നാട്ടുവാര്‍ത്തകള്‍

മാസശമ്പളം 2 ലക്ഷം; ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം; ഇപ്പോള്‍ അപേക്ഷിക്കാം
കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴില്‍ നേടാന്‍ അവസരം. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മനിയിലെ വിവിധ ഹോസ്പിറ്റലുകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ വഴി മേയ് 2ന് മുന്‍പ് അപേക്ഷിക്കാം. ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷിക്കാന്‍ ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മോഡ്യൂള്‍) യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി/ജനറല്‍ നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് പാസായവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 2025 മേയ് 31ന് ഉയര്‍ന്ന പ്രായപരിധി 38 വയസ് കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യമായിരിക്കും. കേരളീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ്

More »

ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി
സംസ്ഥാനത്ത് ഇനി ഐടി പാര്‍ക്കുകളിലും മദ്യം സുലഭമാകും. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി . കമ്പനികള്‍ക്ക് സമീപമാകും മദ്യ വില്‍പ്പന ശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഐടി പാര്‍ക്കുകള്‍ക്കും സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും ഇതിനായി ലൈസന്‍സിന് അപേക്ഷിക്കാം. അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ലൈസന്‍സിനായി പത്ത് ലക്ഷം രൂപയാണ് ഈടാക്കുക. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ. എഫ്എല്‍ 9 ലൈസന്‍സ് ഉളളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുളളൂവെന്നും ഉത്തരവില്‍ നിബന്ധനയുണ്ട്. എന്നാല്‍ ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കാന്‍ പാടില്ല. ഉച്ചയ്ക്ക് 12 മുതല്‍

More »

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലേക്ക്
മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും. ഇതിനായി റോഷി അഗസ്റ്റിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി വെള്ളിയാഴ്ച വത്തിക്കാനിലേക്ക് പുറപ്പെടും. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ഥനയോടെ വിട നല്‍കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ശനിയാഴ്ച സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കും മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുക. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തില്‍ പോപ്പ് ഫ്രാന്‍സിസ്

More »

വ്ലോ​ഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധ നഗ്നയാക്കി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കള്‍ കോവളം പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും മൊഴിയുണ്ട്. പെvകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

More »

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ ഞെട്ടി പാക്കിസ്ഥാന്‍; ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു
പഹല്‍ഗാമില്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ അടിയന്തരയോഗം വിളിച്ച് പാക്ക് സര്‍ക്കാര്‍. ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗമാണ് വിളിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് യോഗം വിളിച്ചത്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്നു രാവിലെയാണ് പാകിസ്താനില്‍ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്. അതേസമയം, ആക്രമണം നടത്തിയ ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരായ 1500 പേരെ ജമ്മു-കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവിധ കേസുകളിലായി

More »

മൂന്നു വയസുകാരി ഒലിവിയയുടെ മരണം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
യുകെയില്‍ നിന്നെത്തിയ പിതാവിനെ കൂട്ടാന്‍ നെടുമ്പാശ്ശേരിയിലെത്തി, തിരിച്ചുവരവേ കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധ മൂലം മരണമടഞ്ഞ മൂന്നു വയസുകാരി ഒലിവിയയുടെ വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍. ഈസ്റ്റര്‍ -വിഷു അവധിയ്ക്ക് നാട്ടിലെത്തിയ പിതാവിനെ കൂട്ടായന്‍ എയര്‍പോര്‍ട്ടില്‍ എത്തി മടങ്ങിയ തൃശൂര്‍ സ്വദേശി ഒലിവിയയാണ് അങ്കമാലിയിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. തൃശൂര്‍ വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ആണ് ഒലിവിയ. യുകെയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന ഒലിവിയ മോള്‍ക്കൊപ്പം ഹെന്‍ട്രിയുടെ ഭാര്യയായ റോസ് മേരിയും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ ഹെന്‍ട്രി, ഭാര്യ റോസ് മേരി, ഹെന്‍ട്രിയുടെ അമ്മ ഷീബ, മകള്‍ ഒലിവിയ എന്നിവരൊക്കെ ഒന്നിച്ചു ഭക്ഷണം കഴിച്ച ഹോട്ടലിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന്

More »

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ മാളയിലെ കോഴിഫാമില്‍ നിന്ന് പിടികൂടി
കോട്ടയം : തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍. തൃശ്ശൂര്‍ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം

More »

സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി; സൈനിക മേധാവിമാരുടെ അടിയന്തര യോഗം വിളിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ചശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഇന്ത്യയിലെത്തി. അടിയന്തര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് സൈനിക മേധാവിമാരുടെ യോഗംചേരും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും ചേരും. മോദി കാഷ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ട മലയാളി. കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റു. ജമ്മു കാഷ്മീരില്‍ അടുത്ത നാളില്‍ നാട്ടുകാര്‍ക്കു നേര്‍ക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്

More »

പെഹല്‍ഗാം ഭീകരാക്രമണം; 28 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ജിദ്ദയിലുള്ള മോദി ആക്രമണത്തിന് പിന്നാലെ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാനും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈസാറിന്‍ എന്ന കുന്നിന്‍മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തേക്ക് വാഹനങ്ങള്‍ക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions