അടൂരിന്റെ പടത്തില്‍ അഭിനയിക്കാത്തതിനാല്‍ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി; പരിഹാസവുമായി നടന്‍ ബൈജു
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി നടന്‍ ബൈജു സന്തോഷ്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബൈജുവിന്റെ കമന്റ്. മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മലയാളം വാനോളം, ലാല്‍സലാം എന്ന ചടങ്ങിലെ അടൂരിന്റെ പ്രസംഗശകലവും അദ്ദേഹം മുന്‍പ് മോഹന്‍ലിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ചേര്‍ത്തുവെച്ച് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോക്ക് കമന്റായാണ് ബൈജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
തന്നെ വിമര്‍ശിച്ച അടൂര്‍ ഗോപാലകൃഷ്ണന് മോഹന്‍ലാല്‍ മറുപടി നല്‍കുന്നു എന്ന രീതിയിലുള്ള വീഡിയോക്കാണ് ബൈജു സന്തോഷ് കമന്റ് ചെയ്തത്. ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതുകൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി എന്നാണ് ബൈജുവിന്റെ കമന്റ്. നിരവധി പേര്‍ ബൈജുവിന് പിന്തുണയുമായെത്തി.
More »
ബദരീനാഥ് ധാമിലെത്തി രജനീകാന്ത്, ഊഷ്മള സ്വീകരകരണവുമായി ക്ഷേത്രസമിതി
സൂപ്പര്‍താരം രജനികാന്ത് തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ പുണ്യസ്ഥലമായ ബദരീനാഥ് ധാമിലെത്തി. അടുത്ത മാസം ശൈത്യകാലത്തിനായി ക്ഷേത്രനട അടയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. രജനികാന്തിന്റെ സന്ദര്‍ശനം ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രസമിതി സ്ഥിരീകരിച്ചു.
ക്ഷേത്രത്തിലെത്തിയ രജനികാന്തിനെ ക്ഷേത്രസമിതി ഊഷ്മളമായി സ്വീകരിച്ചു. ഛാര്‍ ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥ് ധാമില്‍, പ്രത്യേകിച്ച് ശൈത്യകാലത്ത് നട അടയ്ക്കുന്നതിന് മുമ്പായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തര്‍ എത്താറുണ്ട്. ക്ഷേത്രദര്‍ശനം നടത്തുന്ന നടന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബദരീനാഥ് ധാം സന്ദര്‍ശനത്തിന് മുന്നോടിയായി രജനികാന്ത് സുഹൃത്തുക്കളോടൊപ്പം ഋഷികേശിലും എത്തിയിരുന്നു. വെള്ള കുര്‍ത്തയും മുണ്ടും ധരിച്ച നടന്‍ വഴിയോരത്ത് നിന്ന് ലളിതമായ ഭക്ഷണം ആസ്വദിക്കുന്ന ചിത്രം
More »
മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് കേരളം, മലയാളത്തിന്റെ സുവര്‍ണ നേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കുളള ആദരവാണ് ഫാല്‍ക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്.
ഫാല്‍ക്കെ അവാര്‍ഡിലൂടെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്‍ലാല്‍ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും കൈമാറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 'മലയാളം വാനോളം ലാല്‍സലാം' എന്ന പേരിലാണ് മോഹന്‍ലാലിനെ ആദരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ചടങ്ങ് നടന്നത്.
മോഹന്‍ലാല്‍ മലയാളത്തിന്റെ ഇതിഹാസതാരമാണെന്ന്
More »
'പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചതില്‍, ആളുകള്‍ കാണുന്നത് എന്റെ മതം' -ഷെയ്ന്‍ നിഗം
പലസ്തീന്‍ വിഷയത്തില്‍ ആളുകള്‍ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് ഷെയ്ന്‍ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തില്‍ ഷെയിന്‍ നിഗം നായകനായി, ശന്തനു, അല്‍ഫോന്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പ്രീതി അസ്രാണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ബള്‍ട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയിന്‍ നിഗം.
'പലസ്തീന്‍ വിഷയം വളരെ വലിയൊരു പ്രശ്‌നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല, അതില്‍ പലരും കമന്റ് ചെയ്യുന്നത്, 'ഈ മതത്തിന്റെ ഒരു സംഭവം നടന്നപ്പോള്‍, എന്താ ഷെയ്ന്‍ പ്രതികരിക്കാത്തത് ?, മറ്റൊരിടത്ത് ഇങ്ങനെയൊരു സംഭവം നടന്നപ്പോള്‍ എന്ത്‌കൊണ്ട് പ്രതികരിച്ചില്ല, എന്നൊക്കെയാണ്. ഞാന്‍ പത്രം വായിക്കുന്നരാളല്ല. കാരണം ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ചുവേദനയെടുക്കും. സോഷ്യല്‍ മീഡിയയില്‍ ഈ
More »
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കാമറയ്ക്ക് മുന്നില്‍
നീണ്ട ഏഴ് മാസത്തെ ഇടവേളക്ക് ശേഷം കാമറയ്ക്ക് മുന്നില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരാധകര്‍ ആഗ്രഹിച്ചപോലെ യാതൊരു ആരോഗ്യപ്രശനങ്ങളും ഇല്ലാതെ മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തില്‍ സ്വയം ഡ്രൈവ് ചെയ്‌ത് എത്തി.
ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മമ്മൂട്ടി ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദില്‍ എത്തുമെന്ന് ആന്റോ ജോസഫ് നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ നിന്നെടുത്ത ചെറിയ ഇടവേള ലോകമെമ്പാടുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചുവെന്ന് അദ്ദേഹം
More »
ചിലര്‍ക്ക് സന്തോഷമായേക്കാം, ഞങ്ങള്‍ വേര്‍പിരിയുന്നു'; വിവാഹമോചന വാര്‍ത്ത പങ്കുവെച്ച് നടി റോഷ്‌ന ആന്‍ റോയി
ഒമര്‍ ലുലു സംവിധാനം ചെയ്‌ത ഒരു അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് നടി റോഷ്‌ന ആന്‍ റോയി. 2020 നവംബറിലായിരുന്നു റോഷ്‌നയുടെ വിവാഹം. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിനെയാണ് റോഷ്‌ന വിവാഹം ചെയ്തത്. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചിതരായി എന്ന വാര്‍ത്ത പങ്കുവെക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ റോഷ്‌ന തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വര്‍ഷങ്ങള്‍ക്ക് ശേഷം, ഇരുവരും സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാന്‍ തീരുമാനിച്ചുവെന്ന് റോഷ്‌ന കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നതെന്നും ഇതു വെളിപ്പെടുത്താല്‍ ശരിയായ സമയം ഇതെന്നു തോന്നിയെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചിലര്‍ക്ക് സന്തോഷമായേക്കാമെന്നും അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും താരം
More »
നടക്കാന്‍ പാടില്ലാത്തത് നടന്നു, സത്യം പുറത്ത് വരും'; കരൂര്‍ ദുരന്തത്തില്‍ വിജയ്
കരൂര്‍ ദുരന്തത്തില്‍ ആദ്യമായി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ച് ടിവികെ നേതാവും നടനുമായ വിജയ്. താന്‍ ഇത്രയും വേദന അനുഭവിച്ചിട്ടില്ലെന്ന് വിജയ് പറഞ്ഞു. ടിവികെ പ്രവര്‍ത്തകരെ തൊടരുതെന്നും വിജയ് പറഞ്ഞു. രാഷ്ട്രീയം ശക്തമായി തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണുമെന്നും വിജയ് അറിയിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും വിജയ് നന്ദി അറിയിച്ചു. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടും വിജയ് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇങ്ങനെയാണോ പകരം വീട്ടുന്നതെന്നായിരുന്നു ചോദ്യം. വേറെ ഒരിടത്തും പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും കരൂരില്‍ മാത്രം എങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിയെന്നും വിജയ് ചോദിച്ചു. തനിക്ക് അനുവദിച്ച സ്ഥലത്ത് നിന്നുമാണ് പ്രസംഗിച്ചതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന സംശയിക്കുന്ന
More »
കസ്റ്റംസിന്റെ നീക്കം നിയമവിരുദ്ധം, വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ ദുല്‍ഖര്‍ ഹൈക്കോടതിയില്‍
ഭൂട്ടാനില്‍ നിന്ന് എസ് യു വികള്‍ കേരളത്തിലേക്ക് കടത്തിയ 'ഓപ്പറേഷന്‍ നുംഖൂര്‍ കേസില്‍ കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.
എന്നാല്‍ കസ്റ്റംസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെടുന്നു. ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം.
കേസിന്റെ ഭാഗമായി 38 വാഹനങ്ങള്‍ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച്
More »
നൂറാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനെന്ന് പ്രിയദര്‍ശന്‍
തന്റെ നൂറാമത്തെ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇപ്പോള്‍. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാന്‍ കഴിയില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
'എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണ്. കാരണം ഞാന്‍ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹം എന്നെ സിനിമകള്‍ എടുക്കാന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹന്‍ലാല്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കള്‍ ആണെങ്കിലും സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിന് ഒരുപാട് ഓപ്ഷന്‍സ് ഉണ്ട്. കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ
More »