പോക്സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
പോക്സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്.
കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍
More »
കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ശ്വാസതടസം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊച്ചി : നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിന്‍ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ദാരുണ സംഭവം നടന്നത്.
വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാന്‍ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച
More »
കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ സഞ്ജയ് റോയിക്ക് മരണം വരെ ജയില്‍
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊലപാതക കേസിലെ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം വിധിച്ച് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതി സഞ്ജയ് റോയ് മരണം വരെ ജയിലില്‍ കഴിയണമെന്നാണ് വിധി. 50,000 രൂപ പിഴയും വിധിച്ചു. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നാണ് കോടതി വിധിച്ചത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും സഞ്ജയ് റോയിക്ക് വധശിക്ഷ വിധിക്കണമെന്നും കേസന്വേഷിച്ച സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നുമാണ് ഇപ്പോഴയും സഞ്ജയ് റോയ് വാദിക്കുന്നത്.
2024 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍
More »
'പൊന്നുമോന് നീതികിട്ടി'; വിധിയില്‍ പൂര്‍ണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ
ഗ്രീഷ്മയുടെ വിധിയില്‍ പൂര്‍ണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ. പൊന്ന് മോന് നീതികിട്ടിയെന്ന് അമ്മ പറഞ്ഞു. അന്വേഷണ സംഘത്തിന് ഒരായിരം നന്ദിയെന്നും ഗ്രീഷ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുമാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിധികേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരയുകയായിരുന്നു.
എന്നാല്‍ ഗ്രീഷ്മയ്ക്ക് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. വധശിക്ഷക്ക് പുറമെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വര്‍ഷം തടവും കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വര്‍ഷം തടവും കൂടി കോടതി വിധിച്ചിട്ടുണ്ട്. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന്
More »
ഷാരോണ്‍ വധക്കേസ്; പ്രതി 24 കാരി ഗ്രീഷ്മയ്ക്ക് വധശിക്ഷ
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര സെഷന്‍ കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വര്‍ഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വര്‍ഷം തടവും വിധിച്ചു. വിധികേട്ട് ഒരുപ്രതികരണവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയില്‍ നിന്നത്. അതേസമയം അമ്മാവന്‍ നിര്‍മല്‍ കുമാറിന് 3 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. 586 പേജുള്ള വിധിപ്രസ്താവമാണ് കോടതി പുറപ്പെടുവിച്ചത്.
കോടതിയുടെ വിധിന്യായം
ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിതിരിക്കാനാണെന്നും കോടതി പറഞ്ഞു. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. 48 സാഹചര്യത്തെളിവുകള്‍ ഗ്രീഷ്മക്കെതിരെ ഉണ്ട്. ഘട്ടം ഘട്ടമായാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. സ്നേഹബന്ധം തുടരുമ്പോഴാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നത്. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി പറഞ്ഞു. പരമാവധി ശിക്ഷ
More »
അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി കടന്നുവരുന്നു. ലാത്വിയയിലെ റിഗ സ്ട്രാഡിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിജയം നേടി ഡോ. ജ്യോതിന്‍ ജോസഫ് ആണ് ചികിത്സാരംഗത്തേക്ക് എത്തുന്നത്. ലൂക്കന്‍ സാര്‍സ്ഫീല്‍ഡ് ക്ലബ്ബില്‍ ഹര്‍ലിങ് കളിച്ചിരുന്ന ജ്യോതിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി വിഭാഗത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജനാകാനാണ് ആഗ്രഹം.
ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരും, ഡബ്ലിന്‍ സെന്റ് ജയിസ് ഹോസ്പിറ്റലിലെ ജീവനക്കാരുമായ ജോയി മുളന്താനത്തിന്റെയും, (ജോസഫ് വര്‍ഗീസ്) ജിജ വര്‍ഗീസിന്റെയും മകനായ ജ്യോതിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്കാദമിക് രംഗത്ത് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.
ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് (23 വയസ്സ്) ജ്യോതിന്‍. ജ്യോതിന്റെ സഹോദരന്‍ ജെമിന്‍ ജോസഫ് ഡബ്ലിനില്‍ സോഷ്യല്‍ കെയര്‍ സെക്റ്ററില്‍ ജോലി ചെയ്യുന്നു.
More »
കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
കോട്ടയം : ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികന്‍ വീണ്ടും നിക്ഷേപിച്ചു.
എന്നാല്‍ പിന്നീട് വൈദികനു സംഘത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് പരാതി നല്‍കിയത്. കടുത്തുരുത്തി പൊലീസിലാണ് വൈദികന്‍ പരാതി നല്‍കിയത്. പ്രശസ്ത കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. പരാതിയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
More »
കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമി(എഫ്.ടി.ഐ ടി.ടി.പി)നാണ് തുടക്കമായത്.
ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജിയാത്ര സംവിധാനം നേരത്തെ സിയാലില്‍ പ്രവര്‍ത്തനമാരംഭിപിച്ചിരുന്നു. എഫ്.ടി.ഐ ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് വെറും 20 സെക്കന്‍ഡില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം.
ഇമിഗ്രേഷന്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുടമകള്‍ക്കും
More »
ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
കൊല്‍ക്കത്തയിലെ ആര്‍ജികര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റകാരന്‍. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് സഞ്ജയ് റോയ്. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞു. കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും.
കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറഞ്ഞത്. അതേസമയം കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും പ്രതി പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ കുറ്റം തെളിയിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി വന്നത്.
2024 ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സാക്ഷിപ്പട്ടികയില്‍ 128 പേരുണ്ട്. സംഭവത്തെ
More »