36 ജീവന് രക്ഷാമരുന്നുകള്‍ക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്ററുകള്‍, 'പ്രധാനമന്ത്രി ധന് ധാന്യ കൃഷി യോജന' പ്രഖ്യാപിച്ചു
ബജറ്റ് പ്രഖ്യാപനത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്കി ധനമന്ത്രി നിര്‍മലാ സീതാരാമന്. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാന്‍സര്‍ മേഖലയ്ക്കും പദ്ധതികള്‍ പ്രഖ്യാപിച്ചു. 36 ജീവന് രക്ഷാമരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഇളവ് നല്കി. ആറ് ജീവന് രക്ഷാമരുന്നുകള്‍ക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകള്‍ക്കും 13 പുതിയ രോഗീസഹായ പദ്ധതികള്‍ക്കും പൂര്‍ണമായും നികുതി ഒഴിവാക്കി.
മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വര്‍ഷത്തില്‍ത്തന്നെ ഇതില്‍ 200 സെന്ററുകള്‍ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
എട്ടു കോടി
More »
ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള കോള്‍ റെക്കോഡുകള്‍ ചോര്‍ത്തി ഭാര്യക്ക് നല്കിയ മൊബൈല്‍ ടെക്നീഷ്യനെതിരെ കേസ്
ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡിങ്ങുകളും ഫോട്ടോയും ഭാര്യക്ക് ചോര്‍ത്തി നല്കിയ മൊബൈല്‍ ടെക്നീഷ്യനെതിരെ പൊലീസ് കേസെടുത്തു.
പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീന്‍ പ്രസാദിനെതിരെയാണ് കേസടുത്തത്. ഇയാള്‍ക്ക് നന്നാക്കാന്‍ കൊടുത്ത ഫോണിലെ കോള്‍ റെക്കോര്‍ഡിങ്ങുകളും ഫോട്ടോകളും ചോര്‍ത്തിയാണ് ഉടമയുടെ ഭാര്യക്ക് ഇയാള്‍ നല്‍കിയത്. ഇതിനെതിരെ ഭര്‍ത്താവ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ഐടി വകുപ്പ് ചുമത്തിയാണ് നവീനെതിരെ കേസെടുത്തത്.
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തും നവീനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നടു റോഡില്‍ വച്ച് കടന്നുപിടിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് തണ്ണിത്തോട് പൊലീസ് പറയുന്നത്.
More »
12 ലക്ഷംവരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട; ആദായനികുതി ഇളവില്‍ ചരിത്രപ്രഖ്യാപനം
ന്യൂഡല്‍ഹി : ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഇനി ആദായ നികുതി അടയ്ക്കേണ്ട.
പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച്ച അവതരിപ്പിക്കും. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികള്‍ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇന്‍കം ടാക്സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയര്‍ത്തി. പരിധി ഒരു ലക്ഷമാക്കി.
ടിസിഎസ്, ടിഡിഎസ് ഫയല്‍ ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 4 വര്‍ഷം സമയം നീട്ടി.
More »
വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകം; കുറ്റം സമ്മതിച്ച് മകന്
ആലപ്പുഴ ചെന്നിത്തലയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന് (92), ഭാര്യ ഭാരതി (90) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ തീപ്പൊള്ളലേറ്റ് മരിച്ചത്. ഇവരുടെ മകന് വിജയന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രകോപനം.
മാതാപിതാക്കള്‍ സ്ഥലം എഴുതി നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലില്‍ നിന്നുമാണ് വിജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിജയന് തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകന് വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.
More »
ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്ളഷ് അമര്‍ത്തി; 15 കാരന്റെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം
എറണാകുളം തൃപ്പൂണിത്തുറയില്‍ ഫ്ളാറ്റില്‍ നിന്ന് ചാടി സ്കൂള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തി മാതാവ്. പതിനഞ്ചുകാരന് സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായതായാണ് അമ്മയുടെ വെളിപ്പെടുത്തല്‍. മകന് പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ കുട്ടി സഹപാഠികളില്‍ നിന്ന് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് മാതാവിന്റെ വെളിപ്പെടുത്തല്‍.
സ്കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചു. ടോയ്ലെറ്റ് നക്കിച്ചുവെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നു. ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. സംഭവം വ്യക്തമാക്കുന്ന ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരന്തരം നിരവധി പീഡനങ്ങള്‍ സ്കൂളില്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 15കാരന് ജീവനൊടുക്കിയതെന്നാണ് അമ്മയുടെ
More »
ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; പ്രതിഷേധ കാമ്പെയ്ന് തുടങ്ങി യുക്മ
ലണ്ടന്‍ : യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട് വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍ നിന്നും ഗാട്ട് വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്.
കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു. മതിയായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ
More »
മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങിമരിച്ച നിലയിലും
മലപ്പുറം മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം മഞ്ചേരി പുല്‍പ്പറ്റക്കടുത്ത് ഒളമതിലിലാണ് ദാരുണമായ സംഭവം. ഒളമതിലില്‍ സ്വദേശിനി മിനി (42), ഇവരുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്.
മിനിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്റെ വീട്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് കുറിപ്പിലുള്ളതെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിനെ ബാത്ത്റൂമിലെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മിനി തൂങ്ങി
More »
യുകെയിലേക്ക് വീണ്ടും മഞ്ഞ് വരുന്നു; താപനില -5 സെല്‍ഷ്യസിലേക്ക്
യുകെയിലേക്ക് വീണ്ടും മഞ്ഞ് തിരിച്ചെത്തുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രാത്രിയോടെ -5 സെല്‍ഷ്യസ് വരെ താപനില താഴുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ 10 വരെ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മഞ്ഞ ഐസ് ജാഗ്രതയും കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ സ്കോട്ട്ലണ്ട് എന്നിവിടങ്ങളിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം. 200 മീറ്ററിന് മുകളില്‍ ഉയരമുള്ള ഇടങ്ങളില്‍ മഞ്ഞ് മൂടാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ശൈത്യകാല മഴ മൂലം ട്രീറ്റ് ചെയ്യാത്ത റോഡുകളില്‍ ഐസ് പാച്ചുകള്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
ആളുകള്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കണമെന്നും, ഗുരുതരമായ യാത്രാ തടസ്സങ്ങള്‍ മുന്നിലുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അര്‍ദ്ധരാത്രിയോടെ സ്കോട്ട്ലണ്ടിലെ പ്രാദേശിക മേഖലകളില്‍ താപനില -5 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു.
More »
തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതമെന്ന് സൂചന
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആകെ ദുരൂഹത. കൊലപതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛന്, അമ്മ, അമ്മയുടെ സഹോദരന് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ബന്ധുക്കളെ മുന്‍നിര്‍ത്തിയാണ് അന്വേഷണം.
ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഫയര്‍ ഫോഴ്സ് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ സഹോദരന് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. കുട്ടി ഇന്നലെ ഉറങ്ങിയത് അമ്മയുടെ സഹോദരന്റെ കൂടെയാണെന്ന് അമ്മ പറഞ്ഞു.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരന് കിടന്നിരുന്ന മുറിയില്‍ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നും അമ്മ പറയുന്നു.
More »