ആവേശം സിനിമയിലെ 'കുട്ടി' വില്ലന്‍ മിഥുന്‍ വിവാഹിതനായി
ആവേശം എന്ന സിനിമയില്‍ വില്ലനായെത്തി ശ്രദ്ധ നേടിയ നടന്‍ മിഥുന്‍ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാര്‍വതിയാണ് വധു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്
ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തൃശൂര്‍ സ്വദേശിയാണ് മിഥുന്‍
ജിത്തു മാധവന്റെ സംവിധാനത്തില്‍ 2024-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച രങ്കന്റെ പിള്ളേരെ വിറപ്പിച്ച 'കുട്ടി' വില്ലനായാണ് മിഥുന്‍ സിനിമയിലെത്തുന്നത്.
More »
വിവാദങ്ങള്‍ക്ക് വിട; ലിസ്റ്റിന്റെ 'ബേബി ഗേള്‍' ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നിവിന്‍ പോളി
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന 'ബേബി ഗേള്‍' ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് നടന്‍ നിവിന്‍ പോളി. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ലിസ്റ്റിനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ബേബി ഗേള്‍. 'തുറമുഖം', 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ', 'മലയാളി ഫ്രം ഇന്ത്യ' എന്നീ സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകര്‍ പറയുന്നത്.
More »
പതിനഞ്ചാം ദിവസവും ബോക്സോഫീസിലെ ഒറ്റയാനായിമോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'തുടരും' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. ആകെ 185 കോടിയില്‍ അധികം ഇതിനോടകം നേടിയ ചിത്രം 2018നെ വീഴ്ത്തി തുടരും കേരള ബോക്സ് ഓഫീസില്‍ ഇന്‍ഡസ്‍ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ' തുടരും' ഇന്‍ഡസ്ട്രി ഹിറ്റ് ആയിരിക്കുന്നത്.
ഒരുപാട് പുതിയ ചിത്രങ്ങള്‍ റിലീസ് ആയിട്ടും 'തുടരും' നടത്തുന്ന കുതിപ്പ് മറികടക്കാന്‍ പുതിയ ചിത്രങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്ക് നോക്കിയാല്‍ ഒരു ലക്ഷത്തി ഇരുപത്തി ഒരായിരം ടിക്കറ്റുകളാണ് തുടരുമിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. പ്രമുഖ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്.
ഇതോടെ
More »
'ഓപ്പറേഷന്‍ സിന്ദൂര്‍', സിനിമ പ്രഖ്യാപിച്ചതോടെ കടുത്ത വിമര്‍ശനം; മാപ്പ് പറഞ്ഞ് സംവിധായകന്‍
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍. കടുത്ത വിമര്‍ശനം എത്തിയതോടെയാണ് ഉത്തം മഹേശ്വരി എന്ന സംവിധായകന്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പ്രസ്താവനയില്‍ അറിയിച്ചു.
പാകിസ്ഥാന്റെ പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി ഓപ്പറേഷന്റെ പേരില്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയായില്ല എന്നായിരുന്നു സംവിധായകനെതിരെ ഉയര്‍ന്ന വിമര്‍ശനം. രാജ്യത്തിന്റെ രക്ഷയ്ക്കായി സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ താന്‍ സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ ആരെയെങ്കിലും വിഷമിപ്പിക്കാനോ
More »
ജയ്‌സാല്‍മീറിലെ പാക് ഷെല്ലാക്രമണം; മലയാള സിനിമാസംഘം പ്രതിസന്ധിയില്‍, ഷൂട്ടിങ് നിര്‍ത്തിവെച്ചു
പാക് ഷെല്ലാക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പ്രതിസന്ധിയിലായി മലയാളസിനിമ സംഘം. 200 പേരടങ്ങുന്ന സംഘം ഷൂട്ടിങ് നിര്‍ത്തിവെച്ച് കേരളത്തിലേക്ക് തിരിക്കാനൊരുങ്ങുകയാണ്. മലയാളത്തിലെ 'ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവി' എന്ന വിശേഷണത്തില്‍ എത്തുന്ന 'ഫാഹ്' എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ അടക്കമുള്ള സംഘമാണ് പ്രതിസന്ധിയിലായത്.
രഞ്ജിത്ത് സജീവ് നായകനാവുന്ന ചിത്രം സംവിധാനംചെയ്യുന്നത് സംജാദാണ്. ചിത്രത്തിലെ നായിക ഐശ്വര്യയടക്കം സംഘത്തിലുണ്ട്. ഏപ്രില്‍ 28-നാണ് ജയ്‌സാല്‍മീറില്‍ ചിത്രീകരണം ആരംഭിച്ചത്. നൂറുദിവസത്തോളമുള്ള ഷെഡ്യൂളാണ് ജയ്‌സാല്‍മീറില്‍ പദ്ധതിയിട്ടിരുന്നത്.
വ്യാഴാഴ്ച രാത്രിയുണ്ടായ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കാനാണ് സംഘം തയ്യാറെടുക്കുന്നത്. ജയ്‌സാല്‍മീറില്‍നിന്ന് റോഡുമാര്‍ഗം അഹമ്മദാബാദിലെത്തി അവിടെനിന്ന്
More »
ആരാധകര്‍ക്കൊപ്പം ലണ്ടനിലെ തിയേറ്ററില്‍ സ്വന്തം സിനിമ ആസ്വദിച്ച് സിമ്രാന്‍
ശശികുമാര്‍, സിമ്രാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷന്‍ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എന്റര്‍ടൈനര്‍ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. കളക്ഷനിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നുണ്ട്. കേരളത്തിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ലണ്ടനിലെ തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം ഇരുന്ന് സിനിമ ആസ്വദിച്ചിരിക്കുകയാണ് സിമ്രാന്‍.
മികച്ച അഭിപ്രായമാണ് സിനിമ കഴിഞ്ഞ ശേഷം തിയേറ്ററില്‍ നിന്ന് ലഭിച്ചത്. കയ്യടികളോടെ സിമ്രാനെ പൊതിയുന്ന ആരാധകരെ വീഡിയോയില്‍ കാണാം. നടിയുമായി സിനിമ തുടങ്ങും മുന്നേ ആരാധകര്‍ സംസാരിക്കുന്നതും ഇഷ്ട സിനിമകള്‍ പങ്കുവെക്കുന്നതും വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ആവേശം' എന്ന ചിത്രത്തില്‍ ബിബിമോന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ ജയ് ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍
More »
യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാജ്യത്തിന് അഭിമാനം..; പ്രശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും
രാഷ്ട്രം ആശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചെന്ന് നടന്‍ മമ്മൂട്ടി. പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് താരങ്ങളും.
'നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്' എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ കവര്‍ ഫോട്ടോ ആക്കിയാണ് മോഹന്‍ലാല്‍ സൈന്യത്തിന് പിന്തണയുമായി എത്തിയിരിക്കുന്നത്. ‘എന്റെ രാജ്യം..എന്റെ അഭിമാനം. Salute to our real heroes’, എന്നാണ് ഗിന്നസ് പക്രു സോഷ്യല്‍
More »
ഭീഷണിയുടെ സ്വരം മുഴക്കുവരോട് ഒറ്റക്കാര്യമേ പറയാനുള്ളു..; വിവാദങ്ങളില്‍ പ്രതികരിച്ചു നിവിന്‍ പോളി
നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് നിവിന്‍ വിവാദങ്ങളോട് പരോക്ഷമായി പ്രതികരിച്ചത്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ട് എന്നായിരുന്നു നിവിന്റെ വാക്കുകള്‍.
മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിലേക്കാണ് തിരി കൊളുത്തിയിരിക്കുന്നത് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ ആ നടന്‍ നിവിന്‍ ആണെന്ന പ്രചാരണങ്ങളും നടന്നിരുന്നു. എന്നാല്‍ നിവിന്‍ അല്ല ആ നടന്‍ എന്ന് ലിസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിവിന്റെ മറുപടി.
കൊട്ടാരക്കര മഹാദേവ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് നിവിന്‍ സംസാരിച്ചത്. 'ഞാന്‍ ഇങ്ങോട്ട്
More »
ചിത്രം ഇറങ്ങാനിരിക്കേ മൂന്നുകിലോ കഞ്ചാവുമായി യുവസംവിധായകന്‍ പിടിയില്‍
നെയ്യാറ്റിന്‍കരയില്‍ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിണ്ട്. അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
നേരത്തെ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, സമീര്‍ താഹിര്‍ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയില്‍ പിടികൂടിയിരുന്നു.
More »