നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലില്‍ ഉളളത്. ഹർജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. സമാന ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു.
വസ്തുതകള്‍ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ര്‍ ന്‍ ല്‍ ള്‍ ഹൗസ് ണ്‍
കേസ് ഡയറിയും ഇന്‍ക്വസ്റ്റ്
More »
പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്
തൃശൂര്‍ കുട്ടനെല്ലൂരി പ്രണയത്തില്‍ നിന്ന് യുവതി പിന്മാറിയതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. കണ്ണാറ സ്വദേശി അര്‍ജുന്‍ (23) ആണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ വീടിന് മുന്‍പില്‍ വച്ചായിരുന്നു ആത്മഹത്യ. യുവതിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതിന് ശേഷം സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് അര്‍ജുന്‍ യുവതിയുടെ വീട്ടിലേക്ക് പോയത്. ഇന്നലെ രാത്രി 11 മണിയോടെ പെട്രോള്‍ വാങ്ങി യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ അര്‍ജുന്‍ എത്തി. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയില്‍വച്ച് യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
പൊള്ളലേറ്റ നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ആശുപത്രിയില്‍
More »
മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു, 70 പേര്‍ക്ക് പരിക്ക്
മൗനി അമാവാസി ദിനമായ ഇന്ന് പുലര്‍ച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1 :30 ഓടെയാണ് അപകടം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 'അമൃത് സ്‌നാനി'ന് മുന്നോടിയായി ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തിയിരുന്നു. 'സംഗമത്തില്‍' നിന്ന് ഒരു കിലോമീറ്റര്‍ അകലെ ബാരിക്കേഡുകള്‍ വച്ച് തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ ബോധരഹിതരാവുകയും പരുക്കേല്‍ക്കുകയും ചെയ്തത്.
അപകടത്തില്‍പ്പെട്ടവരെ മഹാ കുംഭ് ഫെയര്‍ ഗ്രൗണ്ടിനുള്ളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
സംഭവത്തെ തുടര്‍ന്ന് മൗനി
More »
അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഭര്‍ത്താവിനെയും അമ്മയേയും വെട്ടിക്കൊന്നു
പാലക്കാട് : ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയേയും മകനെയും വെട്ടിക്കൊന്നു. പാലക്കാട് നെന്മാറയില്‍ നടന്ന സംഭവത്തില്‍ നെന്മാറ സ്വദേശി ചെന്താമരനാണ് അയല്‍ക്കാരായ പോത്തുണ്ടി സ്വദേശി സുധാകരനെയും മാതാവ് മീനാക്ഷിയെയും കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമരന്‍.
പോത്തുണ്ടി തിരുത്തുംപാടം ബോയന്‍ കോളനി നിവാസിയായ ചെന്താമരയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
കൊലയാളിയായ ചെന്താമര പൊലീസ് കസ്റ്റഡിയിലാണ്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തന്റെ ഭാര്യ തന്നില്‍ നിന്നുമകലാന്‍ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ
More »
വിവാഹ പ്രായം 21, ലിവിങ് റിലേഷന് രജിസ്‌ട്രേഷന്‍; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍
ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ചരിത്രം കുറിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയും ഏകീകൃത സിവില്‍ കോഡ് അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിവേചനം അവസാനിപ്പിക്കാനുള്ള ഭരണഘടനാപരമായ നടപടിയാണ് ഏകീകൃത സിവില്‍ കോഡെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം നല്‍കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് നടപ്പാക്കുന്നതോടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും ധാമി പറഞ്ഞു. നിക്കാഹ് ഹലാല, ബഹുഭാര്യത്വം, ശൈശവവിവാഹം, മുത്തലാഖ് തുടങ്ങിയ തിന്മകള്‍ നിര്‍ത്തലാക്കാനാവും. ഭരണഘടനയുടെ 342-ാം അനുച്ഛേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനാകും. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിഭാഗത്തിനും
More »
പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന നരഭോജി കടുവ ചത്ത നിലയില്‍
വയനാട് പഞ്ചാരക്കൊല്ലിയില്‍ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. എങ്ങനെയാണ് കടുവ ചത്തത് എന്നത് വ്യക്തമല്ലെങ്കിലും കടുവയുടെ ശരീരത്തില്‍ മുറിപാടുകളുണ്ട്. കടുവയുടെ ജഡം നിലവില്‍ ബേസ് ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്.
കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയ ഇത് രാധയുടെ മരണത്തിന് കാരണമായ അതെ കടുവയാണ് എന്ന് സ്ഥിരീകരിച്ചു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടര്‍ന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്നാണ് നിഗമനം. ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
പുലര്‍ച്ചെ 12.30 ഓടെ
More »
എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ , മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ കേണിച്ചിറയിലെ എംഎല്‍എയുടെ വീട്ടില്‍ പൊലീസിന്റെ പരിശോധന നടന്നിരുന്നു. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേസിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണന്‍.
കേസില്‍ ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. കെപിസിസി
More »
മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രീം കോടതി ഉത്തരവിട്ടു
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂര്‍ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
കനേഡിയന്‍ പൗരത്വമുള്ള പാകിസ്ഥാന്‍ വംശജനാണ് തഹാവൂര്‍ റാണ. 64 കാരനായ ഇയാള്‍ നിലവില്‍ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് മുന്‍പ് അമേരിക്കയിലെ കീഴ്‌ക്കോടതികളിലെല്ലാം ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളില്‍ നിന്നും ഉണ്ടായത്.
2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ
More »
കടുവ കൊലപ്പെടുത്തിയ രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം
കല്‍പ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം
More »