എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; 21 ന് ചുമതലയേല്‍ക്കും
മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിന് നിയമനം. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ ആയിരുന്നു എ പ്രദീപ് കുമാർ.
നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. അതേസമയം വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. 21 ന് ചുമതല ഏല്‍ക്കുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. ഭരണത്തുടര്‍ച്ച എല്ലാവരും അംഗികരിക്കുന്ന
More »
സുപ്രീം കോടതിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി
സുപ്രീം കോടതിയില്‍ വച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി നിമ്രത് കൗര്‍ അലുവാലിയ. 19-ാം വയസില്‍ സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴുണ്ടായ ദുരനുഭവമാണ് നിമ്രത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗര്‍ അലുവാലിയ.
തന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. വെറുതെ തോന്നിയതായിരിക്കുമെന്ന് കരുതി മാറി നിന്നപ്പോള്‍ അയാള്‍ തന്റെടുത്തേക്ക് മാറി നിന്ന് വീണ്ടും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ വസ്ത്രത്തിനുള്ളിലേക്ക് വരെ അയാള്‍ കൈയ്യിടാന്‍ ശ്രമിച്ചു എന്നാണ് നിമ്രത് ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
'എന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വ്യക്തി ഒന്നും അറിയാത്ത പോലെ
More »
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് വിലയിരുത്തല്‍.
ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. കേസെടുക്കുന്നതിലുളള നിയമോപദേശം ആലപ്പുഴ സൗത്ത് പൊലീസിന് ലഭിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ബിജി ആണ് നിയമോപദേശം നല്‍കുക.
36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ ഇന്നലെ പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍ എത്തി അമ്പലപ്പുഴ തഹസില്‍ദാര്‍ മൊഴിയെടുത്തിരുന്നു.
More »
രണ്ട് ദൗത്യങ്ങളിലൂടെ ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ
ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറു കൊടുംഭീകരരെ വധിച്ച് സൈന്യം. ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടു ദിവസത്തിനിടെ വധിച്ചത്. ചൊവ്വാഴ്ച ഓപ്പറേഷന്‍ കെല്ലര്‍ ദൗത്യത്തില്‍ ലഷ്‌കറെ തൊയ്ബ പ്രധാന കമാന്‍ഡറെയടക്കം സൈന്യം വധിച്ചു. വ്യാഴാഴ്ച ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി.
ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് കുട്ടെ, അദ്നാന്‍ ഷാഫി, മറ്റൊരാള്‍ എന്നിവരെയാണ് ഓപ്പറേഷന്‍ കെല്ലറിലൂടെ വധിച്ചത്. ലഷ്‌കര്‍ അനുബന്ധ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറാണ് ഷാഹിദ് കുട്ടെ. ഷോപ്പിയാനിലെ ചോട്ടിപോറ ഹീര്‍പോര പ്രദേശത്തെ താമസക്കാരനായ കുട്ടെ 2023ലാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്.
ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ചത്തെ തിരച്ചില്‍. തിരച്ചില്‍ തുടങ്ങിയതോടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെച്ചു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നുപേരെയും
More »
യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനമോടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
വണ്ടിയ്ക്ക് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്ത യുവവൈനെ നെടുമ്പാശ്ശേരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടികൂടി. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോമീറ്ററോളം ബോണറ്റില്‍ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാര്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍.
എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ഐവിനെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. വ്യാഴാഴ്ച രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം.
ഐവിന്‍ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ്
More »
തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല'- ജി സുധാകരന്‍
തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്റെ ഗുരുതര വെളിപ്പെടുത്തല്‍. ഇതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും സുധാകരന്‍ പറഞ്ഞു. പ്രശ്നമില്ലെന്ന് എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് സുധാകരന്റെ വെളിപ്പെടുത്തല്‍.
1989 ല്‍ കെവി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. താന്‍ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സര്‍വീസ് സംഘടന അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ട് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
'തപാല്‍ വോട്ട് ചെയ്യുമ്പോള്‍ എന്‍ജിഒ
More »
പഹല്‍ഗാമിലെ നാല് കൊലയാളികളിലൊരാളെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിന്റെ വീട് നേരത്തെ അധികൃതര്‍ തകര്‍ത്തിരുന്നു.
ആസിഫ് ഷെയ്ക്ക് ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.
പുല്‍വാമയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്നു ഭീകരവാദികളെയും സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കര്‍
More »
തൃശൂരില്‍ യുവ പള്ളി വികാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
തൃശൂര്‍ : എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയോടു ചേര്‍ന്നുള്ള വൈദിക മന്ദിരത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ഫാ. ലിയോ പുത്തൂരിനെയാണ് (34) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ വീട്ടില്‍ ഡേവിസിന്റെയും ലിസിയുടെയും മകനാണ്.
കഴിഞ്ഞ ഒക്ടോബര്‍ 22നാണ് ഫാ. ലിയോ പതിയാരം പള്ളിയില്‍ വികാരിയായി ചുമതലയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിമണിയടിക്കുന്നതിനായി എത്തിയ ദേവാലയ ശുശ്രൂഷി ഫാ. ലിയോയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
6 വര്‍ഷം മുന്‍പാണ് ഫാ. ലിയോ പൂത്തൂര്‍ വൈദിക പട്ടം സ്വീകരിച്ചത്. പതിയാരം പള്ളിയിലാണ് ആദ്യമായി വികാരിയായി എത്തുന്നത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന്.
More »
അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ 22-ാം ദിവസം മോചിപ്പിച്ചു
പട്രോളിംഗിനിടെ അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിച്ചു. ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമായ പൂര്‍ണം കുമാര്‍ സാഹുവിനെയാണ് പാകിസ്ഥാന്‍ മോചിപ്പിച്ചത്. പിടികൂടി 22-ാം ദിവസമാണ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിക്കുന്നത്. ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.
രാവിലെ 10 :30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനിടെ പിടിയിലായ പാക് റേഞ്ചറെ ഇന്ത്യ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനമായുള്ള പിരിമുറുക്കത്തിനിടെയായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.
'പാകിസ്താന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ്
More »