സിനിമ

ഭക്ഷ്യവിഷബാധ: ദുല്‍ഖര്‍ സല്‍മാനെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി
ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നടന്‍ ദുല്‍ഖര്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനാണ് പരാതിക്കാരന്‍. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിംഗ് തീയതിയും എക്‌സ്പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടറും കമ്മീഷനില്‍ ഹാജരാകണം. അതോടൊപ്പം മലബാര്‍ ബിരിയാണി ആന്‍ഡ് സ്‌പൈസസ്

More »

ഒരു സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'- ജോയ് മാത്യു
2024 സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തില്‍ മികച്ച ഗാനരചിതാവായി വേടന് അവാര്‍ഡ് നല്‍കിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. നിയമത്തിന്റെ കണ്ണില്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന മുഖ്യമന്ത്രിയും ചെയ്യേണ്ടത് എന്തെന്നാല്‍ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുകയുമാണെന്നും ജോയ് മാത്യു പരിഹസിച്ചു. അതോടെ അവാര്‍ഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സര്‍ക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം എന്നും ജോയ് മാത്യു പരിഹസിച്ചു.

More »

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വ ചിത്രത്തില്‍ മഞ്ജു വാര്യര്‍
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ആരോ’. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വ്യക്തിപരമായ സന്തോഷമാണിത്. തന്റെ സിനിമാ ജീവിതത്തില്‍ എടുത്തു പറയുന്ന കുറച്ച് കഥാപാത്രങ്ങള്‍ എഴുതിയത് രഞ്ജിത്ത് ആണ്. അദ്ദേഹം ഇങ്ങനെയൊരു ഹ്രസ്വ ചിത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂക്കയാണ് നിര്‍മ്മിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുമോ ? ആദ്യമായാണ് താന്‍ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാവുന്നത് എന്നാണ് മഞ്ജു വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി

More »

ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല, ഫയല്‍സിനും പൈല്‍സിനുമാണ് അവിടെ പുരസ്‌കാരം; പരിഹസിച്ച് പ്രകാശ് രാജ്
ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്. ദേശീയ അവാര്‍ഡുകള്‍ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുന്‍നിര്‍ത്തിയാണ് പ്രകാശ് രാജിന്റെ പരിഹാസം. ഫയല്‍സിനും പൈല്‍സിനുമാണ് അവിടെ പുരസ്‌കാരം ലഭിക്കുന്നതെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്കാണ് ലഭിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി, ഒരിക്കല്‍ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം. തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

More »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; 10 അവാര്‍ഡുകളുമായി മഞ്ഞുമ്മല്‍ ബോയ്‌സ്, മികച്ച നടന്‍ മമ്മൂട്ടി; നടി ഷംല ഹംസ
തിരുവനന്തപുരം : 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി. മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനായപ്പോള്‍ മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച ഗായികയുമായി. ടൊവീനോ തോമസും ആസിഫ് അലിയും അഭിനയമികവിന് പ്രത്യേക ജൂറി പരാമര്‍ശം നേടി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അവാര്‍ഡുകള്‍ : മികച്ച നടന്‍ : മമ്മൂട്ടി - ഭ്രമയുഗം മികച്ച നടി : ഷംല ഹംസ -

More »

കരൂര്‍ ദുരന്തത്തിന് ഒരാള്‍ മാത്രമല്ല ഉത്തരവാദി, മറ്റു പലരും അതിന് കാരണക്കാര്‍- അജിത്
ടിവികെ പരിപാടിക്കിടെ കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ മരണങ്ങളില്‍ പ്രതികരണവുമായി നടന്‍ അജിത്കുമാര്‍. വിജയ് നടത്തിയ രാഷ്ട്രീയ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 'സംഭവിച്ചതിന് ഒരു വ്യക്തി മാത്രം ഉത്തരവാദിയല്ല, നാമെല്ലാവരും ഉത്തരവാദികളാണ്. ആരാധകര്‍, മാധ്യമങ്ങള്‍, വ്യവസ്ഥിതി; എല്ലാവര്‍ക്കും ഒരു പങ്കുണ്ട്.' മാധ്യമ കവറേജിലൂടെ ഇത്തരം സംഭവങ്ങള്‍ നിരന്തരം കൂടുതല്‍ ആളിക്കത്തുന്നു എന്നും അജിത് പറയുന്നു. 'മാധ്യമങ്ങളാണ് ഇതിന് ഇന്ധനം നല്‍കുന്നത്,' അദ്ദേഹം പറഞ്ഞു. 'ഒരു നടന് മറ്റൊരു നടനെക്കാള്‍ വലിയ ഓപ്പണിംഗ് എങ്ങനെ ലഭിച്ചുവെന്ന് അവര്‍ എടുത്തുകാണിക്കുന്നു. അതിനാല്‍ ഒരു നടന്റെ ആരാധകര്‍ അടുത്ത തവണ തങ്ങള്‍ ഒരു പടി മുകളിലാണെന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു,' അജിത് പറഞ്ഞു. സമൂഹം കൂട്ടമായി ഒത്തുചേരുന്നതില്‍ അമിതമായി ഭ്രമിച്ചിരിക്കുന്നുവെന്നും ഇത്

More »

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ഒഴിവായി; മമ്മൂട്ടി വിശിഷ്ടാതിഥി
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും ഒഴിവായി. ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. അതേസമയം മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. മമ്മൂട്ടി ആണ് ചടങ്ങിലെ മുഖ്യാതിഥി. മോഹന്‍ലാലും കമല്‍ഹാസനും മമ്മൂട്ടി പങ്കെടുക്കുമെന്ന് കാണിച്ചു ദേശീയ മാധ്യമങ്ങളിലടക്കം സര്‍ക്കാര്‍ ഫുള്‍പേജ് പരസ്യം നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി പൊതുവേദിയിലെത്തുന്നത്. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി പൊതുവേദിയിലെത്തുന്നത്. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. അതിദാരിദ്ര്യ മുക്തമെന്ന പ്രയോഗത്തിനെതിരെ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന

More »

2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി
2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി. നവംബര്‍ ഒന്നില്‍ നിന്ന് നവംബര്‍ മൂന്നിലേക്കാണ് മാറ്റിയത്. നവംബര്‍ മൂന്നിന് മൂന്നുമണിക്ക് തൃശൂരില്‍ വച്ചാകും അവാര്‍ഡ് പ്രഖ്യാപനം. ജൂറി ചെയര്‍മാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി , ആസിഫലി, മോഹന്‍ലാല്‍ ടൊവിനോ എന്നിവര്‍ ഇടം നേടിയതായി സൂചനയുണ്ട്. മികച്ച നടിമാരുടെ പട്ടികയില്‍ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്. 128 ചിത്രങ്ങള്‍ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകള്‍ മാത്രമാണ് അവസാന റൗണ്ടില്‍ എത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക. കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭ, രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍,

More »

ക്രൈസ്തവ വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; 'ഹാല്‍ സിനിമയ്ക്ക് സെന്‍സറിങ് നിര്‍ദേശങ്ങളുമായി കത്തോലിക്ക കോണ്‍ഗ്രസ്
ഹാല്‍ സിനിമയ്ക്ക് സെന്‍സറിങ് നിര്‍ദേശങ്ങളുമായി കത്തോലിക്കാ കോണ്‍ഗ്രസ്. പതിനാറ് രംഗങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഹാല്‍ സിനിമയുടെ നിര്‍മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ സത്യവാങ്മൂലം. സിനിമയിലെ സമയക്രമം ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് വിശദമായ സത്യവാങ്മൂലം നല്‍കിയത്. പെണ്‍കുട്ടികള്‍ ക്രൈസ്തവ മതത്തിലേക്ക് മാറിയെന്ന പരാമര്‍ശം തെറ്റിദ്ധാരണാജനകമാണ്. ഇത് ക്രൈസ്തവ മതം വലിയ തോതില്‍ മതം മാറ്റം നടത്തുന്നുവെന്ന ധാരണയുണ്ടാക്കുന്നതാണ്. സാമുദായിക വിദ്വേഷം വളര്‍ത്തുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. താമരശേരി ബിഷപ്പിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ് സിനിമ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സിനിമയില്‍ സാധാരണ കാര്യമായി അവതരിപ്പിക്കുന്നു എന്നിവയാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions