നാട്ടുവാര്‍ത്തകള്‍

പെരിയ ഇരട്ടക്കൊല: സിപിഎം മുന്‍ എംഎല്‍എയും ലോക്കല്‍ സെക്രട്ടറിയുമടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
ഏറെ കോളിളക്കം സൃഷ്ടിച്ച കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 10 പ്രതികളെ വെറുതെ വിട്ടു. എറണാകുളം സിബിഐ കോടതിയാണ് ജഡ്‌ജ് എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി അറിയിച്ചു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി. കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക്

More »

വിമാനത്തില്‍ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്
വിമാനത്തിന്റെ ശുചിമുറിയില്‍ കയറി നിന്ന് സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്. മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് അബുദാബിയിലേക്ക് പോയത്. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെയാണ് ജീവനക്കാര്‍ ഇവിടെ പരിശോധന നടത്തിയത്. പിന്നാലെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തുകയായിരുന്നു. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ തുടര്‍നടപടികള്‍ക്കായി സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. തുടര്‍ന്ന് യുവാവിനെ സഹാര്‍

More »

കൊല്ലത്ത് 16കാരനെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് പത്തൊന്‍പതുകാരി
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്ന യുവതിയെ വീട്ടുകാര്‍ കാമുകനെ കാണാതിരിക്കാനായി 16കാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. പിന്നീടാണ് പതിനാറുകാരനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ട് പോയി പെണ്‍കുട്ടി പീഡിപ്പിക്കുന്നത്. മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിപ്പിച്ചായിരുന്നു പീഡനം. ഇതുസംബന്ധിച്ച് യുവതി മൊഴി നല്‍കിയെന്ന് വളികുന്നം പൊലീസ്

More »

ഇന്ത്യയെ ആധുനിക ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നേതാവിന് രാജ്യത്തിന്റെ പ്രണാമം
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗിന് വീട്ടിലെത്തി ആദരാഞ്ജലികള്‍ നേര്‍ന്നു. ഇടമുറിയാതെ ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്. പുഷ്ടപചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു. മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിംഗിന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിംഗിന്

More »

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് വിടവാങ്ങി; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍
മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പത്തുമണിയോടെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മന്‍മോഹന്‍. ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന് ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മന്‍മോഹന്‍ വളര്‍ന്നത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ഉന്നത മാര്‍ക്കോടെ എം.എ പാസ്സായി. ശേഷം കേംബ്രിഡ്ജ്

More »

ഭാര്യയെ നോക്കാന്‍ വിആര്‍എസ് എടുത്തു, യാത്രയയപ്പു ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
രോഗിയായ ഭാര്യയെ നോക്കാനായി വോളന്റററി റിട്ടയര്‍മെന്റ് എടുത്ത ഭര്‍ത്താവിന്റെ യാത്രയയപ്പു ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ സംരക്ഷിച്ച് കൂടെ നില്‍ക്കാമെന്ന ചിന്തയിലാണ് ഇദ്ദേഹം നേരത്തെ ജോലിയില്‍ നിന്നും പിരിഞ്ഞുപോരാനായി തീരുമാനിച്ചത്. പക്ഷെ വിധി അദ്ദേഹത്തിനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ചടങ്ങിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സാന്‍ഡലിന്റെ യാത്രയയപ്പ് ചടങ്ങു നടക്കുകയായിരുന്നു. ദേവേന്ദ്ര സാന്‍ഡലിന്റെയും ഭാര്യ ടീനയുടേയും ആ നിമിഷങ്ങള്‍ അതിവേഗത്തില്‍ ദുരന്തമായി മാറി. പെന്‍ഷനാവാന്‍ മൂന്നുവര്‍ഷം കൂടിയുള്ളപ്പോഴാണ് സാന്‍ഡല്‍ വിആര്‍എസ് എടുത്തത്. ടീനയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സാന്‍ഡല്‍ പുറകുവശം തടവികൊടുക്കാന്‍ ശ്രമിക്കുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ ടീന മുന്‍വശത്തെ മേശയ്ക്ക് മുകളിലേക്ക്

More »

ക്രിസ്മസിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 152 കോടിയുടെ മദ്യം; റെക്കോര്‍ഡ് വില്പന
ഇക്കുറി ക്രിസ്മസിന് വിറ്റത് 152 കോടിയുടെ മദ്യം. ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വള്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷം

More »

എം.ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനമില്ല; സംസ്കാരം ഇന്ന് വൈകിട്ട്
കോഴിക്കോട് : എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കി. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍നിന്ന് കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലു വരെ മൃതദേഹം വീട്ടില്‍ അന്തിമോപചാരത്തിനായി ഉണ്ടാകും. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന് എംടി കുടുംബത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മൃതദേഹം വീട്ടിലേക്കല്ലാതെ മറ്റൊരിടത്തും പൊതുദര്‍ശനത്തിന് അനുവദിക്കരുത്, സംസ്കാര ചടങ്ങുകള്‍ തടയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതുകൊണ്ടാണ് പൊതുദര്‍ശനം അദ്ദേഹത്തിന്റെ വസതിയില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ്

More »

ഇതിഹാസത്തിന് വിട
കോഴിക്കോട് : മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി. വാസുദേവന്‍ നായര്‍(91) ഇനി ദീപ്തസ്മരണ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഒരു മാസത്തിനിടെ പല തവണയായി ആശുപത്രിയില്‍ ചികില്‍സ തേടിയ എംടിയുടെ നില അതീവ ഗുരുതമായ അവസ്ഥയിലേക്ക് മാറിയിരുന്നു. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഭാര്യ : കലാമണ്ഡലം സരസ്വതി. മക്കള്‍ : സിതാര, അശ്വതി. സാഹിത്യത്തിലും സിനിമയിലും നാടകത്തിലും, പത്രപ്രവര്‍ത്തനവും ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം കയ്യൊപ്പ് പതിച്ച അദ്ദേഹം നോവലിസ്റ്റ്, തിരക്കഥാകൃത്ത്,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions