ബ്രിട്ടീഷ് കൗണ്‍സില്‍ ഒരുക്കുന്ന ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം
ലണ്ടന്‍ : യു കെ സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ ക്യാംപയിനുമായി ചേര്‍ന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഒരുക്കുന്ന 2025ലെ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ബ്രിട്ടനില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക.വിവിധ വിഷയങളിലായി 26 സ്‌കോളര്‍ഷിപ്പുകളാണ് യുകെ സര്‍വകലാശാലകള്‍ നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് തുക ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സിനുള്ള ഫീസായ 10,000 പൗണ്ടായിരിക്കും.21 സ്‌കോളര്‍ഷിപ്പുകള്‍ പ്രധാന വിഷയങ്ങളുള്‍പ്പെടുന്ന കോഴ്സുകള്‍ക്കാണ്.
രണ്ടെണ്ണം നിയമാധിഷ്ഠിത കോഴ്സുകള്‍ക്കും ശേഷിച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് നേതൃസ്ഥാനം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കും.ഉയര്‍ന്ന ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് പേരു കേട്ട യുകെ യിലെ പല സര്‍വകലാശാലകളും
More »
കഠിനംകുളം കൊലപാതകം; ജോണ്‍സണ്‍ ആതിരയെ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്ന് മൊഴി
തിരുവനന്തപുരം കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് മൊഴിപ്പകര്‍പ്പില്‍ പറയുന്നു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു.
സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്‌ജില്‍ നിന്നും ജോണ്‍സണ്‍ പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സണ്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്‌തു.
ഇരുവരും തമ്മില്‍
More »
ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ പുഴയില്‍ ചാടി മരിച്ചു
ഏകമകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ പുഴയില്‍ ചാടി ജീവനൊടുക്കി. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് ഇന്ന് രാവിലെ നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പരസ്പരം കെട്ടിയാണ് ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചത്.
ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹവും കണ്ടെടുത്തത്. പരസ്പരം കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കരയില്‍ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. രാവിലെ എട്ടരയോടെ കാറില്‍ ഇവിടെയെത്തിയ ദമ്പതികള്‍ കൈകള്‍ ചേര്‍ത്ത് കെട്ടി നെയ്യാറില്‍ ചാടുകയായിരുന്നു.
ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അപകടത്തില്‍ മരിച്ചത്. ലോ അക്കാദമിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നല്‍കിയ വേദനയില്‍ നിന്നും
More »
ഭാര്യയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കുക്കറില്‍ വേവിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഗുരുമൂര്‍ത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവര്‍ക്കിടയില്‍ കലഹങ്ങളും പതിവായിരുന്നു.
ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒരു ഘട്ടത്തില്‍ ഇയാളെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്ന കാര്യവും ഇയാള്‍ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍
More »
പിപിഇ കിറ്റില്‍ നടന്നത് വന്‍ അഴിമതി; റിപ്പോര്‍ട്ട് പുറത്തുവിട്ട് സിഎജി
കോവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് നടത്തിയ ക്രമക്കേടാണ് പുറത്തുവന്നിരിക്കുന്നത്. 10.23 കോടി രൂപയുടെ അധികബാധ്യത ഇതുവഴി സംസ്ഥാന സര്‍ക്കാരിനുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുകൂടാതെ പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 2020 മാര്‍ച്ച് 28 ന് പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും
More »
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം; 14കാരായ രണ്ട് ആണ്‍കുട്ടികള്‍ പ്രതികള്‍
ഹാംഷെയറിലെ ന്യൂ ഫോറസ്റ്റിലെ പാര്‍ക്കില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് 14 കാരനായ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. ജനുവരി 17ന് വൈകുന്നേരം ഫോര്‍ഡിംഗ് ബ്രിഡ്ജ് പട്ടണത്തിലെ പാര്‍ക്കിലാണ് സംഭവം നടന്നത്.
രണ്ട് ആണ്‍കുട്ടികള്‍ ഒരാള്‍ക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പൊതു സ്ഥലത്ത് മാരക ആയുധം കൈവശം വയ്ക്കല്‍, ലൈംഗീക കുറ്റകൃത്യം ചെയ്യാന്‍ തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. രണ്ടാമത്തെ ആണ്‍കുട്ടിക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണി , തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ഇരുവരേയും സൗതാംപ്റ്റണ്‍ യൂത്ത് കോടതിയില്‍ ഹാജരാക്കി.
13 കാരനായ മൂന്നാമത്ത ഒരാണ്‍കുട്ടിയെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ജനുവരി 17ാം തിയതി വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷെ
More »
അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടത്ത് പ്രവേശിപ്പിച്ചു; കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്
കോഴിക്കോട് താമരശ്ശേരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കട്ടിപ്പാറ വേനക്കാവില്‍ സുബൈദയെ വെട്ടിക്കൊന്ന മകന്‍ ആഷിഖിനെ ആണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സുബൈദയെ ആഷിഖ് കൊലപ്പെടുത്തിയത്.
പൊലീസ് കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് ആഷിഖിനെ മാറ്റിയത്. അതേസമയം പ്രതിക്കായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. മാതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പണം നല്‍കാത്തതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
'ജന്മം നല്‍കിയതിനുള ശിക്ഷയാണ് കൊല, ആ ശിക്ഷ ഞാന്‍ നടപ്പാക്കി'യെന്നായിരുന്നു കൃത്യത്തിന് ശേഷം യുവാവ് പറഞ്ഞുകൊണ്ടിരുന്നത്. സുബൈദയുടെ സഹോദരിയുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച
More »
മോദി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി
കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂല നിലപാടു സ്വീകരിക്കുമെന്നു യുഡി എഫിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എംപി ഫ്രാന്‍സിസ് ജോര്‍ജ്.
നിതീക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും പാര്‍ട്ടിയും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണു മുനമ്പം നിമാസികള്‍ സ്വീകരിച്ചത്.
നിലവിലുള്ള വഖഫ് നിയമത്തിലെ വകുപ്പുകളോടു യോജിക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഈ ബില്ല് അവതരണത്തില്‍നിന്നു പിന്നോട്ടുപോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മുനമ്പം ഭൂസമരത്തിന്റെ 100-ാം ദിനത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്‌സി(അസംബ്ളി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ്) ന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാപകല്‍ സമരത്തിന്റെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സിസ്
More »
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം : കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളില്‍ പറഞ്ഞയച്ചപ്പോള്‍ യുവതി വീട്ടില്‍ ഉണ്ടായിരുന്നു.
കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.
More »