ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു.
പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന
More »
കെന്റിലെ പബ്ബില്‍ വെടിവയ്പ്പില്‍ 40 കാരി മരിച്ച സംഭവം; പ്രതിയ്ക്കായി അന്വേഷണം തുടരുന്നു
യുകെയിലെ കെന്റില്‍ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തില്‍ നടന്ന വെയിവയ്പ്പില്‍ 40 കാരി മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാത്രി 7 മണിയോടെ നോക്ക്‌ഹോള്‍ട്ടിലെ ത്രീ ഹോഴ്‌സ്ഷൂസില്‍ നടന്ന വെടിവയ്പ്പില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
വെടിയേറ്റയുടന്‍ സ്ത്രീ മരിച്ചിരുന്നു. ഡാര്‍ട്ട്‌ഫോര്‍ഡിന് സമീപം തേംസ് നദിക്ക് കുറുകെയുള്ള ക്വീന്‍ എലിസബത്ത് പാലത്തില്‍ നിന്ന് തോക്കുള്‍പ്പെടെ ഒരു വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി വെള്ളത്തിലേക്ക് ഇറങ്ങിയിരിക്കാനുള്ള സാധ്യത തള്ളികളയുന്നില്ലെന്നും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട സ്ത്രീയ്ക്ക് പ്രതിയെ പരിചയയമുണ്ടെന്നാണ് കരുതുന്നത്. വെടിവയ്പ്പിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ്പ് നടന്ന ശേഷം പബ് താല്‍ക്കാലികമായി അടച്ചിട്ടു.
More »
നഴ്‌സായ ഭാര്യ അയച്ച അരക്കോടിയോളം രൂപ അടിച്ചു പൊളിച്ചു കളഞ്ഞു; നാട്ടിലേക്ക് ഭാര്യ എത്തുമെന്നറിഞ്ഞപ്പോള്‍ ബാങ്ക് കൊള്ള!
ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ മുന്‍ പ്രവാസിയായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി കവര്‍ച്ച നടത്തിയത് താന്‍ അടിച്ചു പൊളിച്ചു നഷ്ടപ്പെടുത്തിയ പണം തിരികെപ്പിടിക്കാന്‍! കുവൈറ്റില്‍ നഴ്‌സായ ഭാര്യ അയച്ച അരക്കോടിയോളം രൂപ അടിച്ചു പൊളിച്ചു കളഞ്ഞ ഇയാള്‍ ഒടുവില്‍ ഭാര്യ നാട്ടിലേയ്ക്ക് എത്തുമെന്ന് അറിഞ്ഞതോടെ നഷ്ടപ്പെടുത്തിയ പണത്തിനു പകരം കണ്ടെത്താനാണ് ബാങ്ക് കൊള്ള പ്ലാനിട്ടത്. മോഷണ ശേഷം അമിതമായ ആത്മവിശ്വാസത്തിലായിരുന്നു പ്രതി. പക്ഷേ എല്ലാ പ്ലാനും തെറ്റിച്ചത് ഒരു 'ഷൂ' ആണ്.
കവര്‍ച്ചക്ക് ശേഷം മൂന്ന് ജോഡി ഡ്രസ് ആണ് വരുന്ന വഴിയില്‍ റിജോ മാറ്റിയത്. മങ്കി ക്യാപ്പും അതിന് മുകളില്‍ ഹെല്‍മറ്റും ഇട്ടു. വാഹനം തിരിച്ചറിയാതിരിക്കാന്‍ റിയര്‍ വ്യൂ മിയര്‍ ഇടക്ക് വെച്ച് മാറ്റി. പക്ഷേ എല്ലാ പ്ലാനുകളും പൊളിച്ച് ഒടുവില്‍ വീട്ടില്‍ കുടുംബ സംഗമം നടക്കുന്നതിനിടയില്‍ വീട് വളഞ്ഞ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
എന്‍ആര്‍ഐ ആയിരുന്നു
More »
കേരളത്തില്‍ രണ്ട് മിനിറ്റിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന അതിശയകരമായ മാറ്റമെന്ന് ശശി തരൂര്‍
കേരളം മാറ്റത്തിന്റെ പാതയിലെന്നും വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണ്. 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ അഭിനന്ദിച്ചു. സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് 'രണ്ട് മിനിറ്റിനുള്ളില്‍' ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ
More »
സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി ആദ്യ കന്യാസ്ത്രീ
മറയൂര്‍ : സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് കന്യാസ്ത്രീ ഈ ചുമതലയില്‍ എത്തുന്നത്. ഡോ.ജീന്‍ റോസ് എന്ന റോസമ്മ തോമസാണ് മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതല ഏറ്റത്.
ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാര്‍ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ്. ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും അനസ്തേഷ്യ വിഭാഗത്തില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി.
സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 10 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പി.എസ്.സി. പരീക്ഷ എഴുതിയത്. ആദ്യനിയമനം രണ്ടുവര്‍ഷം മുമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ലഭിച്ചത്.
More »
സഹപാഠിയെ വീട്ടിലെത്തിച്ച് ബലാത്സംഗം; പോക്‌സോ കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍
ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആലപ്പുഴ എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്‌സോ കേസില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.
നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ഥി കൂടിയാണ് കേസിലെ പ്രതി. 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം വീണ്ടും പുനപ്രവേശനം ലഭിക്കുകയായിരുന്നു. ഇന്നലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍
More »
ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരം, 3000 പേര്‍ക്ക് അവസരം
ലണ്ടന്‍ : 18 മുതല്‍ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രഫഷനല്‍സ് സ്‌കീം 18ന് ആരംഭിച്ച് 20ന് അവസാനിക്കും. സ്‌കീം പ്രകാരം 18ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്‌സൈറ്റില്‍ ബാലറ്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവര്‍ക്ക് അപേക്ഷ നല്‍കി പങ്കെടുക്കാം. 20ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കും. ബാലറ്റില്‍ തികച്ചും സൗജന്യമായി തന്നെ പങ്കെടുക്കാം. ബാലറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ ഒരു സ്‌കാന്‍ ചെയ്ത കോപ്പി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ക്രമരഹിതമായി ആളുകളെ തിരഞ്ഞെടുക്കും.
ഇത്തരത്തില്‍
More »
ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്'; താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാരെ പരിഹസിച്ച് വനംമന്ത്രി
വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാരെ പരിഹസിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ബിഷപ്പുമാര്‍ എന്നൊക്കെയാണ് ഞാന്‍ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പരിഹസിച്ചു. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണെന്നും ബിഷപ്പുയര്‍ത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ പ്രതികരിച്ചാണ് ബിഷപ്പുമാര്‍ രംഗത്തെത്തിയത്. വനംമന്ത്രി രാജിവെക്കണമെന്നും ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്ന് അറിയുകയാണ് നമ്മുടെ ആവശ്യമെന്നും ബിഷപ്പുമാര്‍ പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ബിഷപ്പുമാരായ
More »
അദാനിക്ക് പാക് അതിര്‍ത്തിയില്‍ സുരക്ഷാ നിയമങ്ങള്‍ ഇളവു ചെയ്തു; ഗുരുതര റിപ്പോര്‍ട്ടുമായി ബ്രിട്ടീഷ് പത്രം
അതിര്‍ത്തി സുരക്ഷാ നിയമങ്ങളെ കാറ്റില്‍ പറത്തി ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഹൈബ്രിഡ് വൈദ്യുതിനിലയം നിര്‍മിക്കാന്‍ ഗൗതം അദാനിക്ക് മോദി സര്‍ക്കാര്‍ സുരക്ഷാ നിയമങ്ങള്‍ ഇളവു ചെയ്തു കൊടുത്തെന്നു ബ്രിട്ടീഷ് പത്രമായ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ ഗൗതം അദാനി നിര്‍മിക്കുന്ന ശുദ്ധ ഊര്‍ജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായി അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ഇളവുചെയ്തതായാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാന്‍മാര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളോടു ചേര്‍ന്നുള്ള അതിര്‍ത്തികളിലെ സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് ഇളവുചെയ്തത്.
ലോകത്തെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായാണ് ഈ ഇളവുകള്‍ വരുത്തിയത്. തീരുമാനത്തിനെതിരെ സൈന്യത്തിനുള്ളില്‍ നിന്നുയര്‍ന്ന ആശങ്കകളും വിദഗ്ധാഭിപ്രായങ്ങളും
More »