നാട്ടുവാര്‍ത്തകള്‍

വാളോങ്ങി ഹൈക്കോടതി; ഗോപന്റെ 'സമാധി കല്ലറ' തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഗോപനെ സമാധിയിരുത്തിയെന്ന മക്കളുടെ വാദത്തിനെതിരെ ഹൈക്കോടതി. ഗോപന്റെ 'സമാധി കല്ലറ' തുറക്കുന്നത് പൊലീസ് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഗോപന്റെ മരണം എങ്ങനെ ആണെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗോപന്റെ കല്ലറ പൊളിക്കുന്നതിനെതിരെ മക്കളും ഭാര്യയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ഗോപന്റെ കല്ലറ തുറക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ ഭാര്യയും രണ്ട് ആണ്‍മക്കളും ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് സിഎസ് ഡയസിന്റെതാണ് വിധി. ഹര്‍ജി പരിഗണിച്ച കോടതി ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കുടുംബത്തോട് ചോദിച്ചു. ഗോപന്റെ മരണം എങ്ങനെയെന്ന് കുടുംബത്തോട് ചോദിച്ച കോടതി മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി

More »

നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് പരിഹസിച്ചു, ഭര്‍തൃവീട്ടില്‍ 19 കാരിയായ നവവധു ജീവനൊടുക്കി
മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് ശഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ശഹാനയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേ കാരണത്താല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം അറിയിച്ചു. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. 2024 മെയ് 27 ന് ആയിരുന്നു ശഹാനയുടെ വിവാഹം.

More »

കൊല്ലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. മൈനാഗപ്പള്ളി സ്വദേശിനി ശ്യാമ (26)യെ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിളിച്ചു തരണമെന്ന് ആവശ്യപ്പെട്ട് രാജീവ് നാട്ടുകാരെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും ശ്യാമയുടെ മരണം സംഭവിച്ചിരുന്നു. തന്റെ ഭാര്യ നിലത്തു വീണു എന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു വാഹനം വിളിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രാജീവ് നാട്ടുകാരെ സമീപിച്ചത്. സമീപത്തെ ക്ഷേത്രോത്സവം നടക്കുന്ന ഇടത്തേക്ക് ഓടിയെത്തിയ രാജീവിനെയുംകൂട്ടി

More »

സൂര്യനെല്ലിയെയും മറികടന്നു പത്തനംതിട്ട പീഡനക്കേസ്; പ്രതികള്‍ 58
പത്തനംതിട്ടയില്‍ കായിക താരമായ ദളിത് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായ സംഭവം സമാനതകളില്ലാത്തതെന്ന് പൊലീസ്. പെണ്‍കുട്ടിയെ 13 വയസ് മുതല്‍ പീഡിപ്പിച്ച സംഭവത്തില്‍ ആകെ 58 പ്രതികളെന്ന് ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാര്‍ അറിയിച്ചു. സൂര്യനെല്ലി പീഡന കേസ് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രതികളുണ്ടായിരുന്ന പീഡനകേസ്. 42 പേരായിരുന്നു സൂര്യനെല്ലി പീഡന കേസില്‍ പ്രതികളായിരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്. കേസിലെ പ്രതികളിലൊരാള്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. ശനിയാഴ്ച

More »

പത്തനംതിട്ട പീഡനം; കാറിനുള്ളിലും ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
അഞ്ചു വര്‍ഷത്തിനിടെ അറുപതോളം പേര്‍ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ നാലു പ്രതികളാണുള്ളത്. ഇതുവരെ 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പത്തനംതിട്ടയ്ക്കും ഇലവുംതിട്ടയ്ക്കും പുറമേ മറ്റ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പന്തളം സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മലയാലപ്പുഴ സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറുകളുടെ എണ്ണം 29 ആയി. പ്രതികളില്‍ ചിലര്‍ വിദേശത്താണെന്ന് പൊലീസ് കണ്ടെത്തി. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കുട്ടിയുടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന്

More »

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേയ്ക്ക്
എംഎല്‍എ സ്ഥാനം രാജിവെച്ച് വിവാദനായകന്‍ പി വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്പീക്കര്‍ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂര്‍ എംഎല്‍എ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നല്‍കുക. എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുന്‍കൂട്ടി കണ്ടാണ് അന്‍വറിന്റെ രാജി. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചു കൊണ്ട് പി വി അന്‍വര്‍ പറഞ്ഞത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത

More »

ബിഷപ്പ് ഹൗസില്‍ നിന്നും വിമത വൈദികരെ തൂക്കിയെടുത്ത് വെളിയിലിട്ടു പൊലീസ്; പ്രതിഷേധം
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സിനഡും അതിരൂപത ഭരണാധികാരികളും തയ്യാറാകുന്നില്ലെന്നാരോപിച്ച് വിമത വൈദികരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് പൊലീസ്. ബിഷപ്പ് ഹൗസില്‍ നിന്നും വൈദികരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുലര്‍ച്ചെ പൊലീസ് നടപടി ഉണ്ടായത്. വ്യാഴാഴ്ച രാവിലെയോടെയാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസില്‍ നിലയുറപ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘവും പുറത്ത് നിലയുറപ്പിച്ചിരുന്നു വിമത വൈദികര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികളും ബിഷപ്പ് ഹൗസിനു മുന്‍പിലുണ്ട്. പൊലീസിന്റെ സംരക്ഷണയുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിന്റെ വശങ്ങളിലുള്ള പ്രവേശന

More »

പത്തനംതിട്ടയില്‍ 13കാരിയെ 64 പേര്‍ പീഡിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പത്തനംതിട്ട : കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇപ്പോള്‍ 18 കാരിയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഇലവുംതിട്ട പൊലീസ് 40 പേര്‍ക്കെതിരെ കേസെടുത്തത്. 13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 64ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പരാതി. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പരിശീലകരും കായിക താരങ്ങളും സഹപാഠികളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

More »

പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലൂടെ 'ഇന്ത്യ' സഖ്യത്തില്‍ ; യുഡിഎഫിലും കയറും
കോണ്‍ഗ്രസില്‍ കയറാതെയും എന്നാല്‍ യുഡിഎഫില്‍ കയറാനുള്ള വഴിയൊരുക്കിയതും സിപിഎമ്മിന്റെ ശത്രുപാളയത്തിലെത്തിയും പിവി അന്‍വര്‍ എംഎല്‍എയുടെ പൂഴിക്കടകന്‍. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയാണ് പുതിയ നീക്കത്തിന് തുടക്കമിട്ടത് . തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. അന്‍വര്‍ ഡിഎംകെ മുതല്‍ സമാജ്‌വാദി പാര്‍ട്ടി വരെയുള്ള പ്രാദേശിക-ദേശീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം തേടിയത്. എല്‍ഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ അന്‍വര്‍ ആരംഭിച്ച പാര്‍ട്ടി ആയിരുന്നു ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. എന്നാല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അന്‍വര്‍ നടത്തിയ ചര്‍ച്ചകളെല്ലാം നേരത്തെ പരാജയപ്പെട്ടിരുന്നു. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions