സിനിമ

കണ്ണപ്പയുടെ ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് ഇവന്റ് ജൂണ്‍ 14ന് കൊച്ചിയില്‍!
ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ് തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന 'കണ്ണപ്പ'. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് ഒരുങ്ങുകയാണ് എന്നറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജൂണ്‍ 14ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് 5 മണിക്കാണ് ഇവന്റ്. മോഹന്‍ലാല്‍, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹന്‍ബാബു, മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും ഇവന്റില്‍ പങ്കെടുക്കും. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത്. ജൂണ്‍ 27-ന് കണ്ണപ്പ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന

More »

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് നല്ലകാര്യം, എല്ലാ തെളിവുകളും കൊടുത്തുകഴിഞ്ഞു'- ദിയകൃഷ്ണ
ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെസാമ്പത്തിക തട്ടിപ്പ് കേസില്‍ ദിയയുടെ മൊഴി രേഖപ്പെടുത്തി മ്യൂസിയം പൊലീസ്. കേസ് ഫയലുകള്‍ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിജിപിയുടെ നിര്‍ദ്ദേശനുസരണമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ തെളിവുകളും കൊടുത്തുകഴിഞ്ഞുവെന്നും ദിയ പ്രതികരിച്ചു. കവടിയാറിലെ ദിയ കൃഷ്ണയുടെ ഫ്ലാറ്റില്‍ എത്തിയാണ് മ്യൂസിയം പൊലീസ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ ഫ്ലാറ്റില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. ഫ്ലാറ്റില്‍ നിന്ന് അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. ദിയയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതുവരെ ശേഖരിച്ച മുഴുവന്‍ ഡിജിറ്റല്‍ തെളിവുകളും കേസ് ഫയലുകളും ഉള്‍പ്പെടെ മ്യൂസിയം പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറും.

More »

മള്‍ട്ടിപ്ലക്സിലെ സിനിമ ടിക്കറ്റ് കൊള്ള; പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, ഐനോക്സ് തിയറ്ററുകള്‍ക്കെതിരെ ഹൈക്കോടതി
മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടി. തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി കോട്ടയം സ്വദേശി മനു നായര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് നിരക്ക് കൂട്ടുന്നതെന്നും കേരള സിനിമാസ് റഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനു മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. രാജ്യത്തെ പ്രമുഖ തിയറ്റര്‍ ശൃംഖലകളായ പിവിആര്‍, സിനിപോളിസ്,

More »

മനോജ് കെ. ജയന്റെയും ഉര്‍വശിയുടേയും മകള്‍ 'കുഞ്ഞാറ്റ' സിനിമയിലേക്ക്
മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം... സര്‍ജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റര്‍ ആണ്. ഇക്ക പ്രോഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലിയാണ് നിര്‍മാണം. സമൂഹമാധ്യമങ്ങളില്‍ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയില്‍ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലെത്തുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. ഉര്‍വശിയും മനോജ്‌ കെ. ജയനും ഇക്കാര്യം ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ : അലക്സ് ഇ. കുര്യന്‍, ഛായാഗ്രഹണം : അനുരുദ്ധ് അനീഷ്, സംഗീതം : ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിങ് : സാഗര്‍

More »

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെ കത്രീന കൈഫ് മാലദ്വീപ് ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍
മാലദ്വീപ് ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫ്. മാലദ്വീപിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം കഴിഞ്ഞവര്‍ഷം ആദ്യം വഷളായിരുന്നു. അതോടെ ഇന്ത്യക്കാര്‍ ലക്ഷദ്വീപ് ടൂറിസം പ്രമോഷന്‍ ഏറ്റെടുത്തിരുന്നു. പിന്നീട് തെറ്റുതിരുത്തി ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലദ്വീപ് തന്നെ രംഗത്തിറങ്ങി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് ഒരു മാസം മുമ്പാണ് കത്രീന കൈഫിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്. കത്രീന കൈഫ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തിയും, പ്രഗത്ഭയായ കലാകാരിയുമാണെന്നും ഇന്ത്യന്‍ സിനിമയ്ക്ക് അവര്‍ര് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മാലദ്വീപ് ടൂറിസം പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ 2024

More »

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്- പാര്‍ഥിപന്‍
താന്‍സുന്ദരിയാണെന്ന് അഹങ്കാരമുള്ള നടിയാണ് സുഹാസിനിയെന്ന് നടന്‍ പാര്‍ഥിപന്‍. 'വെര്‍ഡിക്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്റെ പരാമര്‍ശം. 50 വസസായ വിവരം സുഹാസിനി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് പാര്‍ഥിപന്‍ പറയുന്നത്. ഈ പ്രായത്തിലും താന്‍ സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക് എന്നാണ് പാര്‍ഥിപന്‍ പറയുന്നത്. 'സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു പറഞ്ഞു, 'പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി' എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും.' 'ആരും പിന്നീട് പ്രായം പറയില്ല. 50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50ാം

More »

നടിമാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നത് നാണക്കേടെന്ന്‌ ഗായിക ചിന്മയി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ ഗായിക ചിന്മയി ശ്രീപദ. നടി ആക്രമിക്കപ്പെട്ട കേസ്‌ നിലനില്‍ക്കേ ദിലീപിനെ പിന്തുണയ്‌ക്കുന്ന സ്‌ത്രീകളെ കുറിച്ചും ചിന്മയി സംസാരിച്ചു. സഹപ്രവര്‍ത്തകയ്‌ക്ക് ദുരനുഭവം ഉണ്ടായെന്ന്‌ അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണയ്‌ക്കുന്നത്‌ നാണക്കേടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പാര്‍വതി തിരുവോത്ത്‌ പ്രസക്‌തമായ ചോദ്യമാണു ചോദിച്ചത്‌. അതിജീവിതമാരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ മുഴുവന്‍ ഉദ്ദേശ്യവും. പോലീസ്‌ അന്വേഷണത്തിലെ സുരക്ഷയെ അവര്‍ ശരിയായ രീതിയിലാണു ചോദ്യം ചെയ്‌തത്‌. റിമ കല്ലിങ്കലും പാര്‍വതിയും എന്തിനാണ്‌ തഴയപ്പെട്ടത്‌ ?. ഒരു കൊട്ടേഷന്‍ കൊടുത്തു സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന്‌ അറിഞ്ഞിട്ടും അയാള്‍ക്കു നല്ല

More »

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല
അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് 'അമ്മ' സംഘടന. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന ഒരു നിഗമനത്തിലും എത്തിയിട്ടില്ല എന്നാണ് അമ്മയുടെ മെമ്പറായ ജയന്‍ ചേര്‍ത്തല ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്. ഉണ്ണി മുകുന്ദന്‍ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിപിന്‍ കുമാര്‍ ആണ്. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ല എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്. ഉണ്ണി മുകുന്ദനും വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ബി

More »

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതായി പരാതി
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ് എടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാര്‍ പരാതി നല്‍കിയത്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജീവനക്കാരികള്‍ 8,82,000 രൂപ നല്‍കിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കവടിയാറിലെ ദിയയുടെ ആഭരണ/വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വ്യാജ ക്യൂആര്‍ കോഡ് വച്ച്, കസ്റ്റമേഴ്സിന്റെ പക്കല്‍ നിന്നും വന്‍ തുക വനിതാ ജീവനക്കാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions