നാട്ടുവാര്‍ത്തകള്‍

പാലക്കാട് ഭര്‍തൃ ഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം ; ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍
പാലക്കാട് ഭര്‍തൃ ഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍. മരിച്ച റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീഖ്, ഇയാളുടെ പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജംസീന റന്‍സിയയെ ഫോണില്‍ വിളിച്ചതായും മോശമായി സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ജംസീന റന്‍സിയയെ ബോഡി ഷെയിമിങ് നടത്തുകയും ചെയ്തു. ഇരുവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റന്‍സിയയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് റന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് ഇയാള്‍ റന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റന്‍സിയയെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം

More »

പത്തനംതിട്ടയിലെ 19 കാരിയുടെ മരണം; അമ്മയുടെ ഒപ്പം താമസിക്കുന്ന യുവാവിനെ സംശയമുണ്ടെന്ന് രണ്ടാനച്ഛന്‍
പത്തനംതിട്ടയില്‍ പത്തൊമ്പത്കാരി ഗായത്രിയുടെ മരണത്തില്‍ പുതിയ ആരോപണം. അമ്മ രാജിക്കൊപ്പം ഇപ്പോള്‍ താമസിക്കുന്ന ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തി. അടൂരിലെ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലേക്ക് മകളെ പഠിക്കാന്‍ വിടരുതെന്ന് താന്‍ പറഞ്ഞിരുന്നതായും ചന്ദ്രശേഖരന്‍ പറഞ്ഞു. പെണ്‍കുട്ടിയെ തൂങ്ങി മരിച്ചെന്ന് കണ്ട ദിവസം രാവിലെ വരെ ആദര്‍ശ് വീട്ടിലുണ്ടായിരുന്നെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ലോറി ഡ്രൈവറായ ആദര്‍ശ് ഗോവക്ക് പോയെന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നതെന്നും രണ്ടാനച്ഛന്‍ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ആദര്‍ശിനേക്കുറിച്ചും അടൂരിലെ പരിശീലന കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടത്തണം എന്നും ചന്ദ്രശേഖരന്‍പിള്ള ആവശ്യപ്പെട്ടു. ഗായത്രിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് രണ്ടാനച്ഛന്‍ പറയുന്നത്. ഗായത്രി ആത്മഹത്യ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.

More »

ശശീന്ദ്രനുമായുള്ള അധികാര വടംവലിയില്‍ വിജയിക്കാനായില്ല; പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു; മറുകണ്ടം ചാണ്ടി തോമസ് കെ തോമസ്
മന്ത്രി എകെ ശശീന്ദ്രനുമായുള്ള അധികാര വടംവലിയില്‍ വിജയിക്കാനാവാതെ പിസി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ചൊവ്വാഴ്ച രാത്രി രാജിക്കത്ത് കൈമാറി. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജി. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ നടത്തിയ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെ നടക്കാതെ പോയിരുന്നു. ഇതിനുപിന്നാലെയാണ് ചാക്കോ പദവിയൊഴിയുന്നത്. ഇതിനിടെ ശശീന്ദ്രനും തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് ചാക്കോയ്ക്കു സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. ചാക്കോ രാജിവച്ച് പകരം തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ടായിരുന്നു. ശരദ് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തനിക്കു മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി.സി.ചാക്കോയ്ക്കു കഴിയാതിരുന്നതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ്

More »

കോട്ടയം നഴ്സിംഗ് കോളേജിലെ ക്രൂരമായ റാഗിംഗ് ; അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കോട്ടയം മെഡിക്കല്‍ കോളേജ് ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വിദ്യാര്‍ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അതിക്രൂരമായ റാഗിംഗിന് ഇരയായതാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതി. കോളേജ്

More »

പത്തനംതിട്ടയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചു; 16 കാരനും 19 കാരനും അറസ്റ്റില്‍
പത്തനംതിട്ട അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 16 വയസ്സുകാരനടക്കം രണ്ട് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ കൗമാരക്കാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. പത്തുവയസുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിടിയിലായ‌ പ്രതികളില്‍ ഒരാള്‍ക്ക് 16 വയസും മറ്റേയാള്‍ക്ക് 19 വയസുമാണ്. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

More »

ആദ്യ കുഞ്ഞ് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചു; രണ്ടാമത്തെ കുഞ്ഞ് തൊണ്ടയില്‍ അടപ്പ് കുടുങ്ങിയും; ദുരൂഹത
കോഴിക്കോട് : തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടന്‍ തന്നെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. ഇതേതുടര്‍ന്ന് നിസാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നെന്നാണ് പിതാവ് പറയുന്നത്. ഇവരുടെ ആദ്യത്തെ കുട്ടി 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ സംഭവങ്ങള്‍ ഭാര്യ

More »

പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്‍ തട്ടിയത് 800 കോടിയിലേറെ! വിവിധ പാര്‍ട്ടി നേതാക്കള്‍ക്കും പണം ഒഴുകി
മലയാളികളെ ഒന്നടങ്കം കബളിപ്പിച്ചു പാതിവിലയ്ക്ക് സ്‌കൂട്ടര്‍, ലാപ് ടോപ്പ് വാഗ്‌ദാനം അടക്കമുള്ള തട്ടിപ്പു കേസില്‍ പ്രതി അനന്തുകൃഷ്ണന്‍ 800 കോടിരൂപയെങ്കിലും തട്ടിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് ഈരാറ്റുപേട്ടയിലും തൊടുപുഴയിലും തെളിവെടുപ്പ് നടത്തി. അനന്തുകൃഷ്ണയ്‌ക്കെതിരെ 153 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 600 പരാതികള്‍ ലഭിച്ചു. ഇയാള്‍ ഇടുക്കി ജില്ലയിലെ ചെറുതും വലുതുമായ അമ്പതോളം രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. പരിപാടികളുടെ സ്‌പോണ്‍സറായും തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയും എല്ലാവരേയും വലയിലാക്കി. മുന്‍നിരപാര്‍ട്ടികളെ വരെ ബാധിക്കുന്ന കേസായതിനാല്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന് മാസം 10 ലക്ഷം രൂപവീതം നല്‍കിയതായും മൊഴിയുണ്ട്. അതിനിടെ അനന്തുകൃഷ്ണന്‍ നടത്തിയ വ്യാപക

More »

ഡബ്ലിന്‍ കൗണ്ടി പീസ് കമ്മീഷണറായി പത്തനംതിട്ട സ്വദേശി കുരുവിള ജോര്‍ജ് അയ്യന്‍ കോവില്‍
കുരുവിള ജോര്‍ജ് അയ്യന്‍ കോവില്‍ ഡബ്ലിന്‍ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി. മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മിഷണര്‍. സാമൂഹിക പ്രതിബദ്ധതയുള്ള നിയമപരമായ നൈപുണ്യമുള്ള വ്യക്തികള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തലും സത്യപ്രസ്താവനകള്‍ അംഗീകരണവും വാറന്റും സമന്‍സ് നല്‍കലും പോലുള്ള ചുമതലകള്‍ കൈവശം വയ്ക്കാവുന്ന ഹോണററി നിയമനമാണ് പീസ് കമ്മീഷണര്‍. നിലവില്‍ കുരുവിള ജോര്‍ജ് അയ്യങ്കോവില്‍ ഫിനെ ഗെയില്‍ ഗെയ്ല്‍ നേതാവും ട്രിനിറ്റി കോളജ് ഡബ്ലിനിലെ എഐ ഗവേഷകനും ഒരു യൂറോപ്യന്‍ പാര്‍ലമെന്ററി അംഗത്തിന്റെ എഐ ഉപദേശകനുമാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സജീവ അംഗമാണ്. വര്‍ക്ക്‌ഡേയിലെ ഫുള്‍ടൈം സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ്. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളമാണ്

More »

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ബിജെപിയുടെ കൈപ്പിടിയില്‍; കെജ്‌രിവാളും സിസോദിയയും തോറ്റു
നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ഭരണം ബിജെപിയുടെ കൈകളിലേക്ക്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 48 സീറ്റുകളില്‍ ബിജെപി വിജയത്തിലേക്ക് കുതിക്കുകയാണ്. തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറാന്‍ മോഹിച്ച എഎപിക്ക് കാലിടറുകയാണ്. 22 സീറ്റുകളിലായി ആം ആദ്മി ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി ലീഡ് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി നേതാവ് മനീഷ് സിസോദിയ്ക്കും കാലിടറി. എഎപിയുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്ന് പോയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ഇത്തവണ ബിജെപിക്ക് അനുകൂലമായി വിധിയെഴുതി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എഎപിയുടെ തകര്‍ച്ചയില്‍ കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions