നാട്ടുവാര്‍ത്തകള്‍

പാക് അധീനകശ്മീര്‍ തിരിച്ചുവേണം; കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച അത് മാത്രമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി : പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന സുപ്രധാന നിലപാട് പ്രഖ്യാപനവുമായി ഇന്ത്യ. കശ്മീരില്‍ നിലനില്‍ക്കുന്ന ഏക വിഷയം പാക് അധീന കശ്മീര്‍ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീര്‍ഘകാലമായി ഇന്ത്യയ്ക്കുള്ളത്. ആ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. പാകിസ്താന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുതരിക എന്നതാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍

More »

കേരളത്തെ ഞെട്ടിച്ചനന്തന്‍കോട് കൂട്ടക്കൊല; പ്രതി കേഡല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം, 15 ലക്ഷം പിഴ
കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേഡല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം. 15 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. അമ്മാവന്‍ ജോസ് സുന്ദരത്തിന് 15 ലക്ഷം രൂപ പിഴത്തുക നല്‍കണം. കേസില്‍ കേഡല്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീന്‍ പദ്മ, രാജാ തങ്കം, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മാനസിക പ്രശ്നമുണ്ടെങ്കില്‍ ഉറ്റവരെ കൊല്ലാന്‍ പ്രതിക്ക് എങ്ങനെ സാധിച്ചു

More »

പാകിസ്ഥാന് താക്കീതുമായി മോദി; പിന്നാലെ ഡ്രോണുകള്‍ പൊക്കി പാക് സേന
ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ബ്ലാക് മെയ്‌ലിങ് അതിവിടെ ചെലവാകില്ലെന്നും പാകിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മിപ്പിച്ചത്തിനു പിന്നാലെ വീണ്ടും പാക് പ്രകോപനം. എന്തായാലും ഇന്ത്യന്‍ സേനയുടെ ഇടപെടല്‍ കാരണം അവയെല്ലാം തകര്‍ത്തു. 10 സ്ഥലങ്ങളിലായി പരന്ന പാക് ഡ്രോണുകളാണ് ലക്ഷ്യത്തിലെത്തും മുമ്പ് ഇന്ത്യന്‍ സേന തകര്‍ത്തത്. ഇനി പ്രകോപനം ഉണ്ടാകില്ല എന്ന വാക്ക് തെറ്റിച്ചുകൊണ്ട് പാകിസ്ഥാന്‍ വീണ്ടും ആക്രമണം തുടര്‍ന്നപ്പോള്‍ ജമ്മു കശ്മീരിലെ സാംബയിലടക്കം ആണ് ആക്രമണം ഉണ്ടായത്. സാംബയിലെ പാക് പ്രകോപനം ഇന്ത്യന്‍ സേന ചെറുക്കുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. വാര്‍ത്ത ഏജന്‍സി ആയ എഎന്‍ഐ പുറത്തുവിട്ട ഈ വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. എന്തായാലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബ്ലാക്ക് ഔട്ട് തുടരുകയാണ്. അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നേടിയ ഈ വിജയം

More »

മലയാളി യുവതിയെ ദുബായില്‍ കൊല്ലപ്പെട്ടു; കൂടെ താമസിച്ചിരുന്ന സുഹൃത്ത് പിടിയില്‍
തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു കൊലപാതകം. ഇവരുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് പുറത്തുാവുന്ന റിപ്പോര്‍ട്ട്. പ്രതി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കും.

More »

ഇടുക്കിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ചത് പുറം ലോകമറിഞ്ഞത് 20 മണിക്കൂറുകള്‍ക്കുശേഷം
ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ് മരിച്ചത് പുറം ലോകമറിഞ്ഞത് ഇരുപത് മണിക്കൂറുകള്‍ക്കുശേഷം. കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് വിലയിരുത്തിയിരുന്നു. പ്രധാന റോഡില്‍ നിന്നും മാറി ഒറ്റപ്പെട്ട വീടായതിനാലാണ് അപകട വിവരം ആരും അറിയാതെ പോയത്. റോഡില്‍ നിന്നും വീട്ടിലേക്ക് 150 മീറ്ററോളം നടപ്പുവഴിയാണ്. പ്രദേശവാസിയായ ജോസഫാണ് ദുരന്തം ആദ്യം അറിയുന്നതും ബാക്കിയുളളവരെ വിവരം അറിയിക്കുന്നതും. സംഭവം അറിഞ്ഞയുടന്‍ തന്നെ വെളളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക

More »

രോഹിതിന് പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരമിച്ച് വിരാട് കോലിയും
ന്യൂഡല്‍ഹി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കല്‍ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോലി നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ്

More »

ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലുമടക്കം ഇന്ത്യയുടെ ആക്രമണം; പാകിസ്ഥാന്‍ മെരുങ്ങി
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയുടെ ആഘാതം ആണ് പാകിസ്ഥാനെ ചര്‍ച്ചയിലേയ്ക്ക് എത്തിച്ചതെന്ന് സൈന്യം. തലസ്ഥാനമായ ഇസ്‌ലാമാബാദിലും സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലുമടക്കം ഇന്ത്യയുടെ മിസൈല്‍ ആക്രമണം ആക്രമണം ഉണ്ടായി. വിവിധ നാഗങ്ങളിലെ സൈനിക താവളങ്ങളും ഇന്ത്യ ആക്രമിച്ചു. അതോടെ പാകിസ്ഥാന്‍ മെരുങ്ങി. പാകിസ്താനിലെ റഹീം യാര്‍ ഖാന്‍ എയര്‍ഫീല്‍ഡ്, സര്‍ഗോദ എയര്‍ഫീല്‍ഡ്, പര്‍സൂര്‍ എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ചുനിയന്‍ എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ആരിഫ്‌വാല എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ഭോലാരി എയര്‍ഫീല്‍ഡ്, ജക്കോബാബാദ് എയര്‍ഫീല്‍ഡ്, ചക്ലാല എയര്‍ഫീല്‍ഡ് (നൂര്‍ ഖാന്‍), സക്കൂര്‍ എയര്‍ഫീല്‍ഡ്, എന്നീ വ്യോമ സംവിധാനങ്ങള്‍ എയര്‍ ഓപ്പറേഷനില്‍ ഇന്ത്യ തകര്‍ത്തുവെന്നും എയര്‍ മാര്‍ഷന്‍ അറിയിച്ചു. ആറ് ഇന്ത്യന്‍

More »

എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തും; പാകിസ്താന് കനത്ത നാശങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ സേന
ന്യൂഡല്‍ഹി : കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതായി കമ്മഡോര്‍ രഘു ആര്‍. നായര്‍. കരസേനയോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന് കനത്ത നാശങ്ങള്‍ സംഭവിച്ചതായും പാകിസ്താന്‍ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയതായും ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്‍ തങ്ങളുടെ ജെഎഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ് 400, ബ്രഹ്മോസ് മിസൈല്‍ ബേസ് എന്നിവ തകര്‍ത്തുവെന്ന അവകാശവാദം തെറ്റാണെന്ന് കമ്മഡോര്‍ രഘു ആര്‍ നായര്‍, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ വ്യക്തമാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം. സിര്‍സ, ജമ്മു, പത്താന്‍കോട്ട്, ഭട്ടിന്‍ഡ, നാലിയ വ്യോമതാവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന

More »

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍; ആശ്വാസത്തില്‍ ഉപഭൂഖണ്ഡം
ഉപഭൂഖണ്ഡത്തിനു തന്നെ ഭീഷണിയായി മാറിയ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് ധാരണയായി.ഇക്കാര്യം ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.55ന് പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഡിജിഎംഒ കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കുകയും പാകിസ്ഥാന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയുമായിരുന്നു. നേരത്തെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി എക്‌സില്‍ കുറിച്ചിരുന്നു. ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions