ഇന്ത്യ ആക്രമിച്ചത് പാക് ഭീകരരെ മാത്രം ; സാധാരണക്കാരേയോ പാക് സൈന്യത്തേയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി : ബുധനാഴ്ച പുലര്‍ച്ചെ 1.05 ന് തുടങ്ങി 1.28 വരെ 23 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 21 ഭീകരക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും ഒമ്പതെണ്ണത്തില്‍ അടിച്ചെന്നും പറഞ്ഞു. ഭീകരരുടെ കെട്ടിടമോ കെട്ടിടങ്ങളോ ആണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്നും സാധാരണക്കാരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന്റെ കൃത്യമായ മാപ്പും ആക്രമണശേഷമുള്ള വിഷ്വലുകളുമായിട്ടായിരുന്നു വാര്‍ത്താസമ്മേളനം.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു ഇന്ത്യ നല്‍കിയതെന്നും കൊല്ലപ്പെട്ടത് ഭീകരര്‍മാത്രമാണെന്നും സാധാരണക്കാരെ ഒരു തരത്തിലും ലക്ഷ്യമിട്ടിട്ടില്ലെന്നും സേന വ്യക്തമാക്കി.
More »
ചൈന സമ്മാനിച്ച പാക് വ്യോമസേനയുടെ ജെ എഫ് 17 തകര്‍ത്ത് ഇന്ത്യന്‍ മിസൈല്‍
ഇന്ത്യയെ ആക്രമിക്കാനായി ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ്-17 യുദ്ധവിമാനത്തെ ഇന്ത്യന്‍ മിസൈല്‍ തകര്‍ത്തു. ചൈനീസ് സമ്മാനവുമായി ജമ്മുകാഷ്മീരിലെ അഖ്‌നൂര്‍ മേഖലയിലെയ്‌ക്കെത്തിയെ ജെഎഫ്-17 വിമാനം ആകാശ് മിസൈല്‍ ഉപയോഗിച്ചാണ് ഇന്ത്യ തകര്‍ത്തത്. അഖ്‌നൂര്‍ മേഖലയിലെ സുങ്കലിനടുത്തുള്ള രാജാ ചാക് ഗ്രാമത്തിലാണ് ജെഎഫ്-17 തകര്‍ന്നുവീണതെന്ന് പറയുന്നു.
ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത മിസൈലാണ് ആകാശ്. 15,500 ആകാശ് മിസൈലുകള്‍ ഇന്ത്യയില്‍ സജ്ജമാണ്. 45 കിലോമീറ്റര്‍ റേഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആകാശ് മിസൈല്‍ രാജ്യത്തിന്റെ അഭിമാനമാണ്.
പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളാണ്. ഒമ്പതിടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്‍പ് മിസൈലുകളും
More »
'ഓപ്പറേഷന്‍ സിന്ദൂര്‍': പാകിസ്ഥാനിലെ 9 സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം നാള്‍ ഇന്ത്യയുടെ സൈനിക നടപടി. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു.
നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും
More »
'മാമാ ഇത് ശരിയാണോ'? ക്ഷേത്ര മതിലില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും
തിരുവനന്തപുരം : കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും. പ്രതി ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പൂവച്ചല്‍ സ്വദേശികളായ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു പ്രതി കാറിടിച്ച് കൊലപ്പെടുത്തിയത്.
ആദ്യം വാഹനാപകടം എന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബോധപൂര്‍വ്വം ഇയാള്‍ കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍
More »
കെപിസിസി പ്രസിഡന്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അടി മൂക്കുന്നു
കണ്ണൂര്‍ : കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എംപി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെഎസ് തുടരണമെന്ന വാചകത്തോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂര്‍ നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്.
ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികള്‍ കെ.എസ് എന്നു വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍
More »
അപകീര്‍ത്തിക്കേസില്‍ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടികൂടി; പിണറായിസമെന്ന് ഷാജന്‍
മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാജന് പിന്നീട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാര്‍ ജാമ്യം അനുവദിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അര്‍ദ്ധരാത്രി ഷാജന് ജാമ്യം അനുവദിച്ചത്.
ഷര്‍ട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട്
More »
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ വിഷയം; പുലിവാല് പിടിച്ച് ലേബര്‍ കാബിനറ്റ് മന്ത്രി
ബ്രിട്ടനിലെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനും, ബലാത്സംഗത്തിനും വിട്ടുനല്‍കുന്ന ചൂഷക സംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാനല്‍ 4 പുറത്തുവിട്ട ഗ്രൂംഡ് : എ നാഷണല്‍ സ്‌കാന്‍ഡല്‍ പരസ്യമാക്കിയത്. ഗ്രൂമിംഗ് സംഘങ്ങളുടെ ചൂഷണത്തിന് വിധേയമായ അഞ്ച് സ്ത്രീകളാണ് തങ്ങളെ പോലീസും, സോഷ്യല്‍ സര്‍വ്വീസും കൈവിട്ടത് ഉള്‍പ്പെടെ അനുഭവങ്ങള്‍ വിവരിച്ചത്.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വിഷയത്തില്‍ സുപ്രധാന നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ഈ ഘട്ടത്തിലാണ് റേഡിയോ ചര്‍ച്ചയില്‍ റിഫോം യുകെ അംഗം ടിം മോണ്ട്‌ഗോമറിയുടെ ചോദ്യത്തിന് ഒരു ലേബര്‍ ക്യാബിനറ്റ് മന്ത്രി ഇതൊക്കെ വെറും ഏതാനും പേരെ മാത്രം ബാധിക്കുന്ന നിസ്സാര വിഷയമാണെന്ന തരത്തില്‍ നിലപാട് സ്വീകരിച്ച് വിവാദത്തില്‍ ചാടിയത്.
ഗ്രൂമിംഗ് സംഘങ്ങളെ കുറിച്ചുള്ള ചാനല്‍ 4 ഡോക്യുമെന്ററിയെ കുറിച്ച് ചോദിച്ചപ്പോഴാണ് 'ഇനി ഇതെല്ലാം പറഞ്ഞ് കുഴലൂത്ത് നടത്തണമല്ലോ'
More »
കഞ്ചാവ് കേസ്: ചോദ്യംചെയ്യലിനെത്തിയ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ ഛായാഗ്രഹകനും സംവിധായകനും കൂടിയായ സമീര്‍ താഹിര്‍ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നേരത്തെ സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ എക്‌സൈസ് ഓഫീസിലെത്തിയിരുന്നത്. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകര്‍ പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ്
More »
കൊച്ചിയില്‍ നിന്നുമാത്രം കാര്‍ത്തിക തട്ടിയെടുത്തത് 30 ലക്ഷം!ഇടപാടുകാരെ ഇന്‍സ്റ്റയിലൂടെയും കണ്ടെത്തി
യുകെയിലടക്കം വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി കാര്‍ത്തിക പ്രദീപ് തട്ടിപ്പ് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെയാണ് പത്തനംതിട്ട സ്വദേശിയായ കാര്‍ത്തിക പറ്റിച്ചിരിക്കുന്നത്. ഇതിനായി ഇവര്‍ കൊച്ചി പുല്ലേപ്പടിക്ക് സമീപത്ത് ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു.
തട്ടിപ്പ് ചോദ്യം ചെയ്തവരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ഇവര്‍ ചെയ്തുവെന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. ‘ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തേ താന്‍ കൂടൂന്നുണ്ടോ. ഇത്രേംനാളും പ്രതികരിച്ചില്ലെന്ന് കരുതി മെക്കിട്ട് കയറരുത്. എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്. മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ..
More »