നാട്ടുവാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ പികികൂടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം രാജ്യം വിട്ട പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശിയായ കാഞ്ഞൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ സുഹൈല്‍ ആണ് പിടിയിലായത്. പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായാണ് പരാതി. 2022ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതി രാജ്യം വിടുകയായിരുന്നു. എന്നാല്‍ 2023ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി പ്രതിക്കെതിരേ ഓപ്പണ്‍ എന്‍ഡഡ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. പിന്നാലെ പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. ഇതേ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ അബുദാബിയില്‍ നിന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ

More »

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ട്'; പിടിയിലായ യുവതിയുടെ മൊഴി
ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴിപുറത്ത്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ടെന്നാണ് തസ്ലീമ മൊഴി നല്‍കിയത്. സിനിമ മേഖലയിലെ പ്രമുഖരുടെ പേരുകള്‍ തസ്ലീമ പറഞ്ഞെന്ന് എക്സൈസ് അറിയിച്ചു. ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റല്‍ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. യുവതി അടക്കം രണ്ട് പേരെ പിടികൂടിയിരുന്നു. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുല്‍ത്താന്‍, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

More »

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് യുകെയില്‍ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ ഒഴിവാക്കി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് മലയാളിയായ യുകെ പ്രതിനിധിയെ ഒഴിവാക്കി. പത്തനംതിട്ട സ്വദേശിയായ യുകെയില്‍ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെയാണ് ഒഴിവാക്കിയത്. പല ഇടങ്ങളിലും നിന്ന് പാര്‍ട്ടിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കേന്ദ്ര കമ്മറ്റിയുടെതാണ് നടപടി. ഇടതുപക്ഷ എംഎല്‍എ ആയിരുന്ന പി വി അന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് സംബന്ധിച്ച പരാതിയാണ് നടപടിക്ക് കാരണം എന്നാണ് സൂചന. യുകെയില്‍ നിന്ന് രണ്ട് പ്രതിനിധികളാണ് സമ്മേളനത്തില്‍ നിശ്ചയിച്ചിരുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ രാജേഷ് കൃഷ്ണയുടെ പങ്ക് സംബന്ധിച്ച പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പാര്‍ട്ടി നേതൃത്തിന്റെ അസാധാരണമായ നടപടി. മാധ്യമ

More »

എട്ട് മാസം ഗര്‍ഭിണിയായ നഴ്സ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കോട്ടയം : എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി(32)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച് താന്‍ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിന് ശേഷമാണ് അമിത ജീവനൊടുക്കിയത്. അഖില്‍ വീട്ടിലെത്തി വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കടന്നപ്പോഴേക്കും മരിച്ചിരുന്നു. നാലര വര്‍ഷം മുമ്പായിരുന്നു വിവാഹം. രണഅടു മക്കളുണ്ട്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമിത ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇപ്പോ‍ൾ ഒരു തരി സ്വർണം പോലും മകളുടെ പക്കലില്ലെന്നും

More »

സമരത്തിന്റെ അമ്പതാം ദിനം മുടി മുറിച്ചും തലമുണ്ഡനം ചെയ്തും ആശമാരുടെ പ്രതിഷേധം
സെക്രട്ടേറിയറ്റ് പടിക്കലെ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. 50-ാം ദിനമായ ഇന്ന് ആശവര്‍ക്കര്‍മാരില്‍ ഒരാളായ പത്മജ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സമര നേതാവ് മിനി ആദ്യം മുടിമുറിച്ചു. പിന്നാലെ മറ്റുള്ളവര്‍ മുടി മുറിച്ചു. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കള്‍ വ്യക്തമാക്കി. 'ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്നുവരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. വെട്ടിയ തലമുടി

More »

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായിട്ടില്ലെന്ന്‌ എംബസിയും ജയില്‍ അധികൃതരും
സന : വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കല്‍ ഉത്തരവ്‌ വന്നിട്ടില്ലെന്നു വ്യക്‌തമാക്കി യെമനിലെ ഇന്ത്യന്‍ എംബസി. സനായിലെ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടെന്നും വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ മറുപടിയെന്നും എംബസി വൃത്തങ്ങള്‍ വ്യക്‌തമാക്കി. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായെന്ന്‌ അറിയിച്ച്‌ നിമിഷപ്രിയയ്‌ക്കു ജയിലിലേക്ക്‌ വനിതാ അഭിഭാഷകയുടെ ഫോണ്‍കോള്‍ വന്നെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ എംബസിയുടെ വിശദീകരണം. ഇങ്ങനെയൊരു ഫോണ്‍കോള്‍ കിട്ടിയതായുള്ള നിമിഷയുടെ ശബ്‌ദസന്ദേശം അവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിനാണ്‌ ലഭിച്ചത്‌. പക്ഷേ, ആരാണ്‌ നിമിഷപ്രിയയെ വിളിച്ച വനിതാ അഭിഭാഷകയെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ്‌

More »

നവീന്‍ ബാബുവിന്റെ മരണത്തില്‍ 400 പേജിന്റെ കുറ്റപത്രം: കേസിലെ ഏക പ്രതി പി പി ദിവ്യ
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് 400 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബു മരിച്ച് 166 ദിവസത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു രണ്ട് തവണ ക്വാര്‍ട്ടേഴ്സില്‍ എത്തിയെന്നും നാട്ടിലേക്കുള്ള ട്രെയി ന്‍ പോയതിന് ശേഷവും റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ട്രെയിന്‍ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്ഫോമില്‍ മണിക്കൂറുകള്‍ ചിലവഴിച്ചെന്നും ആത്മഹത്യ ചെയ്യുന്നത് പുലര്‍ച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തിലുണ്ട്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി

More »

വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയെന്ന് നിമിഷ പ്രിയയുടെ സന്ദേശം
ന്യൂഡല്‍ഹി : വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് കിട്ടിയെന്ന് യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ സന്ദേശം. ആക്ഷന്‍ കൗണ്‍സിലിനാണ് നിമിഷപ്രിയയുടെ സന്ദേശം കിട്ടിയിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ എടപ്പാളിന് വോയ്സ് മെസേജായിട്ടാണ് സന്ദേശം കിട്ടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലിലേക്ക് ഒരു അഭിഭാഷക ഫോണ്‍ ചെയ്ത അറിയിച്ചതായിട്ടാണ് പറഞ്ഞിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് സന്ദേശം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. നിലവില്‍ യെമന്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍

More »

സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ടു; വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
സൈബര്‍ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബെലഗാവി ജില്ലയിലെ ഖാനാപൂര്‍ താലൂക്കിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമത്തില്‍ താമസിക്കുന്ന ദിയോഗ്‌ജെറോണ്‍ സാന്റന്‍ നസറെത്ത് (82), ഭാര്യ ഫ്‌ലാവിയാന (79) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് സൂചന. മുറിക്കകത്തു മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഫ്‌ലാവിയാന. വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ദിയോഗ്‌ജെറോണിന്റെ മൃതദേഹം. ദിയോഗ്‌ജെറോണ്‍ എഴുതിയതായി കരുതുന്ന രണ്ടു പേജുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാള്‍ തന്നെ ഫോണില്‍ വിളിച്ചതായി കുറിപ്പില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions