നാട്ടുവാര്‍ത്തകള്‍

പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും; വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍- വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം : വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടന്നു. മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത് മിഷന്‍ സമുദ്ര പദ്ധതിയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോര്‍ട്ട് സിറ്റിയായി വിഭാവനം ചെയ്യും. വിഴിഞ്ഞം പദ്ധതി കണക്റ്റിവിറ്റി വേഗത്തില്‍ ആക്കും. മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. ഔട്ടര്‍ റിങ് റോഡ് സ്ഥലം ഏറ്റെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തനവും വേഗത്തിലാകും. കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ അവസരത്തിന് സംവരണം നല്‍കും. കടല്‍ വഴി ചരക്ക് ഗതാഗതം ശക്തമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തുന്നത്.

More »

'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
ചെന്നൈ : മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ തുടര്‍ന്ന് വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന്

More »

കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 52കാരിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നാണ് ഇവരെത്തിയത്. ബുധനാഴ്ച പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ഇവര്‍. പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ല. പനിയില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാമ്പിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്നും തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും

More »

ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യ യുകെ വ്യാപാര കരാര്‍ അടുത്തമാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍. കരാറിനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍ അവസരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. താരിഫ് ഇളവുകളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബിസിനസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 28 ദിവസത്തെ സമയമുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ടെക്‌സ്‌റ്റൈല്‍സ്, സോഫ്റ്റ്‌വെയര്‍, കായിക ഉത്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും കാര്‍ പ്രകാരം ഒഴിവാകും. ഇന്ത്യ ഇതുവരെ

More »

മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഇ ഡി ഓഫീസില്‍ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭര്‍ത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് സാവകാശം തേടുകയായിരുന്നു. മണിക്കൂറുകള്‍ ചോദ്യം ചെയ്യല്‍ നീളുമെന്നാണ് വിവരം. കേസില്‍ ഇന്നലെ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിഎംആര്‍എല്‍ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, സിഎംആര്‍എല്‍ ഡയറക്ടറും എംപവര്‍ ഇന്ത്യ ഡയറക്ടറുമായ ജയ കര്‍ത്ത എന്നിവരെയാണ് ഇഡി ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 10.15 ഓടെ ആണ് ഇരുവരും ഇഡി ഓഫീസില്‍ എത്തിയത്. പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ

More »

തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഓളവും ആവേശവും പൊടിപാറിയപ്പോള്‍ സംസ്ഥാനത്തെ മഴക്കാല പൂര്‍വ ശുചീകരണവും പ്രതിരോധ നടപടികളും താളം തെറ്റി. ഫലമോ കേരളം സമീപകാലത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി ഭീഷണിയിലും. ഷിഗെല്ലയും പകര്‍ച്ചപ്പനിയും നിപയും ഭീഷണിയായി തുടരുന്നു. സംസ്ഥാനത്ത് ഈ മാസം മാത്രം 70 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് ആകെ 146 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇതുവരെ അഞ്ചുപേര്‍ മരിച്ചു. ഇവരില്‍ ഒരാളുടെ മരണം മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രണ്ടു വീതം മരണങ്ങളുണ്ടായതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഷിഗെല്ല ബാധിച്ച്

More »

ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
യുകെയില്‍ 18 കാരനായ ഹെന്റി നൊവാക്കിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി വിക്രം ഡിഗ്വയ്ക്ക് വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന രീതിയില്‍ പുന : പരിശോധിക്കാനായി കേസ് അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. 23 കാരനായ ഡിഗ്വയ്ക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. 21 വര്‍ഷം ജയിലില്‍ കഴിയണമെന്നതാണ് ശിക്ഷ. കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി തന്റെ സിഖ് മതാചാരത്തിന്റെ ഭാഗമായി കൈവശം വച്ചതെന്ന് പ്രതി പറഞ്ഞു. ഹെന്റി നൊവാക്കിന്റെ കൊലപാതകം യുകെ മുഴുവന്‍ ചര്‍ച്ചയായ സംഭവമാണ്. ഇതിന് കുറവായ ശിക്ഷ നല്‍കുന്നത് തെറ്റാണെന്ന് സോളിസിറ്റര്‍ ജനറല്‍ എല്ലി റീവ്‌സ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഡിഗ്വ, ഹെന്റി നൊവാക്ക് തനിക്കെതിരെ വംശീയ ആക്രമണം നടത്തിയെന്ന് വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മരണക്കിടക്കയില്‍ കിടന്നിരുന്ന ഹെന്റിയെ പൊലീസ് കൈവിലങ്ങ് അണിയിച്ചതും വലിയ വിവാദമായി. കേസിന്റെ പശ്ചാത്തലത്തില്‍

More »

സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല
2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെല്‍ഫ് എന്യുമറേഷന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമടക്കം ഇന്ന് ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോര്‍ട്ടലിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. ജനങ്ങള്‍ സ്വയം രേഖപ്പെടുത്തിയ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികള്‍ക്ക് സെന്‍സസ് ബാധകമാകില്ലെന്ന് ചീഫ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ മിത്ര ടി ഐ എ എസ് വ്യക്തമാക്കിയിട്ടുണ്ട്. 2027 ലെ സെന്‍സസ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമാണ് ഇന്ന് മുതല്‍ ലഭ്യമാകുക. 15 വ‍ര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് സെന്‍സസ് നടപ്പാക്കുന്നത്. 2011 ലാണ് അവസാന സെന്‍സസ് നടന്നത്. പത്ത് വര്‍ഷത്തിലൊരിക്കല്‍

More »

നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ച തട്ടിപ്പുകള്‍ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പര്‍ ലീക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ച നിരവധി ചാനലുകള്‍ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പര്‍ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂര്‍ണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു. നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ വില്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയര്‍ന്നതിനെത്തുടര്‍ന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions