നാട്ടുവാര്‍ത്തകള്‍

കേരളത്തിലടക്കം കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു
കേരളത്തിലടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുതിയ കണക്കുകള്‍ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ മാത്രമണ് ചേര്‍ത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഉടനെ പുറത്തുവിട്ടേക്കും. പല സംസ്ഥാനങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 519 ആക്ടീവ് കോവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. മഹാരാഷ്ട്രയില്‍ 86

More »

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്
തിരുവനന്തപുരം : അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതികസാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും. കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ് സി എല്‍സ 3 (MSC Elsa 3) എന്ന കപ്പല്‍ ഞായറാഴ്ചയാണ് പൂര്‍ണമായി മുങ്ങിയത്. കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെടുത്തവയില്‍ മിക്കതും കാലി കണ്ടെയ്‌നറുകളാണ്.

More »

നെടുമ്പാശേരി വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തകര്‍ത്ത യുകെ യുവതി അറസ്റ്റില്‍
നെടുമ്പാശേരി : വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയ വിദേശ വനിത വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ചു. തുടര്‍ന്ന് യുകെ സ്വദേശിനിയായ യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തന്റെ വീസയുടെ കാലാവധി തീര്‍ന്നെന്നും ഉടന്‍ മടങ്ങണമെന്നും പറഞ്ഞ് യുവതി രാജ്യാന്തര ടെര്‍മിനലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥര്‍ ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയ ശേഷമാണ് മറ്റൊരിടത്തെ ഗ്ലാസ് തല്ലിയുടച്ചത്. നെടുമ്പാശേരി പൊലീസ് ഇവരെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

More »

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ ഇവിടെയെത്തിയ നാട്ടുകാരാണ് സംഭവം കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കുടുംബത്തിന് കടബാദ്ധ്യത ഉള്ളതായി അയല്‍വാസികള്‍ പറയുന്നുണ്ട്. അതേസമയം തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കടം ഉണ്ടായിരുന്നതായോ മറ്റെന്തെങ്കിലും വിഷയമാണോ എന്നത് അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ ഹാളില്‍ നാലുമൂലകളിലായി തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. പോലീസിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. മക്കളില്‍ ഒരാള്‍ ബികോം ബിരുദധാരിയും രണ്ടാമത്തെയാള്‍ ബിടെക് അവസാനവര്‍ഷ

More »

മകള്‍ കാമുകനൊപ്പം പോയി; മാതാവും പിതാവും സഹോദരിയും ജീവനൊടുക്കിയ നിലയില്‍
യുവതി കാമുകനൊപ്പം പോയതില്‍ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി, മഞ്ജുള, ഹര്‍ഷിത എന്നിവരാണ് കര്‍ണാടകയിലെ ഹെബ്ബാള്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വാമിയുടെ മൂത്തമകള്‍ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. എന്നാല്‍ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ഹെബ്ബാള്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് കാരണക്കാരി മൂത്തമകളാണെന്നും അതിനാല്‍ മകളെ മരണാനന്തര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തങ്ങളുടെ സ്വത്തുക്കള്‍ സഹോദരന് കൈമാറണമെന്നും കുടുംബം കത്തിലൂടെ വ്യക്തമാക്കി. സ്വാമിയേയും

More »

ബിഷപ് ഫ്രാങ്കോക്കെതിരെ സമരം നയിച്ച സിസ്‌റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; ഐടി സ്‌ഥാപനത്തില്‍ ജോലിക്ക് കയറി
പീഡന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിനു നേതൃത്വം നല്‍കിയ സിസ്‌റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ജലന്ധര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടെ സന്യാസമഠത്തിലായിരുന്ന അനുപമ ഇപ്പോള്‍ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഒന്നര മാസം മുന്‍പാണ് അനുപമ മഠം വിട്ട് ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്‌ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തെ ഇന്‍ഫോപാര്‍ക്കിലെ ഐടി സ്‌ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കള്‍ അറിയിച്ചു. അനുപമയുടെ പ്രതികരണം ലഭ്യമായില്ല. സിസ്റ്റര്‍ അനുപമയെക്കൂടാതെ മറ്റു രണ്ടു സിസ്റ്റര്‍മാര്‍കൂടി കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കത്തോലിക്ക സഭയെ പിടിച്ചുലച്ച കേസായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014

More »

ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത്; തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. എട്ട് കണ്ടെയ്നറുകള്‍ ഇതിനോടകം കൊല്ലം തീരത്തടിഞ്ഞു. പ്രദേശത്ത് നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചു. തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കപ്പലില്‍ നിന്ന് ഒഴുകിപ്പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുകയാണ്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്‌നറര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്‌നറുകള്‍ അടിഞ്ഞു.

More »

തെലങ്കാനയിലെ 'മിസ് വേള്‍ഡ്' സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മത്സരത്തില്‍ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട്
തെലങ്കാനയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തിന്റെ സംഘാടകര്‍ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങി. ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ആണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്. ഷോപീസുകളെ പോലെയാണ് മത്സരാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത്. സംഘാടകര്‍ മത്സരാര്‍ത്ഥികളെ വില്‍പന വസ്തുക്കളാണെന്നാണ് കരുതുന്നത്. മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാന്‍ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിക്കുന്നത്. സ്‌പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാര്‍ഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളില്‍ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതി, കളിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു എന്നും മാഗി കുറ്റപ്പെടുത്തുന്നു.

More »

ബംഗളൂരു-ലണ്ടന്‍ വിമാനം അബുദാബിവരെ പോയശേഷം തിരിച്ചിറക്കി
ബെംഗളൂരു : ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം സാങ്കേതികത്തകരാര്‍മൂലം യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങിവന്നു. വെള്ളിയാഴ്ച രാവിലെ 7.40-ന് പുറപ്പെട്ട ബിഎ 118 നമ്പര്‍ വിമാനം അബുദാബിവരെ എത്തിയശേഷമാണ് ബെംഗളൂരുവിലേക്ക് മടങ്ങിയത്. വിമാനം സുരക്ഷിതമായി ബെംഗളൂരുവില്‍ ഇറങ്ങിയെന്നും സാങ്കേതികപ്രശ്‌നം മുന്‍നിര്‍ത്തി മുന്‍കരുതലായാണ് തിരിച്ചെത്തിയതെന്നും ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് പറഞ്ഞു. വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉച്ചകഴിഞ്ഞ് 2.30-ഓടെ വീണ്ടും ലണ്ടനിലേക്ക് തിരിച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം. സമീപത്തുള്ള ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് ഈ വിമാനത്താവളം ബുധനാഴ്ച അടച്ചിട്ടിരുന്നു. മണിക്കൂറുകള്‍ക്കുശേഷമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions