കാല് നൂറ്റാണ്ടിനു ശേഷം ഡല്‍ഹി ഭരണം ബിജെപിയ്ക്ക്; രേഖാ ഗുപ്ത മുഖ്യമന്ത്രിയായി സ്ഥാനമേറ്റു
ന്യൂഡല്‍ഹി : ഭാരതീയ ജനതാ പാര്‍ട്ടിയുടെ രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നഗരത്തിലെ രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാണ് അധികാരമേറ്റത്. ബിജെപിയുടെ രണ്ടാമത്തെ വനിതാനേതാവും നാലാമത്തെ ഡല്‍ഹി മുഖ്യമന്ത്രിയുമാണ് രേഖാഗുപ്ത.
ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരുടെ പിന്‍ഗാമിയായിട്ടാണ് രേഖയും എത്തുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച് 'ഭീമന് കൊലയാളി' എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ട പര്‍വേഷ് വര്‍മ്മ ഉള്‍പ്പെടെയുള്ള അവരുടെ ആറ് പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. ഗുപ്തയ്ക്ക് പിന്നാലെയാണ് വര്‍മ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ,
More »
പാകിസ്ഥാനായി ചാരപ്പണി: മലയാളി അടക്കം മൂന്നു പേര് പിടിയില്‍
ന്യൂഡല്‍ഹി : വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര് കൂടി അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന് ലക്ഷ്മണ് ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി. രഹസ്യ നാവിക പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്തുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ്
More »
വിവാഹമോചന കരാറില്‍ വ്യാജ ഒപ്പിട്ടു, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി'; നടന് ബാലയ്ക്കെതിരെ കേസ്
നടന് ബാലയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗായികയും ബാലയുടെ മുന്‍ ഭാര്യയുമായ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ്. വിവാഹമോചന കരാറില്‍ വ്യാജ ഒപ്പിട്ടെന്നും മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി നടത്തിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ബാലയ്ക്കെതിരെ ഉള്ളത്. നേരത്തെയും ബാലക്കെതിരെ കേസ് എടുത്തിരുന്നു.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് അമൃതയുടെ പരാതി. നേരത്തെ സോഷ്യല്‍ മീഡിയയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന് എന്നിവരും കേസിലെ പ്രതികളായിരുന്നു.
വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി
More »
ഗര്‍ഭിണികളെ ചികിത്സിക്കുന്ന വീഡിയോ വില്‍പ്പനയ്ക്ക്; ഗുജറാത്തിലെ ആശുപത്രിയ്ക്കെതിരെ കേസെടുത്ത് പൊലീസ്
ഗുജറാത്തില്‍ ആശുപത്രിയില്‍ ഗര്‍ഭിണികളെ ചികിത്സിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വില്‍പ്പനയ്ക്ക് വച്ച ആശുപത്രിയ്ക്കെതിരെ കേസെടുത്തു. രാജ്കോട്ടിലെ പായല്‍ മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്കായി പ്രചരിപ്പിച്ചത്.
സംഭവം ദേശീയ ശ്രദ്ധ നേടിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഗുജറാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മേഘ എംബിബിഎസ് എന്ന പേരുള്ള യൂട്യൂബ് ചാനലില്‍ ഏഴ് വീഡിയോകളാണ് അപ്ലോഡ് ചെയ്തിട്ടുളളത്. 999 രൂപ മുതല്‍ 1500 രൂപ വരെ നല്കിയാല് ടെലിഗ്രാം ലിങ്ക് വഴി വീഡിയോ കാണാന്‍ സാധിക്കും.
അടച്ചിട്ട മുറിയില്‍ രോഗികളെ വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതിന്റെയും അവര്‍ക്ക് നഴ്സ് കുത്തിവയ്പ്പ് എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന്
More »
ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ച പ്രതിക്ക് തൂക്കുകയര്‍
ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. പിഞ്ചുകുഞ്ഞിനെ ക്രൂരത കാണിച്ച 34 കാരനായ രാജീബ് ഘോഷിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടിയെ കാണാതായ ഉടന്‍ തന്നെ മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. സ്വന്തം വീട്ടില്‍ നിന്നാണ് കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ശുചീകരണ തൊഴിലാളിയായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുട്ടിയുടെ കരച്ചില് കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ്
More »
കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ നവവധു മരിച്ചനിലയില്‍; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം
കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്സിങ് കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യന് കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. ഭര്‍ത്താവ് വൈശാഖ് ഓട്ടോമൊബൈല്‍ എന്‍ജിനിയറായി വിദേശത്ത് ജോലിചെയ്യുകയാണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം പടന്നക്കടപ്പുറത്തെ വീട്ടില്‍നിന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. പഠിക്കുന്ന
More »
സിനിമയില്‍ അഭിനയിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ചു; നടന് 136 വര്‍ഷം കഠിനതടവ്
ഷൂട്ടിങ്ങിന് എടുത്ത വാടകവീട്ടില്‍ വച്ച് സിനിമയില്‍ അഭിനയിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ–സീരിയല്‍ നടന് 136 വര്‍ഷം കഠിനതടവ്. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (പോക്സോ) ജഡ്ജി റോഷന് തോമസ് 136 വര്‍ഷം കഠിനതടവിനും 1,97,500 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും ഉത്തരവുണ്ട്. 2023 മേയ് 31ന് ആണു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥന് അന്വേഷിച്ച കേസില്‍ തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ.പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.
More »
വാളയാറില്‍ ജീവനൊടുക്കിയത് പ്രായപൂര്‍ത്തിയാകാത്ത 27 പെണ്‍കുട്ടികള്‍; ഞെട്ടിക്കുന്ന കണക്കുമായി സിബിഐ
പത്ത് വര്‍ഷത്തിനുള്ളില്‍ വാളയാര്‍ പ്രദേശത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി സിബിഐ. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വാളയാറില്‍ നിന്നും 18ല്‍ താഴെ പ്രായമുള്ള 27 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് വാളയാര്‍ കേസിലെ സിബിഐ കുറ്റപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 305 പോക്സോ കേസുകള്‍ വാളയാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് സമാനമായി 1996ല്‍ രണ്ട് സഹോദരികള്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും സിബിഐ പറയുന്നു. 17ഉം 11ഉം പ്രായമുള്ള സഹോദരിമാരെ 1996 ഫെബ്രുവരി 22ന് മരിച്ച
More »
ശതകോടികളുടെ പകുതി വില തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്
ശതകോടികളുടെ പകുതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസില്‍ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്.
നേരത്തെ ലാലി വിന്‍സെന്റിനെ പകുതിവില തട്ടിപ്പ് കേസില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. ഈ കേസില്‍ ലാലി വിന്‍സെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിന്‍സെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍
More »