നാട്ടുവാര്‍ത്തകള്‍

ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങള്‍ ആക്രമിച്ചും പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ടും ഇന്ത്യയുടെ മറുപടി
ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. 'ബുര്യാന്‍ ഉല്‍ മസൂര്‍' എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. എന്നാല്‍ പാകിസ്ഥാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. കൂടാതെ പാകിസ്ഥാനിലെ എട്ടു നഗരങ്ങളിലും ഇന്ത്യ ലക്ഷ്യമിട്ടു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ ആര്‍മിയുടെ എക്‌സ് പോസ്റ്റ്. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും സൈന്യം വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് ആര്‍മിയുടെ പോസ്റ്റ്. അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയില്‍ നടത്തിയ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ഉള്ളടക്കമാണ് പോസ്റ്റ്.

More »

മൂന്ന് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതായി പാകിസ്ഥാന്‍
പാകിസ്ഥാന്‍ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിലേയ്ക്ക് ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടര്‍ന്നതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി. തങ്ങളുടെ മൂന്ന് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇസ്ലാമാദില്‍ പുലര്‍ച്ചെ നാലുമണിക്ക് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ അവകാശവാദം. അതേസമയം പാകിസ്ഥാന്റെ സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലടക്കം ഉഗ്ര ശബ്ദത്തോടെ

More »

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം: ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി ബിസിസിഐ
ന്യൂഡല്‍ഹി : ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി. മത്സരങ്ങള്‍ റദ്ദാക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി. 'ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കുന്നു' ബിസിസിഐ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യസുരക്ഷയ്ക്കാണ് തങ്ങള്‍ പ്രധാനം നല്‍കുന്നതെന്നും അതിനാലാണ് മത്സരങ്ങള്‍ റദ്ദാക്കുന്നത് എന്നും പറയുന്നു. ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ഇന്നലെ ധരംശാലയില്‍ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുന്‍പ് 12 ലീഗ് റൗണ്ട്

More »

പ്രതിരോധ മന്ത്രി സേനാ മേധാവികളുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിന്റെയും തുടര്‍ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. യോഗശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതിരോധമന്ത്രിക്കൊപ്പം മോദിയെ കാണാനെത്തും. ഇതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More »

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ്; 21 വര്‍ഷത്തിന് ശേഷം ക്രിസ്ത്യന്‍ പ്രതിനിധി
ന്യൂഡല്‍ഹി; കെ. സുധാകരനു പിന്‍ഗാമിയായി കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എല്‍.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂര്‍ പ്രകാശ് എം.പിയെ യു.ഡി.എഫ്. കണ്‍വീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവാക്കി. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കെപിസിസിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫിനെ നിയമിച്ചത്. മാത്രമല്ല ആന്റോ ആന്റണിക്കെതിരെ പരാതിപ്രളയമായിരുന്നു ഹൈമാന്റിനു ലഭിച്ചത്. 2011 മുതല്‍ പേരാവൂര്‍ എംഎല്‍എയായ സണ്ണി ജോസഫ് നിലവില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന

More »

ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി നടന്‍ വിനായകന്‍; സ്റ്റേഷനിലും പ്രശ്നമുണ്ടാക്കി
നടന്‍ വിനാകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവം. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നടന്‍ പൊലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി. ഇതിനിടെ വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. തന്നെ എന്തിനാണ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകന്‍ ചോദിക്കുന്നത്.

More »

സംസ്ഥാനത്ത് വീണ്ടും നിപ, വളാഞ്ചേരി സ്വദേശിയായ യുവതിക്ക് രോ​ഗം സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എന്‍ഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇവരുടെ രോ​ഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.

More »

മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടു
ലാഹോര്‍ : ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജസിയും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അസര്‍ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു, ' ഇസ് സുല്‍ നെ സാരേ സബ്തയ് തോര്‍ ദിയേ ഹേ. അബ് കോയി റെഹം കി ഉമീദ് ന രഖേ', അതായത് 'ഈ ക്രൂരത എല്ലാ അതിരുകളും ലംഘിച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്'. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ

More »

ഇന്ത്യ ആക്രമിച്ചത് പാക് ഭീകരരെ മാത്രം ; സാധാരണക്കാരേയോ പാക് സൈന്യത്തേയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി : ബുധനാഴ്ച പുലര്‍ച്ചെ 1.05 ന് തുടങ്ങി 1.28 വരെ 23 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 21 ഭീകരക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും ഒമ്പതെണ്ണത്തില്‍ അടിച്ചെന്നും പറഞ്ഞു. ഭീകരരുടെ കെട്ടിടമോ കെട്ടിടങ്ങളോ ആണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്നും സാധാരണക്കാരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന്റെ കൃത്യമായ മാപ്പും ആക്രമണശേഷമുള്ള വിഷ്വലുകളുമായിട്ടായിരുന്നു വാര്‍ത്താസമ്മേളനം. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു ഇന്ത്യ നല്‍കിയതെന്നും കൊല്ലപ്പെട്ടത് ഭീകരര്‍മാത്രമാണെന്നും സാധാരണക്കാരെ ഒരു തരത്തിലും ലക്ഷ്യമിട്ടിട്ടില്ലെന്നും സേന വ്യക്തമാക്കി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions