ആശുപത്രി കിടക്കയില്‍ എന്നെ ഉപേക്ഷിച്ച് ഭാര്യ പോയി, പെണ്ണുപിടിയനാണെന്ന് പറഞ്ഞ് മകളെയും അകറ്റി-കൊല്ലം തുളസി
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. അടുത്തിടെ കൊല്ലം ഗാന്ധിഭവനില്‍ വച്ച് അദ്ദേഹം നടത്തിയ ഒരു പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചുപോയതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. നടി ലൗലിയെ ഗാന്ധിഭവനില്‍ വച്ച് കണ്ടതാണ് ആ വിഷയം തന്നെ നടന്റെ മനസിലേക്കെത്താന്‍ കാരണം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കൊല്ലം തുളസി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
കൊല്ലം തുളസിയുടെ വാക്കുകള്‍ :
'നടി ലൗലിയെയും അവരുടെ അമ്മയെയും അന്ന് ഞാന്‍ ഗാന്ധിഭവനില്‍ വച്ച് കണ്ടു. അവരുടെ കഥ കേട്ടപ്പോള്‍ ഞാന്‍ എന്നിലേക്ക് മടങ്ങി. എന്റെ കഥയും ഏകദേശം അങ്ങനെ തന്നെയാണ്. ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. എന്റെ ഏറ്റവും വലിയ വിഷമം മകളെ പോലും എന്നില്‍ നിന്നകറ്റി എന്നുള്ളതാണ്. കലാകാരന്‍ എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയുള്ളയാളാണ് ഞാന്‍.
More »
ഉഭയകക്ഷി അശ്ലീലങ്ങള്‍ക്ക് ഒരാള്‍ മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍
ലൈംഗീക ചൂഷണ കേസില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍.
പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്... കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ആയിരുന്നു... കമന്റ്‌ബോക്‌സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.
രാഹുല്‍ മാങ്കൂട്ടത്തിന് എതിരെയുള്ള ചര്‍ച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോര്‍മ്മ വരുന്നത്, കുറച്ച് നാളുകള്‍ക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയില്‍ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്... നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യമുള്ള കാര്യമാണ്. തുടര്‍ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേര്‍ത്ത് നട്ടാല്‍ കുരുക്കാത്ത, ഒരു 'നുണബോംബ്' ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മന്‍ ചാണ്ടി സാറും
More »
ഓണം റിലീസില്‍ മേല്‍ക്കൈ നേടി ഹൃദയപൂര്‍വ്വം; വിസ്മയിപ്പിച്ചു ലോകയും
മലയാള സിനിമയിലെ ഓണം റിലീസില്‍ മേല്‍ക്കൈ നേടി എവര്‍ക്ലാസിക് കോംബോ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ ഹൃദയപൂര്‍വ്വം. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ 100 കോടി ചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററില്‍ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍
More »
കമല്‍ഹാസന്‍ ബംഗാളി പഠിച്ചത് അപര്‍ണ സെന്നിനെ വളയ്ക്കാനെന്ന് വെളിപ്പെടുത്തി ശ്രുതിഹാസന്‍
കമല്‍ഹാസന്‍ ബംഗാളി ഭാഷ പഠിച്ചത് നടി അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാനായിരുന്നുവെന്ന് വെളിപ്പെടുത്തി മകളും നടിയുമായ ശ്രുതിഹാസന്‍. നടന്‍ സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതി ഇക്കാര്യം തുറന്നുപറഞ്ഞത്. അപര്‍ണ സെന്നിനോട് അദ്ദേഹത്തിന് കടുത്ത പ്രണയമായിരുന്നുവെന്ന് ശ്രുതി പറയുന്നു. ടോക്ക് ഷോയില്‍ തമിഴ്, തെലുഗു തുടങ്ങി ഒന്നിലധികം ഭാഷകള്‍ അറിയുമെന്നതില്‍ ശ്രുതിയെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു സത്യരാജ്.
ഇത് നിനക്ക് അച്ഛനില്‍ നിന്നും കിട്ടിയ ഗുണമാണെന്നും അദ്ദേഹം ബംഗാളി പഠിച്ചാണ് ബംഗാളി സിനിമയില്‍ അഭിനയിച്ചതെന്നും സത്യരാജ് പറഞ്ഞു. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ശ്രുതി സത്യരാജിനോട് പറഞ്ഞത്. 'അദ്ദേഹം എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ ? ആ സമയത്ത് അദ്ദേഹത്തിന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബംഗാളി ഭാഷ പഠിച്ചത്. അല്ലാതെ സിനിമയ്ക്ക് വേണ്ടിയൊന്നുമല്ല', ശ്രുതി ഹാസന്‍
More »
ടിവികെ യോഗത്തില്‍ പങ്കെടുത്ത യുവാവിനെ തള്ളിയിട്ടു; വിജയ് അടക്കമുള്ളവര്‍ക്കെതിരെ കേസ്
തമിഴക വെട്രി കഴകം (ടിവികെ) യോഗത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതിയില്‍ നടന്‍ വിജയ്ക്കെതിരെ കേസ്. വിജയ് നടക്കുന്നതിനിടെ റാംപിലെത്തിയ യുവാവിനെ തള്ളിയിട്ടെന്ന പരാതിയിലാണ് കേസെടുത്തത്. ശരത് കുമാര്‍ എന്ന യുവാവാണ് പരാതിക്കാരന്‍. ശരത് കുമാറിനെ വിജയുടെ കൂടെയുള്ളവര്‍ തൂക്കിയെറിഞ്ഞുവെന്നാണ് പരാതി.
വിജയിയെ കൂടാതെ ബൗണ്‍സര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21ന് മധുരയിലെ പരപതിയില്‍ വെച്ച് നടന്ന രണ്ടാമത് ടിവികെയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സംഭവം. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. സമ്മേളനം നടക്കുന്ന വേദിക്ക് മുമ്പിലായി വലിയ റാംപ് സെറ്റ് സജ്ജമാക്കിയിരുന്നു.
ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വിജയ് ഈ റാംപിലൂടെ നടക്കവേ ചില അണികള്‍ റാംപിലേക്ക് കയറാന്‍ ശ്രമിക്കുകയും ബൗണ്‍സര്‍മാര്‍ ഇവരെ തള്ളിയിടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ ശരത് കുമാറും
More »
കൈലാഷിന്റെ നായികയായി കുംഭമേള താരം മൊണാലിസ ഭോസ്‍ലെ മലയാള സിനിമയിലേക്ക്
മഹാകുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരമായി മാറിയ മാല വില്പനക്കാരി മൊണാലിസ ഭോസ്‍ലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് ചിത്രത്തിലെ നായകന്‍.
നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിര്‍മിക്കുന്നു. ശങ്കര്‍ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ, ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മൊണാലിസയുടെ വിവിധ റീലുകള്‍ ലക്ഷക്കണക്കിന് ആളുകളാണ്
More »
മോളിവുഡിന്റെ സൂപ്പര്‍ ഫാന്റസി യൂണിവേഴ്‌സ് ചിത്രം 'ലോക' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സൂപ്പര്‍ ഫാന്റസി യൂണിവേഴ്‌സ് ചിത്രം 'ലോക - ചാപ്റ്റര്‍ വണ്‍ :ചന്ദ്ര' യുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, പേ ടി എം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, ഡിസ്ട്രിക്റ്റ് തുടങ്ങിയ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്. ബുക്കിംഗ് ഓപ്പണ്‍ ആയ നിമിഷം മുതല്‍ ഗംഭീര പ്രേക്ഷക പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിങ്ങിനു ലഭിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തു വന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക്
More »
ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കില്ലെന്ന് ജീത്തു ജോസഫ്
ഷൂട്ടിങ് തുടങ്ങാനിരിക്കെ, ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും സംവിധായകന്‍ പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ആദ്യത്തെ സിനിമ ഇന്‍വെസ്റ്റിഗേഷന്‍ ആയിരുന്നു. അത് കഴിഞ്ഞ് മമ്മി ആന്റ് മി ആണ്. പിന്നെ ചെയ്തത് മൈ ബോസ് ആണ്. ബ്രാന്റഡ് ആകണം എന്ന താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ മെമ്മറീസ് കഴിഞ്ഞ് ദൃശ്യം കൂടി വന്നപ്പോള്‍ ടാഗ് ചെയ്യപ്പെട്ടുവെന്നാണ് ജീത്തു പറയുന്നത്.
ദൃശ്യം ത്രീയുടെ പിറവിയ്ക്ക് പിന്നിലെ കഥയും ജീത്തു പങ്കുവച്ചു. ദൃശ്യം 2 കണ്ട് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ ചോദിച്ചു, മൂന്നാം ഭാഗത്തിനുള്ള സ്‌കോപ്പുണ്ടോ ? എനിക്കറിയില്ല, പക്ഷെ മൂന്നാം ഭാഗം ഉണ്ടെങ്കില്‍ ഇങ്ങനെ ആയിരിക്കണം അവസാനിക്കേണ്ടത് എന്ന് പറഞ്ഞു. ഇത് കൊള്ളാമല്ലോ
More »
മോഹന്‍ലാലിന്റെ രാജി ഞെട്ടിച്ചു ,എളുപ്പത്തില്‍ തോല്‍വി സമ്മതിക്കുന്നയാളല്ല അദ്ദേഹം- ശ്വേത മേനോന്‍
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍. അദ്ദേഹം ഒറ്റപ്പെട്ട് പോയതുകൊണ്ടാവാം രാജിവെച്ചത് എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.
'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സമയം എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സമയമായിരുന്നു. ലാലേട്ടന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ അത് കൂടുതല്‍ ഞെട്ടലുണ്ടാക്കി. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വലിയ തീരുമാനമായിരുന്നിരിക്കണം. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എളുപ്പത്തില്‍ തോല്‍വി സമ്മതിക്കുന്ന ആളല്ല. ആ സമയത്ത് ഞാന്‍ ആ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇല്ലായിരുന്നെങ്കിലും, അങ്ങനെ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിന് ചേര്‍ന്നതായി തോന്നിയില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഞാന്‍ ആറ് വര്‍ഷം
More »