നാട്ടുവാര്‍ത്തകള്‍

കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം ലഭിക്കാന്‍ പാടാണെന്നുള്ള നിയമേപദേശത്തെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ചാനലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമിനെ ഉള്‍പ്പെടുത്തി ചാനല്‍ തയാറാക്കിയ ടെലി സ്‌കിറ്റാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമസമിതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍

More »

പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി. അമ്മയെ വെറുതെ വിട്ടു. അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എം എ ബഷീര്‍ ആണ് വിധി പറഞ്ഞത്. കേസില്‍ ശിക്ഷ നാളെ വിധിയ്ക്കും. കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവന്‍ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. കാമുകിയായ ഗ്രീഷ്മ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളായിരുന്നു. ഇതില്‍ അമ്മയെ വെറുതെ നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍

More »

സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
വീട്ടില്‍ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ് ആയ ഏലിയാമ്മ ഫിലിപ്പ്. കുട്ടികളുടെ മുറിയില്‍ നിന്ന് ഇവര്‍ നിലവിളിച്ചത് കേട്ടാണ് സെയ്ഫ് അലി ഖാന്‍ വിവരം അറിഞ്ഞത്. ആക്രമിയുമായുളള സംഘര്‍ഷത്തിനിടയില്‍ ഏലിയാമ്മ ഫിലിപ്പിന് കൈയില്‍ പരുക്കേറ്റിരുന്നു. കുട്ടികളെ അപായപ്പെടുത്താതിരിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് അക്രമി ഭീഷണിപ്പെടുത്തിയെന്നാണ് ഏലിയാമ്മയുടെ മൊഴി കഴിഞ്ഞ നാല് വര്‍ഷമായി സെയ്ഫ് അലിഖാന്റെ മക്കളുടെ ആയയായ ഇവര്‍ സെയ്ഫ് അലി ഖാന്റെ കുടുംബത്തിനൊപ്പമുണ്ട്. സെയ്ഫ് അലി ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂര്‍, അഞ്ച് സഹായികള്‍ എന്നിവരാണ് ആക്രമണ സമയത്ത് അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നത്. ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30

More »

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
വടക്കന്‍ പറവൂര്‍ : ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (കണ്ണന്‍, 60), ഭാര്യ ഉഷ (52), മകള്‍ വി​നി​ഷ (32) എന്നി​വരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ വി​നി​ഷയുടെ ഭര്‍ത്താവ് ജി​തി​ന്‍ ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റി​തു ജയന്‍ പൊലീസിന് മൊഴി നല്‍കി. ജിതിനെ ആക്രമിക്കുന്നത് തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന്‌ ശേഷം പ്രതി വസ്ത്രം മാറി പുറത്തിറങ്ങിയെന്ന് പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിതിനും അയല്‍വാസികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. റിതു രാജിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും.

More »

തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
തിരുവനന്തപുരം : ലണ്ടനിലെ ഹീത്രുവിലേക്കും തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്. ഇതോടെ തായ്ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സര്‍വീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബാങ്കോക്ക് സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്. നേരിട്ടുള്ള സര്‍വീസുകള്‍ വരുന്നതോടെ തായ്ലാന്‍ഡിലേക്ക് കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും.അടുത്ത വേനല്‍ക്കാല സീസണില്‍ എയര്‍ഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സര്‍വീസ്

More »

കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്
വ്യക്തി പൂജക്കെതിരെയുള്ള സിപിഎം ഇന്ന് പിണറായി വിജയന്‍ എന്ന വിഗ്രഹത്തിനു ചുറ്റും കറങ്ങുകയാണ്. എങ്ങനെയൊക്കെ പുകഴ്ത്തിയാലാണ് കാരണഭൂതന്റെ പരാതി കിട്ടുക എന്ന് വിചാരിച്ചു അണികള്‍ വാഴ്ത്തുപാട്ടുകളാണ്. കാരണഭൂതന്‍ മെഗാതിരുവാതിരയ്ക്കു ശേഷം പിണറായി സ്തുതി ഗീതം കളം നിറയുകയാണ്. തിരുവനന്തപുരത്ത് സിപിഎം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങില്‍ വാഴ്ത്തുപാട്ട് പാടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പാട്ട് പാടിയത്. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിന് മുന്‍പ് പാട്ട് തീര്‍ക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പാട്ടിനിടയില്‍ മുഖ്യമന്ത്രി വേദിയിലേക്ക് കടന്ന് വരികയായിരുന്നു. അതേസമയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചെഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാന്‍ ആലോചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാടുന്നത്

More »

സെയ്ഫിനെ കുത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്, മുഖം പതിഞ്ഞത് ഗോവണിയിലെ കാമറയില്‍
മുംബൈ : ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ കടന്നുകയറി താരത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. ഫയര്‍ എസ്‌കേപ്പ് ഗോവണിയിലെ സി.സിടിവിയില്‍ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബാന്ദ്രയിലുള്ള സെയ്ഫ് അലിഖാന്റെ വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയില്‍ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. സംഭവത്തില്‍ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്.

More »

സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ 15കാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു
തൃശൂര്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഉറങ്ങിക്കിടന്ന 17കാരനെ 15കാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി.ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്. കുട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി വിവരം. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

More »

ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്, അരുണ്‍ കുമാര്‍ ഒന്നാം പ്രതി
റിപ്പോര്‍ട്ടര്‍ വാര്‍ത്താ ചാനലിനെതിരെ പോക്‌സോ കേസ്. കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ത്ഥ പ്രയോഗത്തിലാണ് നടപടി. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍ കുമാറാണ് ഒന്നാം പ്രതി. റിപ്പോര്‍ട്ടര്‍ ഷഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. കലോത്സവത്തിനിടെ പെണ്‍കുട്ടിയോട് ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന കേസിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസെടുത്തത്. തിരുവനന്തപുരം ജില്ല ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു. കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions