നാട്ടുവാര്‍ത്തകള്‍

അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഭര്‍ത്താവിനെയും അമ്മയേയും വെട്ടിക്കൊന്നു
പാലക്കാട് : ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയേയും മകനെയും വെട്ടിക്കൊന്നു. പാലക്കാട് നെന്മാറയില്‍ നടന്ന സംഭവത്തില്‍ നെന്മാറ സ്വദേശി ചെന്താമരനാണ് അയല്‍ക്കാരായ പോത്തുണ്ടി സ്വദേശി സുധാകരനെയും മാതാവ് മീനാക്ഷിയെയും കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമരന്‍. പോത്തുണ്ടി തിരുത്തുംപാടം ബോയന്‍ കോളനി നിവാസിയായ ചെന്താമരയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കൊലയാളിയായ ചെന്താമര പൊലീസ് കസ്റ്റഡിയിലാണ്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തന്റെ ഭാര്യ തന്നില്‍ നിന്നുമകലാന്‍ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ

More »

വിവാഹ പ്രായം 21, ലിവിങ് റിലേഷന് രജിസ്‌ട്രേഷന്‍; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍
ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ചരിത്രം കുറിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയും ഏകീകൃത സിവില്‍ കോഡ് അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിവേചനം അവസാനിപ്പിക്കാനുള്ള ഭരണഘടനാപരമായ നടപടിയാണ് ഏകീകൃത സിവില്‍ കോഡെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം നല്‍കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് നടപ്പാക്കുന്നതോടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും ധാമി പറഞ്ഞു. നിക്കാഹ് ഹലാല, ബഹുഭാര്യത്വം, ശൈശവവിവാഹം, മുത്തലാഖ് തുടങ്ങിയ തിന്മകള്‍ നിര്‍ത്തലാക്കാനാവും. ഭരണഘടനയുടെ 342-ാം അനുച്ഛേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനാകും. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിഭാഗത്തിനും

More »

പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന നരഭോജി കടുവ ചത്ത നിലയില്‍
വയനാട് പഞ്ചാരക്കൊല്ലിയില്‍ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. എങ്ങനെയാണ് കടുവ ചത്തത് എന്നത് വ്യക്തമല്ലെങ്കിലും കടുവയുടെ ശരീരത്തില്‍ മുറിപാടുകളുണ്ട്. കടുവയുടെ ജഡം നിലവില്‍ ബേസ് ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയ ഇത് രാധയുടെ മരണത്തിന് കാരണമായ അതെ കടുവയാണ് എന്ന് സ്ഥിരീകരിച്ചു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടര്‍ന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്നാണ് നിഗമനം. ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പുലര്‍ച്ചെ 12.30 ഓടെ

More »

എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ , മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ കേണിച്ചിറയിലെ എംഎല്‍എയുടെ വീട്ടില്‍ പൊലീസിന്റെ പരിശോധന നടന്നിരുന്നു. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേസിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണന്‍. കേസില്‍ ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. കെപിസിസി

More »

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രീം കോടതി ഉത്തരവിട്ടു
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂര്‍ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയന്‍ പൗരത്വമുള്ള പാകിസ്ഥാന്‍ വംശജനാണ് തഹാവൂര്‍ റാണ. 64 കാരനായ ഇയാള്‍ നിലവില്‍ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് മുന്‍പ് അമേരിക്കയിലെ കീഴ്‌ക്കോടതികളിലെല്ലാം ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളില്‍ നിന്നും ഉണ്ടായത്. 2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ

More »

കടുവ കൊലപ്പെടുത്തിയ രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം
കല്‍പ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം

More »

ബ്രിട്ടീഷ് കൗണ്‍സില്‍ ഒരുക്കുന്ന ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം
ലണ്ടന്‍ : യു കെ സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ ക്യാംപയിനുമായി ചേര്‍ന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഒരുക്കുന്ന 2025ലെ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ബ്രിട്ടനില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക.വിവിധ വിഷയങളിലായി 26 സ്‌കോളര്‍ഷിപ്പുകളാണ് യുകെ സര്‍വകലാശാലകള്‍ നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് തുക ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സിനുള്ള ഫീസായ 10,000 പൗണ്ടായിരിക്കും.21 സ്‌കോളര്‍ഷിപ്പുകള്‍ പ്രധാന വിഷയങ്ങളുള്‍പ്പെടുന്ന കോഴ്സുകള്‍ക്കാണ്. രണ്ടെണ്ണം നിയമാധിഷ്ഠിത കോഴ്സുകള്‍ക്കും ശേഷിച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് നേതൃസ്ഥാനം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കും.ഉയര്‍ന്ന ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് പേരു കേട്ട യുകെ യിലെ പല സര്‍വകലാശാലകളും

More »

കഠിനംകുളം കൊലപാതകം; ജോണ്‍സണ്‍ ആതിരയെ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്ന് മൊഴി
തിരുവനന്തപുരം കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് മൊഴിപ്പകര്‍പ്പില്‍ പറയുന്നു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്‌ജില്‍ നിന്നും ജോണ്‍സണ്‍ പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സണ്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്‌തു. ഇരുവരും തമ്മില്‍

More »

ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ പുഴയില്‍ ചാടി മരിച്ചു
ഏകമകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ പുഴയില്‍ ചാടി ജീവനൊടുക്കി. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് ഇന്ന് രാവിലെ നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പരസ്പരം കെട്ടിയാണ് ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചത്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹവും കണ്ടെടുത്തത്. പരസ്പരം കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കരയില്‍ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. രാവിലെ എട്ടരയോടെ കാറില്‍ ഇവിടെയെത്തിയ ദമ്പതികള്‍ കൈകള്‍ ചേര്‍ത്ത് കെട്ടി നെയ്യാറില്‍ ചാടുകയായിരുന്നു. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അപകടത്തില്‍ മരിച്ചത്. ലോ അക്കാദമിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നല്‍കിയ വേദനയില്‍ നിന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions