സിനിമ

പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' റിലീസിന് ഒരുങ്ങുന്നു. കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‍നറായി ഒരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 2-ന് തിയറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പിയാണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി . ജോസഫ് വിജീഷും സംവിധായകന്‍ തമ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സനല്‍ ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ​ അച്ഛനും മുതിര്‍ന്ന രണ്ട് ആണ്‍മക്കളും തമ്മിലുള്ള രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അച്ഛന്റെ ചില അബദ്ധങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്ന മക്കളും, തുടര്‍ന്ന് അവര്‍ ഒരു മലയോര പ്രദേശത്ത് അഭയം പ്രാപിക്കുന്നതുമാണ് കഥയുടെ പശ്ചാത്തലം. അവിടെ വെച്ച് അരങ്ങേറുന്ന

More »

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
നാടകപ്രവര്‍ത്തകനും സാംസ്‌കാരിക സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി(78)ക്ക് കേരളം ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രണ്ടാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകിട്ട് അന്തരിച്ചു. ഇന്ന് വൈകിട്ട് 6.45ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. രാവിലെ ഒന്‍പത് മുതല്‍ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. കലാ-സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നുണ്ട്. സൂര്യയുടെ പരിപാടികള്‍ പതിവായി അരങ്ങേറിയിരുന്ന സമയമായ വൈകിട്ട് 6.45ന് തന്നെയാണ് അദ്ദേഹത്തിന്റെ സംസ്കാരവും നിശ്ചയിച്ചിരിക്കുന്നത്. 1951 ഏപ്രില്‍ 11ന് കോട്ടയത്ത് ജനിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഔദ്യോഗിക പേര് നടരാജ കൃഷ്ണമൂര്‍ത്തി എന്നായിരുന്നു. തിരുവനന്തപുരം മോഡല്‍ സ്കൂളിലും ആര്‍ട്സ് കോളജിലും പഠിച്ച അദ്ദേഹം കൊല്ലം ടി.കെ.എം

More »

സഹോദരിയുടെ ചെക്ക് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി നടി അംബിക
സഹോദരിയും നടിയുമായ രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് പരാതിയില്‍ വിശദീകരണവുമായി നടി അംബിക രംഗത്ത്. രാധ വളരെ സൂക്ഷ്മമായും ശ്രദ്ധിച്ചും കാര്യങ്ങള്‍ കൈകൈര്യം ചെയ്യുന്ന ആളാണ്. ബാഗുകള്‍ അടക്കം അത്രമാത്രം സൂക്ഷിച്ച് നമ്പര്‍ ലോക്ക് ആടക്കം ഇട്ടാണ് ഉറങ്ങാന്‍ പോലും പോകുന്നത്. അങ്ങനയുള്ള രാധ ചെക്ക് വീട്ടിലെ കബോര്‍ഡില്‍ അലക്ഷ്യമായി വെച്ചിട്ട് പോയി എന്ന് പറയുന്നത് തന്നെ വിശ്വസിക്കുമോ. ഇത് കേള്‍ക്കുന്നവര്‍ സാമാന്യ ബുദ്ധിയില്ലാത്തവരാണോ എന്ന് അവര്‍ ചോദിച്ചു. ചെക്ക് തന്നത് രാധ തന്നെയാണ്. എആര്‍എസ് ഗാര്‍ഡന്റെ ഷെയറുമായി ബന്ധപ്പെട്ട് എന്തിനൊക്കെയാണ് ആ ചെക്ക് നല്‍കിയതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എആര്‍എസുമായി ബന്ധപ്പെട്ട് നടന്ന നിയമ വ്യവഹാരത്തിന്റ ഭാഗമായി കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് രാധ തനിക്ക് നല്‍കേണ്ടി വന്നതാണ്. രാധ തന്നെയാണ് അതില്‍ ഒപ്പിട്ടിരിക്കുന്നതെന്നും അംബിക വ്യക്തമാക്കി. എന്നാല്‍ ഇങ്ങനെ ഒരു പരാതി

More »

50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനും എതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരിയും അഭിനേത്രിയുമായ രാധ. 50 കോടി വരുന്ന ചെക്കുകള്‍ തന്റെ മുറിയില്‍ നിന്നും ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കില്‍ കൊണ്ടുപോയി പണമായി മാറ്റാന്‍ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നല്‍കിയിട്ടുള്ള പരാതി. എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന പേരിലുണ്ടായിരുന്ന ആര്‍ ആര്‍ ഗാര്‍ഡന്‍ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള ചെക്കുകളാണ് ബാങ്കില്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിച്ചത് എന്നാണ് രാധ പരാതിയില്‍ പറയുന്നത്. സ്ഥാപനത്തിന്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒപ്പിട്ട ചെക്കുകള്‍ സൂക്ഷിച്ചിരുന്നു. 11 ലക്ഷം, 13.17 കോടി, 27.73 കോടി. 7 കോടി, 1.79 കോടി എന്നീ തുകകള്‍ രേഖപ്പെടുത്തിയ ചെക്കുകളായിരുന്നു ഉണ്ടായിരുന്നത്. താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് അംബികയും സഹോദരനും മുറിയില്‍ നിന്നും ഇവ എടുത്തുകൊണ്ടുപോയെന്നുമാണ് രാധ

More »

സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു
ഉണ്ണി മുകുന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു. ദേശീയ പുരസ്കാര ജേതാക്കളായ നിര്‍മ്മാതാക്കള്‍ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദന്‍ ഫിലിംസും ഒന്നിക്കുന്നു. 'മാര്‍ക്കോ'യ്ക്ക് ശേഷം പാന്‍ ഇന്ത്യന്‍ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ 50-ാമത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. എന്റെ 50-ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്റെയും സംവിധായകന്റെയും കുപ്പായമണിയുന്നത് അതിന് കൂടുതല്‍ അര്‍ത്ഥം നല്‍കുന്നു. സ്വന്തം ശൈലിയില്‍ കഥകള്‍ പറയണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടേയും പനോരമ സ്റ്റുഡിയോസിന്റെയും വലിയ പരിചയസമ്പത്തും അനുഭവസമ്പത്തും ഈ സിനിമയ്ക്ക് വലിയ കരുത്ത പകരും.

More »

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് എറണാകുളം മുന്‍സിഫ് കോടതി നിര്‍ദ്ദേശം നല്‍കി. തനിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ക്ക് മുന്‍സിഫ് കോടതി സമന്‍സ് അയച്ചു. കൂടാതെ, ഇത്തരത്തിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിച്ച മെറ്റ പ്ലാറ്റ്ഫോമും ഹര്‍ജിയില്‍ മറുപടി നല്‍കണം. നടി മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍ നേരത്തെ നടത്തിയ ആരോപണം. ഈ വസ്തുതാവിരുദ്ധമായ പ്രചാരണത്തിനെതിരെ മഞ്ജു

More »

നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
തനിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതേയും നിരന്തര ശല്യം നടത്തുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നതെന്നും തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സമൂഹമാധ്യമത്തിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതിന് എതിരെയാണ് ഹര്‍ജി നല്‍കിയതെന്ന് മഞ്ജു വാര്യരുടെ അഭിഭാഷക അഡ്വ. ശാന്തി മഹാദേവി. കോടതിയില്‍ നിന്ന് തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നും അഭിഭാഷക വ്യക്തമാക്കി. സനല്‍ കുമാര്‍ ശശിധരനെതിരെ മാത്രമല്ല അപകീര്‍ത്തിപ്പെടുത്തുന്ന എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. യുടൂബര്‍ ഷാജന്‍ സ്‌കറിയ കേസില്‍ രണ്ടാം പ്രതിയാണ്.

More »

തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
നടി മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവിലെന്ന ആരോപണവുമായി ചലച്ചിത്ര സംവിധായകാന്‍ സനല്‍കുമാര്‍ ശശിധരന്‍ തിരുവനന്തപുരം സെക്രെട്ടറിയറ്റിന് മുന്നില്‍ സമരത്തിലാണ്. ഏറെക്കാലമായി താനും മഞ്ജുവും തമ്മില്‍ അടുപ്പത്തിലെന്ന നിലയില്‍ സനല്‍ കുമാര്‍ ശശിധരന്‍ ചില ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തു വന്നിരുന്നു. മഞ്ജു പരാതി കൊടുത്തിട്ടും സനല്‍കുമാര്‍ വിടാന്‍ ഭാവമില്ല. ഇതേസമയം, മഞ്ജു തടവിലെന്ന ആരോപണത്തിന് സഹോദരന്‍ മധു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നര്‍മം കലര്‍ത്തിയ പ്രതികരണവുമായി രംഗത്തുണ്ട്. ഇതില്‍ മധുവും ഭാര്യയും മകളും അമ്മയും മഞ്ജുവിന്റെ ഒപ്പമുള്ള ഒരു ചിത്രവുമുണ്ട്. പോസ്റ്റിലെ വാചകങ്ങള്‍ ചുവടെ : 'തടവില്‍ കഴിയുന്ന മഞ്ജുവിനെ' കണ്ടു അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു. മഞ്ജുവിനെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള കാലമാടന്മാര്‍ എങ്ങാനും

More »

ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
ബിജുമേനോന്‍ നായകനാകുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറാണ്. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions