സിനിമ

'അമ്മ' ട്രഷര്‍ സ്ഥാനം ഉണ്ണിമുകുന്ദന്‍ രാജിവെച്ചു
താര സംഘടനയായ 'അമ്മ' ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പുതിയ പ്രോജക്ടു‌കളുടെ വര്‍ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരുമെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചിട്ടുണ്ട്. പ്രഫഷണല്‍ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം സംഘടനയുടെ ഉത്തരവാദിത്തവും തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. പ്രഫഷണല്‍ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. അതേസമയം നേരത്തെ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ‘അമ്മ സംഘടനയുടെ

More »

ജയിലില്‍ പോകാന്‍ പേടിയോ മടിയോ ഇല്ല, ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്‍ശനങ്ങള്‍ തുടരും- രാഹുല്‍ ഈശ്വര്‍
നടി ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്‍ശനങ്ങള്‍ തുടരുമെന്ന് രാഹുല്‍ ഈശ്വര്‍. തനിക്ക് ജയിലില്‍ പോകാന്‍ പേടിയോ മടിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ ഫോര്‍ മെന്‍ ഇവിടെ ആവശ്യമുണ്ട്. തന്നെപ്പോലൊരാള്‍ പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടില്‍ നിന്ന് ആയതുകൊണ്ട് സപ്പോര്‍ട്ട് ചെയ്യാനാളുണ്ട്. സാധാരണക്കാരനായ ഒരാള്‍ക്ക് പക്ഷേ അങ്ങനെയല്ല. അയാള്‍ മാനസികമായി തകര്‍ന്നുപോകും. സപ്പോര്‍ട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെന്‍സ് കമ്മീഷന്‍ വേണ്ടതെന്നും രാഹുല്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട്

More »

സംവിധായകന് ചുംബനം, നടന് ആലിംഗനം; ബാക്കിയുളളവരെ 'കോവിഡ്' പറഞ്ഞു ഒഴിവാക്കി- നിത്യാ മേനോന് വിമര്‍ശനം
നടി നിത്യാ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. സഹപ്രവര്‍ത്തകനെ വേദിയില്‍ വച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പ്രതിഷേധം ഉയരുന്നത്. ജയംരവിയും നിത്യയും പ്രധാനവേഷങ്ങളിലെത്തുന്ന 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. വേദിയിലേക്ക് എത്തിയ നിത്യയെ കണ്ട് സഹപ്രവര്‍ത്തകരിലൊരാള്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടിയെങ്കിലും നടി അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും ഇനി‌ കൊവിഡോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്കും വരും എന്നായിരുന്നു സ്റ്റേജില്‍ നിന്ന് സഹപ്രവര്‍ത്തകനോട് നടി മറുപടിയായി പറഞ്ഞത്. പക്ഷേ അടുത്ത നിമിഷം നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നുണ്ട്. പരിപാടിയുടെ തുടക്കം മുതലെ നടി പൊതുവെ ആളുകളെ തന്റെ അരികിലേക്ക് അടുപ്പിച്ചിരുന്നില്ല. സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോള്‍, തന്നെ ആലിംഗനം

More »

എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നു..; രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്ക് ഹണി റോസ്
രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്. രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹണിയുടെ പരാതി. ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിനെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഹണി റോസ് അറിയിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവര്‍ത്തിയാണ് രാഹുല്‍ ചെയ്യുന്നതെന്നും ഹണി റോസ് പോസ്റ്റില്‍ പറയുന്നുണ്ട്. ഹണി

More »

പ്രിയപ്പെട്ട സ്ത്രീകളേ, നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക- റിമ കല്ലിങ്കല്‍
ഹണി റോസിനെ പിന്തുണച്ചുകൊണ്ട് നടി റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ, എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. 'പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.'- എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് റിമ കല്ലിങ്കല്‍ പങ്കുവച്ചിരിക്കുന്നത്. നടി ഹണി റോസിനെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമണ്‍ ഇന്‍ സിനിമ കളക്ടീവുമൊക്കെ രംഗത്തെത്തിയിരുന്നു

More »

രാഹുല്‍ ഈശ്വറിനും കണക്കിന് കൊടുത്ത് ഹണി റോസ്
രാഹുല്‍ ഈശ്വറിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ഹണി റോസ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കുമെന്ന് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു . എന്നാല്‍ ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ പരിഹസിച്ചും ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ് പോസ്റ്റുമായി എത്തിയത്. ഹണി റോസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം : ശ്രീ രാഹുല്‍ ഈശ്വര്‍ താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു

More »

ഫോട്ടോ മോര്‍ഫ് ചെയ്ത് വിഡിയോയുണ്ടാക്കി പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി മാല പാര്‍വതി
ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി സിനിമാ മേഖലയിലെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യുടൂബ് ചാനലിനെതിരെ പരാതി നല്‍കിയെന്ന് നടി മാലാ പാര്‍വതി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ആളുകളില്‍ ഒരാളാണ് താനെന്ന് നടി പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളുമാണ് ഗുരുതരമായ സൈബര്‍ ആക്രമണത്തിലേക്ക് നയിച്ചത്. ഹണി റോസിന്റെ പോരാട്ടം ആവേശമുണ്ടാക്കിയെന്നും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മാല പാര്‍വതി വ്യക്തമാക്കി സാമകാലിക വിഷയങ്ങളില്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞതാണ് തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ തോത് വര്‍ദ്ധിച്ചതെന്ന് മാല പാര്‍വതി പറഞ്ഞു. സമൂഹത്തില്‍

More »

ഗാനങ്ങള്‍ പുറത്തായെങ്കിലും 'ആടുജീവിതം' ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേക്ക്
ഓസ്‌കറില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കുള്ള വകയുമായി ‘ആടുജീവിതം’. 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ സാധാരണയായി പരിഗണിക്കാറുള്ളത്. എന്നാല്‍ മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12-ാം തിയതി വരെയാണ് വോട്ടിങ്. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല. അതേസമയം, ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക.

More »

'ചന്ദ്രമുഖി'യിലെ ഫൂട്ടേജിന് നയന്‍താരയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്ന് ശിവാജി പ്രൊഡക്ഷന്‍സ്
'ചന്ദ്രമുഖി'യിലെ ഫൂട്ടേജ് വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ ‘നയന്‍താര : ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ശിവാജി പ്രൊഡക്ഷന്‍സ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ തങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസമില്ല എന്നാണ് ഫൂട്ടേജ് അനുവദിച്ചു നല്‍കിയതിന്റെ നിരാക്ഷേപപത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ പറയുന്നത്. തമിഴ് ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് തന്റെ എക്‌സ് ഹാന്‍ഡിലൂടെ ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍ഓസി പോസ്റ്റ് ചെയ്തത്. നയന്‍താര : ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന നെറ്റ്ഫ്ളിക്സ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions