നാട്ടുവാര്‍ത്തകള്‍

ബാങ്കോക്കില്‍നിന്ന് എത്തിച്ചത് 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
മുംബൈ : 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ബാങ്കോക്കില്‍നിന്ന് എത്തിയ മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. വയനാട് മാനന്തവാടി സ്വദേശിനിയും 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ ഹര്‍ഷ സണ്ണി (28)യെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 11 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തതായി അധികൃതഹര്‍ അറിയിച്ചു. ജൂണ്‍ 10-11 തീയതികളില്‍ ബാങ്കോക്കില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹര്‍ഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്. ട്രോളി ബാഗിനുള്ളില്‍ വാക്വം സീല്‍ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തിയതോടെ നടത്തിയ പരിശോധനയില്‍ അത് ഹൈഡ്രോപോണിക്

More »

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
എറണാകുളം : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ട്. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ ഹൈക്കോടതി നിര്‍ദേശിച്ചത്. ഒരു മാസത്തിനകം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മെമ്മറി കാര്‍ഡ് പരിശോധനയിലെ എസ്‌ഐടി അന്വേഷണ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്‌ഐടി അന്വേഷണ ആവശ്യത്തില്‍ പ്രൊസിക്യൂഷന്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മുദ്രവച്ച കവറിലാക്കിയ തെളിവുകള്‍ ഹൈക്കോടതി രജിസ്ട്രിയില്‍ ഹാജരാക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതിജീവിത ഉന്നയിച്ച വാദങ്ങളെല്ലാം

More »

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ ടി യ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഇന്ന് ഹാജരാകാന്‍ ഇഡി നേരത്തെ സമന്‍സ് അയച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉള്‍പ്പെടെ 9 പേര്‍ക്ക് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നത്. സാവകാശം തേടിയതിന് പിന്നാലെ വീണയ്ക്ക് സമയം അനുവദിക്കാന്‍ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ എട്ട് പേരും വൈകാതെ ചോദ്യം ചെയ്യലിന് ഹാജരാകും. സി എം ആര്‍ എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍

More »

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരം; 15 പേര്‍ ഹോം ക്വാറന്റീനില്‍
കോഴിക്കോട് നിപ സ്ഥിരീകരിച്ച നാല്‍പത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 15 പേര്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 43കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കൂടുതല്‍ ആളുകള്‍ രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ. രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട് രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പര്‍ക്കമുണ്ടായി. ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. രണ്ട് തവണ രോ​ഗി ആശുപത്രിയിലെത്തി. നാളെ തിരുവനനന്തപുരത്ത് ഉന്നതതലയോ​ഗം വിളിച്ചു

More »

അനാരോഗ്യമെന്ന്; ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ
സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍, ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പിണറായി വിജയന്റെ മകള്‍ വീണ ടി. നാളെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് നടപടി. വീണയുടെ അപേക്ഷയില്‍ ഇഡി ഇന്ന് തീരുമാനം അറിയിക്കും. വെള്ളിയാഴ്ച 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉള്‍പ്പെടെ 9 പേര്‍ക്ക് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. സി എം ആര്‍ എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം. ശശിധരന്‍ കര്‍ത്തയുടെ മറ്റൊരു കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവും വീണയ്ക്ക് വിശദീകരിക്കേണ്ടി വരും. ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക്ക് കൈപ്പറ്റിയത് മറ്റു കരാര്‍ സ്ഥാപനത്തെ അപേക്ഷിച്ച് വന്‍ തുകയാണെന്ന എസ്എഫ്ഐ ഒ കണ്ടെത്തലും കുരുക്കാണ്.

More »

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് മന്ത്രി മുരളീധരന്‍, ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം
കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചുവെന്നും രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവില്‍ നിപ പ്രോട്ടോകോള്‍ ആണ് പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലം പുറത്തുവരും. രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പര്‍ക്കമുണ്ടായി. ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. രണ്ട് തവണ രോ​ഗി ആശുപത്രിയിലെത്തി. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് : മന്ത്രി പറഞ്ഞു. നാളെ തിരുവനനന്തപുരത്ത് ഉന്നതതലയോ​ഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഭയപ്പെടേണ്ട

More »

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാണ്ട്; സത്യസന്ധമായ ഉത്തരങ്ങള്‍ തേടി രക്ഷപ്പെട്ട ഏക വ്യക്തി വിശ്വഷ് കുമാര്‍ രമേശ്
അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനു ഇടയാക്കിയ എയര്‍ ഇന്ത്യ ദുരന്തത്തിന് വെള്ളിയാഴ്ച ഒരാണ്ട് തികയുകയാണ്. അപ്പോഴും അപകടത്തിന്റെ പിന്നിലെ കാരണങ്ങളും വസ്തുതകളും പുകമറയിലാണ്. അപകടത്തിന്റെ സത്യസന്ധമായ ഉത്തരങ്ങള്‍ തേടി രക്ഷപ്പെട്ട ഏക വ്യക്തിയായ ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരന്‍ വിശ്വഷ് കുമാര്‍ രമേശ് യുകെ വിദേശകാര്യ ഓഫീസിനെ സമീപിച്ചിരിക്കുകയാണ്. 2025 ജൂണ്‍ 12ന് 260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ഇന്ത്യ വിമാനാപകടത്തില്‍ സത്യസന്ധവും സുതാര്യവുമായ ഉത്തരങ്ങള്‍ക്കായി ആഹ്വാനം ചെയ്യുകയും തന്റെ മാനസിക മുറിവുകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും കുറിച്ച് സംസാരിക്കുകയുമാണ് വിശ്വഷ് കുമാര്‍ രമേശ്. അഹമ്മദാബാദ് ദുരന്തത്തില്‍ നിന്നുള്ള തന്റെ രക്ഷപെടലിനെ 'അത്ഭുതം' എന്ന് മുമ്പ് രമേശ് വിശേഷിപ്പിച്ചിരുന്നു. അപകടത്തില്‍ ലണ്ടനിലേക്ക് പോയ വിമാനത്തിലെ 241 പേര്‍ മരിച്ചു, ഇതില്‍ 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഉള്‍പ്പെടുന്നു,

More »

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐക്കും എതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്
നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്ഐക്കും എതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി. അതേസമയം അന്‍സിബക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതി ഗൗരവമുള്ളതല്ലെന്നും പൊലീസ് പറയുന്നു. അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും

More »

മാസപ്പടിക്കേസില്‍ വീണയ്ക്ക് ഇഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം
മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് ഇഡി സമന്‍സ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എ‌ട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ എസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. കര്‍ത്തയുടെ ഭാര്യ, മകന്‍ അടക്കമുള്ള കുടുംബങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടര്‍മാര്‍ ആണ് ഇവര്‍. വീണയും കരമണല്‍ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഓ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions