്‍ കത്തോലിക്കാ സഭ
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ കേരളത്തിലെ ഇടതു വലതു മുന്നണികളെ ഒരുപോലെ വെട്ടിലാക്കും. വഖഫ് ബില്ലിനെ എതിര്‍ക്കുന്നവരെ ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കത്തോലിക്കാ സഭ ഒരുങ്ങുന്നത് ബിജെപി മുന്നണിയ്ക്ക് സുവര്‍ണാവസരമാകും. ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ പിന്തണയ്ക്കുന്നില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമാകുമെന്നാണ് കത്തോലിക്കാ സഭാ മുഖപത്രമായ ദീപിക മുഖപ്രസംഗത്തില്‍ പറയുന്നത്. ബില്ലിനെ കുറിച്ച് സിപിഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസിലായിട്ടില്ലെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 'വഖഫ് : പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷ' എന്ന തലക്കെട്ടോടെയാണ് ദീപികയില്‍ വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായ മുഖപ്രസംഗം വന്നത്. വഖഫ് നിയമഭേദഗതിയില്‍ രാഷ്രീയ പാര്‍ട്ടികള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions