ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം, പുറത്ത് വിശ്വാസികളുടെ കൂട്ടത്തല്ല്
കൊച്ചി : കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും അരങ്ങേറിയത്.
അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസിലുള്ളത്. ഇവരാണ് മെത്രാസന മന്ദിരത്തില്‍ പ്രാര്‍ഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്കോ പൂത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്.
വൈദികര്‍ അരമനയില്‍ കയറിയ
More »
വാളയാര്‍ കേസില്‍ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം; വിവാദം
വാളയാറില്‍ 13ഉം ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു. മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കേസില്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊലപാതകമാണെന്നായിരുന്നു കുടുംബം അടക്കം ആരോപിച്ചത്. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍
More »
'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാളുടെ പേരും അഡ്രസും പങ്കുവെച്ച് പിപി ദിവ്യ
സമൂഹ മാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. കമന്റിട്ടയാളുടെ പേരും അഡ്രസും സ്‌ക്രീന്‍ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ധിക്കുകയാണ്, ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്നും പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
സര്‍വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലര്‍ക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചത്.
ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
More »
വിവാഹ വാര്‍ഷികത്തിന് വിരുന്ന് നല്‍കിയിട്ട് ദമ്പതികള്‍ മരിച്ചനിലയില്‍
മുംബൈ : നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ ഡാംസണ്‍ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാര്‍ത്തയാണു പുലര്‍ച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്.
ആത്മഹത്യക്കുറിപ്പും വില്‍പത്രവും കണ്ടെത്തിയെങ്കിലും എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ് ആത്മഹത്യ ചെയ്തെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലില്‍ കിടത്തി, വെള്ള പൂക്കള്‍ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
More »
പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കം നാലു സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം മുന്‍ എംഎല്‍എ അടക്കം നാലു പ്രതികള്‍ക്ക് ആശ്വാസം. ഇവരുടെ അഞ്ചുവര്‍ഷം കഠിന തടവ് എന്ന ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌ക്കരന്‍ വെളത്തോളി എന്നിവര്‍ക്കാണ് താല്‍ക്കാലിക ആശ്വാസം കിട്ടിയത്.
കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഇരട്ട ജീവപര്യന്തവും സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ചുകൊല്ലം തടവും പിഴയുമാണ് സിബിഐ കോടതി നല്‍കിയത്. എന്നാല്‍ കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്.
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിധി വേദനാജനകമാണെന്നും
More »
ലണ്ടനില്‍ വീണ്ടും അരുംകൊല: ഓടുന്ന ഡബിള്‍ ഡെക്കര്‍ ബസില്‍ കൗമാരക്കാരനെ യാത്രക്കാരുടെ കണ്‍മുന്നില്‍ കുത്തിക്കൊന്നു
സൗത്ത് ഈസ്റ്റ് ലണ്ടനില്‍ ഓടുന്ന ഡബിള്‍ ഡെക്കര്‍ ബസിലുണ്ടായ കത്തിയാക്രമണത്തില്‍ 14 കാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ആക്രമണത്തിന് ഇരയായ കുട്ടിക്ക് അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നുവരുന്ന സമയത്ത് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.
ബസില്‍ വച്ചു കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് ലണ്ടനിലെ A205 സൗത്ത് സര്‍ക്കുലര്‍ റോഡിനോട് ചേര്‍ന്നുള്ള ജംഗ്ഷനു സമീപം വൂള്‍വിച്ച് ചര്‍ച്ച് സ്ട്രീറ്റിലെ 472 ബസില്‍ ആണ് ദാരുണ സംഭവം അരങ്ങേറിയത്. ക്രൂരമായ കുറ്റകൃത്യമെന്നാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സംഭവത്തെ വിശദീകരിക്കുന്നത്.
ഉച്ചയ്ക്ക് 2.30-ഓടെ നടന്ന സംഭവങ്ങളെ കുറിച്ച് പട്രോളിംഗ് ഓഫീസര്‍ സഹജീവനക്കാര്‍ക്ക് അലേര്‍ട്ട് നല്‍കി. എന്നാല്‍
More »
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊല; 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കണ്ണൂര്‍ : കണ്ണപുരത്തെ ഡിഐഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരന്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.
2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി
More »
പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം ; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍
കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളുമായ സുരേഷ്, ഭാര്യ ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചുവെന്നാരോപിച്ച് ഇവര്‍ വീടുകയറി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കേസ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളില്‍ ജനാല കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിയുള്ള ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിന് മുമ്പ് ബന്ധുക്കളും അയല്‍വാസികളുമായ സുരേഷും ഭാര്യ ഗീതുവും വീടുകയറി ആദികൃഷ്ണനെ
More »
നേപ്പാളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഉഗ്രഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു : നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഉഗ്ര ഭൂചലനം. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. 53 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 62 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ചൈനയില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ബീഹാര്‍, ആസാം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ചൈനയുടെ ടിബറ്റ് മേഖലയില്‍ 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
More »